Entertainment

നിനക്കും അറിയാം ഞാനും കണ്ടു നീ ദേഹത്ത് തൊട്ടപ്പോൾ റോബിൻ നിന്നെ തള്ളിയതാണ്. ധന്യയുടെ വാക്കുകളെ കുറിച്ച് അശ്വതി.

നിനക്കും അറിയാം ഞാനും കണ്ടു നീ ദേഹത്ത് തൊട്ടപ്പോൾ റോബിൻ നിന്നെ തള്ളിയതാണ്. ധന്യയുടെ വാക്കുകളെ കുറിച്ച് അശ്വതി.

മലയാളികളുടെ സ്വീകരണമുറിയിൽ ദിനംപ്രതി മനോഹരമായ പലതരത്തിലുള്ള പ്രമേയങ്ങളുമായി എത്തുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും ശക്തരായ മത്സരാർത്ഥിയായി പുറത്ത് എല്ലാവരും കരുതുന്ന ഒരു വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ഇന്നലെ സംഭവബഹുലമായ പല സംഭവങ്ങളും ബിഗ്ബോസിൽ അരങ്ങേറി. വൈൽഡ് കാർഡിലൂടെ എത്തിയ റിയാസ് റോബിനെ പ്രകോപിപ്പിക്കുകയും റോബിൻ റിയാസിനെ മർദ്ദിക്കുകയും ചെയ്തു. ബിഗ് ബോസ് വീടിന്റെ നിയമങ്ങൾക്ക് എതിരായ ഒരു കാര്യമാണ് റോബിൻ രാധാകൃഷ്ണൻ ചെയ്തത്. മുൻ സീസണുകളിൽ ഒക്കെ ഇത്തരത്തിലുള്ള രീതിയിൽ പ്രതികരിച്ചിട്ടുള്ളവർക്ക് കടുത്ത നടപടികൾ തന്നെയാണ് ബിഗ് ബോസ് നൽകിയിട്ടുള്ളത്.

ഡോക്ടർ രജിത് കുമാർ പ്രതികരിച്ചപ്പോൾ ആയിരുന്നു ആദ്യം ഇത്തരത്തിലൊരു നടപടി ഉണ്ടായിരുന്നത്. പിന്നീട് മൂന്നാമത്തെ സീസണിൽ ഫിറോസും ഭാര്യ സജ്നയിം ഇതുപോലെതന്നെ ഒരു നടപടിക്ക് വിധേയരായിരുന്നു. അതുകൊണ്ടുതന്നെ റോബിന്റെ കാര്യത്തിൽ എന്താണ് ബിഗ് ബോസിന്റെ വിധി എന്നാണ് ആളുകളും നോക്കി കൊണ്ടിരിക്കുന്നത്. റോബിൻ ആരാധകരെല്ലാം റോബിൻ ഇല്ല എന്നുണ്ടെങ്കിൽ ഇനി ബിഗ് ബോസ് കാണില്ല എന്ന് ഏഷ്യാനെറ്റ് പങ്കുവെച്ച് വീഡിയോയ്ക്ക് താഴെയായി കമന്റ് ചെയ്തിട്ടുണ്ട്.. ഡോക്ടർ ഇല്ലെങ്കിൽ ഇനി ഏഷ്യാനെറ്റിലെ സീരിയലോ ബിഗ് ബോസൊ ഒന്നും കാണില്ലെന്ന് അറിയിച്ചുകൊള്ളുന്നു എന്നാണ് കൂടുതലാളുകളും കമന്റ് ചെയ്തിരിക്കുന്നത്. ബിഗ് ബോസ് സീസൺ ഫോർ തുടങ്ങിയ സമയത്ത് തന്നെ ബിഗ് ബോസിനെ കുറിച്ചുള്ള റിവ്യൂ പറയുകയും ബിഗ് ബോസിനെ കുറിച്ച് നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു സീരിയൽ നടിയായ അശ്വതി. അശ്വതിയും അഭിപ്രായവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അശ്വതി പറയുന്ന അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെയാണ്..

ഇന്നത്തെ ടാസ്ക് ഇഷ്യൂ എന്റെ കാഴ്ചപ്പാട്,ങ്ഹാ ഒരുകാര്യം ആദ്യമേ പറഞ്ഞേക്കാം അവസാനം ആരും വായിച്ചില്ലെങ്കിലോ POST STRICTLY FOR BB VIEWERS OTHERS PLEASE EXCUSE!!വീക്കിലി ടാസ്കിൽ റിയാസ് രാജാവായപ്പോൾ റോബിന് മനസിലായി തനിക്കു പെർഫോം ചെയ്യാൻ ഒരവസരവും റിയാസ് നൽകില്ല, പോരാത്തതിന് തന്റെ പ്രിയ സുഹൃത്ത് ദിൽഷ ആണ് റിയാസിന്റെ രാഞ്ജി(ഇടയ്ക്കു റിയാസ് അത് കുത്തി സംസാരിക്കുന്നുണ്ടായിരുന്നു).
റോബിനെ സംബന്ധിച്ച് ഒരു ദിവസം പോലും അയാളുടെ സ്ക്രീൻ സ്പേസ് കൊടുക്കാതെ എപ്പിസോഡ് പോകാൻ സമ്മതിച്ചിട്ടില്ല.അപ്പോൾ ഇ ടാസ്കിൽ തനിക്കു നേരെ ശ്രദ്ധ വരണമെങ്കിൽ സ്വയം എന്തെങ്കിലും ചെയ്ത് കൂട്ടണം. അതിനാണ് തട്ടിപ്പറിച്ചു ഓടിയത്.

നേരെ വാഷ്റൂമിൽ കയറി ഇരുപ്പായി,അത് തെറ്റാണെന്നു പുള്ളിക്ക് അറിയാമെങ്കിൽ കൂടി. ഇവിടുന്നാണ് പ്രശ്നങ്ങളുടെ ആരംഭം. ജാസ്മിൻ വന്നു സ്പ്രേ അടിച്ചത്. അതെന്തിന്?? ഒപ്പം “നീ ചാവാൻ ആണ് ഞാൻ അടിച്ചത്.. നീ ചാവട” എന്നുള്ള പറച്ചിലും.
ഒരു മനുഷ്യൻ എത്ര നേരം വാഷ്റൂമിൽ ഇരിക്കും?? അയാൾ ഇറങ്ങി വരുമ്പോൾ ചോദ്യം ചെയ്യാമല്ലോ, അല്ലേൽ ബിഗ്‌ബോസിനോട് പറഞ്ഞ് ടാസ്കിനു പുറത്താക്കാമായിരുന്നല്ലോ. ഇതിനൊക്കെ സാക്ഷ്യം കുറിച്ച് റോൻസണും അഖിലും.

റോബിന്റെ സകല ക്ഷമയും പോയി, ഒന്നാമത് ബ്രീത്ങ് പ്രോബ്ലം ഉള്ള വ്യക്തി. സ്പ്രേയുടെ മണം സഹിക്കാൻ വയ്യാതെ ഇറങ്ങി വന്നപ്പോൾ ആ ലോക്കറ്റ് കൈക്കലാക്കാൻ എപ്പോളും “stay away, stay away” എന്ന് പറയാറുള്ള ആ രാജപുങ്കവൻ റോബിന്റെ ദേഹത്ത് തൊട്ടു. അന്നേരം ക്ഷമ നശിച്ചു നിന്ന റോബിൻ റിയാസിനെ വേദനിപ്പിക്കുന്ന രീതിയിൽ തന്നെ തള്ളി ഇത് ലൈവിൽ ധന്യ റിയാസിനോട് പറഞ്ഞു “നിനക്കും അറിയാം ഞാനും കണ്ടു നീ ദേഹത്ത് തൊട്ടപ്പോൾ റോബിൻ നിന്നെ തള്ളിയതാണ്” എന്ന്..

പക്ഷെ ധന്യ ഒരൽപ്പം ഉച്ചത്തിൽ അത് പറഞ്ഞിരുന്നു എങ്കിൽ നന്നാകുമായിരുന്നിരുന്നു. പക്ഷെ ആ ഒരവസരത്തിൽ ആർക്കാർക്കും ആരുടെ ഭാഗത്തു നിൽക്കണം എന്നറിയാത്ത അവസ്ഥ ആയിരുന്നു.
അതിനോടൊപ്പം റോബിൻ ജാസ്മിനെ എന്തോ വീട്ടുകാരെയും പറഞ്ഞു.അങ്ങനെ റിയാസിനെ പിടിച്ചു തള്ളിയതും, ജാസ്മിന്റെ വീട്ടുകാരെ പറഞ്ഞതും കൂടി ഹൈലൈറ്റ് ചെയ്തു ജാസ്മിൻന്റെ സ്പ്രേ പ്രകടനം അങ്ങ് മുക്കി, ഫിസിക്കൽ അസ്സൾട് മാത്രം ആയി തെറ്റ്. റോബിൻ പുറത്തേക്കു

ഇവിടെ തെറ്റുകാരൻ അല്ല തെറ്റുകാർ ഉണ്ട്. റോബിൻ തള്ളി ശെരിയാണ് ഫിസിക്കൽ അസ്സൾട് ഷോയിൽ സമ്മതിക്കുന്നതല്ല മാത്രമല്ല ഒരുപാട് ആഗ്ഗ്രെസ്സീവ്നെസ്സ് ഉള്ള ഒരു വ്യക്തിയും അതും സമ്മതിക്കില്ല അതുകൊണ്ട് പുറത്താക്കിക്കോളൂ. പക്ഷെ ആരോഗ്യത്തിന് ഹാനീകരം ആകുന്ന പ്രവർത്തി ആണ് ജാസ്മിൻ ചെയ്തത് മാത്രമല്ല തുടക്കം മുതലേ ആ കുട്ടിയുടെ വായിൽ നിന്നു വരുന്ന വാർത്തമാനങ്ങൾക്ക് വാണിംഗ് നൽകിയിട്ടുള്ളതാണ്.

അങ്ങനെ വെച്ചു നോക്കുമ്പോൾ ഇന്ന് പറഞ്ഞ കാര്യങ്ങൾ “നീ ചാവട, നിന്നെ കൊല്ലുമെടാ” എന്നൊക്കെ ആയപ്പോൾ ജാസ്മിന്റെ വാണിംഗും തീർന്നു
പിന്നേ റിയാസ്, അതിനെ പ്രേക്ഷകർ നോക്കിക്കോളും ബിഗ്‌ബോസ് ഒന്നും ചെയ്യേണ്ടി വരില്ല അടുത്താഴ്ച ദയവായി ന്യായമായ തീരുമാനം എടുത്തു ഷോയുടെ സത്യസന്ധത കാക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഒരു പ്രേക്ഷക.

Most Popular

To Top