Entertainment

ഷോയിൽ നിൽക്കുമ്പോൾ തന്നെ പുറത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് താൻ അറിഞ്ഞു. ലക്ഷ്മിപ്രിയയ്ക്ക് സിക്സ്ത് സെൻസ് ഉണ്ടെന്ന് ഭർത്താവ്.|bigboss Lashmipriya’s husband has a sixth sense.|

ഷോയിൽ നിൽക്കുമ്പോൾ തന്നെ പുറത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് താൻ അറിഞ്ഞു. ലക്ഷ്മിപ്രിയയ്ക്ക് സിക്സ്ത് സെൻസ് ഉണ്ടെന്ന് ഭർത്താവ്.|bigboss Lashmipriya’s husband has a sixth sense.|

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒക്കെ ഒരേപോലെ തന്നെ സാന്നിധ്യമറിയിച്ച വ്യക്തിയാണ് ലക്ഷ്മിപ്രിയ. മിനിസ്ക്രീനിൽ കൈനിറയെ അവസരങ്ങളുമായി നിൽക്കുന്ന സമയത്താണ് ലക്ഷ്മിപ്രിയ വീട്ടിലേക്ക് എത്തുന്നത്. ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വലിയൊരു ആരാധകവൃന്ദത്തെ കൂടി സ്വീകരിച്ചുകൊണ്ടാണ് ലക്ഷ്മിപ്രിയ തിരികെയെത്തിയത്. പലപ്പോഴും നിലപാടുകൾ വളരെ ശക്തമായും വ്യക്തമായും തുറന്നു പറയുവാനുള്ള കഴിവ് ലക്ഷ്മിപ്രിയക്ക് ഉണ്ടായിരുന്നു. പല കാര്യങ്ങളോടും പ്രതികരിച്ചിട്ടുള്ളത് ലക്ഷ്മിപ്രിയ ആയിരുന്നു. നൂറു ദിവസം ബിഗ്ബോസ് വീട്ടിൽ വന്നതിനുശേഷമാണ് ലക്ഷ്മിപ്രിയ പുറത്തെത്തിയത്.

തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു 100 ദിവസം നിൽക്കണം എന്നായിരുന്നു ലക്ഷ്മിപ്രിയ അത് പറഞ്ഞത്. ബിഗ്‌ബോസിൽ ആയിരിക്കുമ്പോഴും പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ ലക്ഷ്മിപ്രിയ. തന്റെ പ്രിയപ്പെട്ടവരിൽ ആരോ മരിച്ചതുപോലെ തോന്നിയ ഒരു അനുഭവത്തെക്കുറിച്ച് ആണ് ലക്ഷ്മിപ്രിയ തുറന്നുപറയുന്നത്. ലക്ഷ്മിപ്രിയ അത് പറയുമ്പോൾ സംഭവം സത്യമാണ് എന്ന് ഭർത്താവ് ജയേഷ് സമ്മതിക്കുന്നുണ്ട്. പുറത്തിറങ്ങിയിട്ട് ഞെട്ടിപ്പോയ വാർത്തകളുണ്ടായിരുന്നോ എന്ന് അവതാരിക ചോദിച്ചപ്പോഴായിരുന്നു ലക്ഷ്മിപ്രിയ ഇങ്ങനെ ഒരു മറുപടി പറഞ്ഞത്. ആളുകൾ വിശ്വസിക്കുമോ എന്നറിയില്ല. പുറത്തുള്ള ആളുകളെക്കുറിച്ച് ഞാനിപ്പോഴും ചിന്തിക്കുന്നുണ്ടായിരുന്നു.

എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ മരിച്ചു എന്ന് എനിക്ക് ഒരു ദിവസം തോന്നി. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ആന്റി ആയിരുന്നു. അത് അവളുടെ ആന്റി ആണ്.അവളുടെ ആന്റി എന്ന് പറഞ്ഞാൽ എനിക്കും വേണ്ടപ്പെട്ട ആളാണ്. എനിക്ക് മരിച്ച ദിവസം പോലും കൃത്യമായി അറിയാം. ഒരു സിനിമ കാണുന്നതുപോലെ ഞാൻ ഒക്കെ മനസ്സിൽ കണ്ടു. ആരും ഇത് വിശ്വസിക്കില്ല എന്നും കൗമുദി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പുറത്തിറങ്ങിയ സമയത്ത് എല്ലാവരെയും വിളിക്കുന്ന കൂട്ടത്തിൽ ഫ്രണ്ടിനെ വിളിച്ചപ്പോഴാണ് ഈ സംഭവത്തെക്കുറിച്ച് താൻ അറിയുന്നത്. നമ്മൾ അവിടെ നിൽക്കുമ്പോൾ നമ്മുടെ ബോധ മനസ്സും ഉപബോധ മനസ്സും ഒരുപോലെ ഉണരുന്നുണ്ട്.

അപ്പോൾ ഒരു സിക്സ്ത് സെൻസ് പറയുന്ന കാര്യങ്ങൾ പോലും ഉണർന്ന് ആണ് പ്രവർത്തിക്കുന്നത് എന്നും ലക്ഷ്മിപ്രിയ പറയുന്നു. ഇങ്ങനെ പറഞ്ഞാൽ ആളുകൾ എന്നെ ട്രോളുമായിരിക്കും. എങ്കിലും പറയാതിരിക്കാൻ പറ്റില്ല. സത്യമായും ഞാൻ അത് അനുഭവിച്ചിരുന്നു എന്നും ലക്ഷ്മി പ്രിയ പറയുന്നു. ജപിക്കുന്നത് കൊണ്ടാവാം സിക്സ്ത് സെൻസ് ഉണ്ടായത് എന്ന് തമാശ രൂപേണ ഭർത്താവ് ജയേഷും പറയുന്നുണ്ടായിരുന്നു.
Story Highlights:bigboss Lashmipriya’s husband has a sixth sense.

To Top
$(".comment-click-14660").on("click", function(){ $(".com-click-id-14660").show(); $(".disqus-thread-14660").show(); $(".com-but-14660").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });