Entertainment

ഓവിയ ഒരു സ്ത്രീ ആയതുകൊണ്ട് ഓവിയക് നേരെയുള്ള ഗായത്രിയുടെ അക്രമണങ്ങളോട് ആളുകൾക്ക് സഹതാപം തോന്നിയിരുന്നു…ഇവിടെ ഇര പുരുഷനായതുകൊണ്ട് അയാൾക്കു നേരെയുള്ള ബുള്ളിങ് നടക്കുന്നു.

ഓവിയ ഒരു സ്ത്രീ ആയതുകൊണ്ട് ഓവിയക് നേരെയുള്ള ഗായത്രിയുടെ അക്രമണങ്ങളോട് ആളുകൾക്ക് സഹതാപം തോന്നിയിരുന്നു…ഇവിടെ ഇര പുരുഷനായതുകൊണ്ട് അയാൾക്കു നേരെയുള്ള ബുള്ളിങ് നടക്കുന്നു.

മലയാളത്തിലെ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സീസൺ ഫോർ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും വലിയതോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.ഇപ്പോൾ ബിഗ് ബോസിൽ ജാസ്മിനും ഡോക്ടർ റോബിനും തമ്മിലുള്ള പ്രശ്നങ്ങളാണ് വലിയതോതിൽ ശ്രദ്ധേയയായി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡോക്ടർ റോബിനെ ജാസ്മിൻ പരിപാടിയുടെ ആദ്യം മുതൽ തന്നെ വലിയ തോതിൽ ടാർഗറ്റ് ചെയ്യുന്നതായാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധനേടുന്നത്. തമിഴ് ബിഗ് ബോസിൽ ഗായത്രിയും ഓവിയയും തമ്മിൽ ഇത്തരത്തിൽ ഒരു പ്രശ്നം നടന്നിരുന്നു.

എന്നാൽ ഈ സാഹചര്യത്തിൽ ഓവിയക്കൊപ്പം ആയിരുന്നു കൂടുതൽ ആളുകളും നിന്നിരുന്നത്. എന്നാൽ ഇവിടെ ഒരു പുരുഷനാണ് മറുഭാഗത്ത് നിൽക്കുന്നത്. എന്നതുകൊണ്ടുതന്നെ ആളുകളെല്ലാം അത് ജാസ്മിൻ ബോൾഡ്നെസ്സ് ആണ് എന്ന് പറയുകയാണ് ചെയ്യുന്നത്. ഇത് പറഞ്ഞു കൊണ്ടാണ് ഈ ഒരു കുറിപ്പ് പ്രചരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്…ബുള്ളിയിങ്ങും മെന്റൽ ഗയിമും രണ്ടാണെന്നു എന്നാണ് ആൾകാർ മനസിലാകുന്നത്… ഒരു പക്ഷെ മലയാളം ബിഗ്ഗ്‌ബോസ് ഇൽ ആദ്യമായാകും ഒരു മത്സരർഥി ഇത്രയും ബുള്ളിയിങ് അനുഭവിക്കേണ്ടി വന്നത്…

തമിഴ് ബിഗ്ഗ്‌ബോസ്സിലെ ഗായത്രിയും ജാസ്മിനും ഒരുപോലെ ആണ്… പക്ഷെ ഗായത്രിയെ തമിഴ് ജനങ്ങൾ ഒറ്റയ്ക്കു നിന്ന് എതിർത്തു.. അവരുടെ വീട്ടുകാർ പോലും അവരെ ഒഴിവാക്കി… പക്ഷെ ഇവിടെയോ ബുള്ളിയിങ് ഒകെ ബോൾഡ്നെസ്സ് ആണെന്നും പറഞ്ഞു സപ്പോർട്ട് ചെയ്യുന്ന ഒരു വിഭാഗം ഉണ്ട്… ജാസ്മിൻ പ്രിവിലാജ്ഡ് ആണ്.. ഒരു കമ്മ്യൂണിറ്റി ഇൽ നിന്ന് വരുന്നകൊണ്ടും ഒരു ബാക് സ്റ്റോറി ഉള്ളതുകൊണ്ടും പുരുഷനെ ആക്രമിക്കുന്നത് കൊണ്ടും ജാസ്മിൻ പ്രിവിലേജ്ഡ് ആണ്…

ഓവിയ ഒരു സ്ത്രീ ആയതുകൊണ്ട് ഓവിയക് നേരെയുള്ള ഗായത്രിയുടെ അക്രമണങ്ങളോട് ആളുകൾക്ക് സഹതാപം തോന്നിയിരുന്നു… പക്ഷെ ഇവിടെ ഇര ഒരു പുരുഷനായതുകൊണ്ട് തന്നെ അയാൾക്കു നേരെയുള്ള ബുള്ളിയിങ് ചില ആളുകൾ എങ്കിലും നിസാരമായി കാണുന്നുണ്ട്… ഒരു അടി ഉണ്ടാകുമ്പോൾ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നതല്ല ബുള്ളിയിങ് മറിച്ചു ഒരാളെ മനഃപൂർവം കരിവാരി തേക്കുന്നതാണ്…. ജാസ്മിൻ തന്റെ സഹമത്സരർത്തിയായ പുരുഷനെ ലൈംഗിക അതിക്ഷേപവും ബോഡി ക്ഷമിങ്ങും ചെയ്യുന്നുണ്.. അയാളുടെ സംസാരത്തെയും അയാളുടെ ഫാമിലിയെയും തേജോവദം ചെയ്യുന്നുണ്ടു.. ഹോസ്റ്റും ബിഗ്ഗ്‌ബോസ്സും ഒരു warning പോലും ഇതുവരെ കൊടുത്തിട്ടില്ല… ഹിന്ദിയിലും തമിഴ്ലും ഒകെ ബുള്ളിയിങ് ഉണ്ടാകാറുണ്ടെങ്കിലും bb അത് പ്രോത്സാഹിപ്പിക്കാതെ കർശനമായ താകീത് കൊടുക്കാറുണ്ട്… പുരുഷന്മാർക് നേരെയുള്ള ബുള്ളിയിങ്ങിനെ തമാശയായാണ് പലരും കാണുന്നത്..65 ദിവസങ്ങളായി അടച്ചിട്ടേക്കുന്ന വീട്ടിൽ ഒരാൾ നിരന്തരമായി മാനസിക പീഡനം അനുഭവിക്കുന്നത് കണ്ടില്ലെന്നു നടിക്കരുത്… ജാസ്മിനെ പോലെ വൈരാഗ്യം ബുദ്ധിയുള്ള മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മത്സരര്തിയെ ബിഗ്‌ബോസ് ഇനിയെങ്കിലും വാണിംഗ് ചെയ്യണം.. റോബിൻ പോയപ്പോൾ അവള് തന്റെ അടുത്ത ഇരയായി ബ്ലസിളിയെ കണ്ടിട്ടുണ്ട്.. റോബിന്റെ അവസ്ഥ ആ പയ്യനും അനുഭവിക്കേണ്ടി വരരുത്.. പ്രിവിലാജ്ഡ് aya ഒരു സ്ത്രീയുടെ ഫ്രസ്ട്രേഷൻ തീർക്കാനുള്ള ഉപകരണങ്ങൾ അല്ല അവിടെയുള്ള മനുഷ്യർ.. ജസ്‌മിൻ അനുഭവിച്ച ട്രോമയുടെ after എഫക്ടസ് അനുഭവിക്കാൻ വിധിക്കപ്പെട്ടവർ അല്ല ee ചെറുപ്പക്കാർ അയിനുള്ള തെറ്റവർ ചെയ്തിട്ടില്ല…

ഇനിം മെന്റൽ
ഗെയിം ആണ് ജാസ്മിൻ കളിക്കുന്നതെന്നും പറഞ്ഞു ആരും വരണ്ട, ജാസ്മിൻ ചെയ്യുന്നത് ബുള്ളിയിങ് ആണ് അത് ക്രിമിനൽ കുറ്റമാണ്.. ജാസ്മിനെ സ്പെഷ്യൽ കിഡ് ആയി കാണാതെ അവളുടെ പ്രവർത്തികൾക്കു കൃത്യമായ താകീത് ഇനിമെങ്കിലും കൊടുക്കണം… റോബിൻ ഭയങ്കര സ്ട്രോങ്ങ്‌ ആയിരുന്നത്കൊണ്ട് അയാൾ കടുംകൈ ഒന്നും ചെയ്തില്ല പക്ഷെ ബാക്കിയുള്ള മത്സരർഥികൾ അങ്ങിനെ ആകണം എന്നില്ല…

Most Popular

To Top