ബിഗ് ബോസ് ഒരു തിരക്കഥയാണോ..? ബിഗ് ബോസിന്റെ പിന്നാമ്പുറ കാഴ്ചകളെപ്പറ്റി മുൻ ബിഗ്ബോസ് മത്സരാർത്ഥിയായ സംവിധായകൻ സുരേഷ് കുമാർ;വീഡിയോ

മലയാള ടെലിവിഷൻ രംഗത്ത് വലിയ സ്വീകാര്യതയുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് മലയാളം എന്ന പരിപാടി. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലെ മത്സരാർത്ഥിയായ സംവിധായകൻ സുരേഷ് കൃഷ്ണ സംസാരിക്കുകയാണ്.

ബിഗ് ബോസ് ഒരു തിരക്കഥ ആണോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത് ഒരിക്കലും അല്ല എന്നാണ്. പക്ഷെ വഴക്ക് കാണുവാൻ ആണ് എല്ലാവരും ഈ പരിപാടി കാണുന്നത്. അത് ഇല്ലെങ്കിൽ ആരെങ്കിലും ഈ പരിപാടി കാണുമൊ.? നമ്മൾ വെറുതെ സന്തോഷത്തോടെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവരോരു ടാസ്ക് തരും. ഈ ഒരു ടാസ്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ലക്ഷ്വറി പോയിന്റ് ലഭിക്കും എന്നൊക്കെ പറയും.

ആ സമയത്ത് മത്സരം കടുക്കും. അപ്പോഴാണ് വഴക്കുകളും മാറ്റമുണ്ടാകുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ മാത്രമേ തിരക്കഥയെന്ന് പറയാൻ സാധിക്കു. അവിടെ ചെന്ന് കഴിയുമ്പോൾ നമ്മൾ മറ്റൊരാളാണ്. ബിഗ് ബോസ് എന്നുപറയുന്നത് ഒരാളുടെ ശബ്ദം മാത്രമാണ്. രഘുറാം എന്ന ആളാണ് ബിഗ് ബോസിന് ശബ്ദം നൽകുന്നത്. അല്ലാതെ ബിഗ് ബോസല്ല അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതിന് പിന്നിൽ ഒരു സംവിധായകൻ ഉണ്ട്. അയാളാണ് എല്ലാ കാര്യങ്ങളെക്കുറിച്ചും തീരുമാനിക്കുന്നത്. ഞാൻ പലവട്ടം ബിഗ് ബോസ് ആയി എതിർത്തിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.

രജിത് കുമാറിനെ വലിയ ഓവർ കോൺഫിഡൻസ് ആയിരുന്നു. പുറത്ത് അദ്ദേഹത്തിന് അത്രത്തോളം സപ്പോർട്ട് ഉണ്ട് എന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹം ഔട്ട് ആയി പോയത്. പച്ചമുളക് ഒരു പെൺകുട്ടിയുടെ കണ്ണിനുതാഴെ അത്രയും സെൻസിറ്റീവായ ഭാഗത്തേക്ക് തേക്കുക എന്ന് പറഞ്ഞാൽ അത് കുറ്റം തന്നെയാണ്. അദ്ദേഹം ഔട്ട് ആയി പോകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഓവർ കോൺഫിഡൻസ് ഇല്ലായിരുന്നുവെങ്കിൽ ഫൈനലിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥി ആയിരുന്നു എന്നും പറയുന്നുണ്ട്. മോഹൻലാലിന്റെ വീട്ടിലെ ഒരംഗത്തെ പോലെ ആണ് താനും, അദ്ദേഹവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും കുടുംബാംഗങ്ങളുമായി എല്ലാം അടുത്ത ബന്ധം ഉണ്ട്.

Leave a Comment

Your email address will not be published.

Scroll to Top