Entertainment

നിനക്ക് പീരീഡ്‌സ് വന്നിട്ടുണ്ടോ..? റിയാസിനെ പൊളിച്ചടുക്കി ലക്ഷ്മി പ്രിയ.

നിനക്ക് പീരീഡ്‌സ് വന്നിട്ടുണ്ടോ..? റിയാസിനെ പൊളിച്ചടുക്കി ലക്ഷ്മി പ്രിയ.

ജനങ്ങളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് കുറച്ചു ദിവസങ്ങളായി വിമർശനങ്ങൾക്ക് ഇരയാകുന്നുണ്ട്. മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെ പരിപാടിയിൽ നിന്നും പുറത്ത് വിട്ടത് ആയിരുന്നു ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായത്. ഇപ്പോൾ ആരാധകർ ശക്തയായി കാണുന്ന ഒരു മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ഇപ്പോഴിതാ ലക്ഷ്മിപ്രിയയുടെ ഒരു കിടിലൻ പെർഫോമൻസിന് ആണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ് വീട്ടിലേക്ക് വന്ന റിയാസിനോട് ആണ് ലക്ഷ്മിപ്രിയ ഇന്നലെ നടന്ന ഒരു ടാസ്കിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.

ഒരു കസ്റ്റമർ കെയർ ടാസ്ക് ആയിരുന്നു കഴിഞ്ഞദിവസം നടന്നിരുന്നത്. ഈ കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ വിളിക്കുന്ന ആളെ പ്രകോപിപ്പിച്ചു കൊണ്ടാണ് പോയിന്റ് നേടാൻ സാധിക്കുന്നത്. ഇതിനിടയിലാണ് ലക്ഷ്മിപ്രിയ റിയാസിനോട് കുലസ്ത്രീ എന്താണ് എന്ന് ചോദിച്ചത്. കഴിഞ്ഞദിവസം ബിഗ്ബോസ് വീട്ടിൽ ഇതിനെക്കുറിച്ച് അഭിപ്രായം റിയാസ് പങ്കുവച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കുലസ്ത്രീ എന്താണ് എന്ന രീതിയിൽ ലക്ഷ്മിപ്രിയ ചോദിച്ചത്. അതോടൊപ്പം ഒരുപാട് കാര്യങ്ങൾ ലക്ഷ്മിപ്രിയ പറയുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് നീ ഇങ്ങനെ സംസാരിക്കുന്നത്, നിന്റെ അമ്മയും ഒരു കുല സ്ത്രീ തന്നെയാണ്. ഇല്ലെങ്കിൽ ഇങ്ങനെ സംസാരിക്കാൻ സാധിക്കുമായിരുന്നില്ല.? നിനക്ക് പിരീഡ്സ് വന്നിട്ടുണ്ടോ.? നീ പ്രസവിച്ചിട്ടുണ്ടോ.?

ഓരോ കാര്യങ്ങളും എണ്ണിയെണ്ണി ആയിരുന്നു ലക്ഷ്മിപ്രിയ ചോദിച്ചത്. ആർഷഭാരത സംസ്കാരത്തിനും അപ്പുറം സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്ന ഒരു കാലഘട്ടം നമ്മുടെ ഇന്ത്യയിൽ ഉണ്ടായിരുന്നു. നാരിപൂജ നടന്നിട്ടുണ്ട്. പിന്നീടാണ് ഈ പറയുന്ന കാര്യങ്ങളൊക്കെ നിലവിൽ വന്നത്. സ്ത്രീകൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. അങ്ങനെയൊരു നാട്ടിൽ ജീവിക്കുന്ന ആളുകൾക്ക് നിന്നെപ്പോലെയുള്ള ഫെമിനിസ്റ്റുകളുടെ യാതൊരു ആവശ്യവും വരുന്നില്ല. അങ്ങനെയുള്ള ഒരു സ്ത്രീയെയും നിങ്ങൾക്ക് രക്ഷിക്കാനും സാധിക്കില്ലന്ന് അതിനർത്ഥം. പുരുഷന്റെ കീഴിൽ അടിമയായി ജീവിക്കുന്നു എന്നതല്ല, കുടുംബം മികച്ചരീതിയിൽ നടക്കണമെങ്കിൽ അതിന് ഒരു സ്ത്രീയുടെ ആവശ്യം അത്യാവശ്യമാണ്.

ഒരു പുരുഷനും ഒരു സ്ത്രീയെകാളും മുകളിലല്ല അതുപോലെതന്നെ ഒരു സ്ത്രീയും ഒരു പുരുഷനെക്കാളും മുകളിലല്ല. അതാണ് എല്ലാവരും മനസ്സിലാക്കേണ്ട ഒരു തുല്യതയെന്നു പറയുന്നത്. അല്ലാതെ നീയൊക്കെ കിടന്ന് പ്രസംഗിക്കുന്നത് അല്ല എന്നും വളരെ രോഷപൂർവ്വം ലക്ഷ്മിപ്രിയ പറയുന്നുണ്ട്.

Most Popular

To Top