Entertainment

ബിഗ്‌ബോസിന്റെ പാവ ആണോ മോഹൻലാൽ..!ഇത്രയും വലിയൊരു നടൻ ഇങ്ങനെ നാണം കെടാൻ നിൽക്കരുത്.

ബിഗ്‌ബോസിന്റെ പാവ ആണോ മോഹൻലാൽ..!ഇത്രയും വലിയൊരു നടൻ ഇങ്ങനെ നാണം കെടാൻ നിൽക്കരുത്.

മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് മലയാളം പരിപാടി. ഈ പരിപാടിയിൽ അവതാരകയായി എത്തുന്നത് നടൻ മോഹൻലാലാണ്. മോഹൻലാലിനോട് ഉള്ള സ്നേഹം കൊണ്ട് മാത്രം ഈ പരിപാടി കാണുന്നവരും നിരവധിയാണ്. എന്നാലിപ്പോൾ മോഹൻലാലിനെതിരെ വലിയ വിമർശന പെരുമഴയാണ് സൈബർ ഇടങ്ങളിൽ കാണാൻ സാധിച്ചിരിക്കുന്നത്. കാരണം കഴിഞ്ഞ ആഴ്ചകളിൽ ബിഗ് ബോസിൽ നടന്ന ചില സംഭവങ്ങളായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികളെ ആയ റോബിൻ രാധാകൃഷ്ണനും റിയാസും തമ്മിൽ ഒരു പ്രശ്നം ഉണ്ടാവുകയും പരിപാടിയിൽ നിന്നും റോബിനെ പറഞ്ഞയക്കുകയായിരുന്നു ചെയ്തത്.

റോബിൻ പരിപാടിയിലേക്ക് തിരികെയെത്തുമെന്ന് മനസ്സിലായതോടെ സഹ മത്സരാർത്ഥിയായ ജാസ്മിൻ പരിപാടിയിൽ നിന്നും പൂർണമായും പുറത്തേക്ക് പോവുകയാണ് എന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ലാലേട്ടന് സ്വന്തമായി ഒരു നിലപാട് ഇല്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആളുകൾ വിമർശിച്ചു കൊണ്ടിരിക്കുന്നത്. ഇത്രയും വലിയൊരു നടൻ ഇങ്ങനെ നാണം കെടാൻ നിൽക്കരുത്. ഇത്രയും എത്തിക്സ് ഇല്ലാത്ത ഒരു പരിപാടിയുടെ അവതാരകനായി നിന്ന് ഞങ്ങൾക്ക് നിങ്ങളോടുള്ള ഇഷ്ടം കളയരുത്. ലാലേട്ടാ എന്ന് വിളിക്കാൻ പോലും ഇപ്പോൾ വലിയ മടിയാണ് തോന്നുന്നത്. നിങ്ങളോട് ഒരു ബഹുമാനമുണ്ട് ആ ബഹുമാനം കളയരുത്. താരരാജാവ് എന്നൊക്കെ പറഞ്ഞിട്ട് ഇത്രത്തോളം സംസ്കാരം ഇല്ലാത്ത ഒരു പരിപാടിയിൽ വന്നു നിന്ന് നിങ്ങൾ സ്വയം താഴുന്നത് കാണുമ്പോൾ സങ്കടമാണ് തോന്നുന്നത്.

നിങ്ങളുടെ ആരാധകരോടുള്ള ഇഷ്ടം വെച്ചെങ്കിലും ഈ പരിപാടിയിൽ നിർത്തു. നിങ്ങളെപ്പോലെ ഒരു മനുഷ്യന് അവതരണം നടത്താൻ യോഗ്യത ഉള്ള ഒരു പരിപാടിയല്ല അത്. ബിഗ് ബോസിന്റെ ഒരു പാവ എന്ന കണക്ക് നിങ്ങൾ ജാസ്മിനോട്‌ സ്നേഹത്തോടെ സംസാരിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ വെറുത്തു കൊണ്ടിരിക്കുകയാണ് ലാലേട്ടാ. എന്തിനാണ് നിങ്ങളെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആളുകളുടെ വെറുപ്പ് നിങ്ങൾ വാങ്ങുന്നത്. തീർച്ചയായും ഇനി ഒരു പരിപാടിയിലും നിങ്ങൾ ഉണ്ടാകാതിരുന്നാൽ ഏഷ്യാനെറ്റിന് നൽകുന്ന ഏറ്റവും വലിയ തിരിച്ചടി അത് തന്നെയായിരിക്കും. നിങ്ങൾ ഈ പരിപാടി ഹോസ്റ്റ് ചെയ്യുന്നത് കൊണ്ട് മാത്രം ഈ പരിപാടി കാണുന്ന എത്രയോ ആളുകൾ ഉണ്ടെന്ന് അറിയുമോ.? അവരെയെല്ലാം ഓരോ നിമിഷവും നിങ്ങൾ വിഡ്ഢിയാക്കി കൊണ്ടിരിക്കുകയാണ്.

ഈ പരിപാടി ഇല്ലാത്ത ജീവിക്കാനുള്ള വരുമാനം മിസ്റ്റർ മോഹൻലാലിന് ഇല്ലന്ന് തോന്നുന്നുണ്ടോ.? എങ്കിലേ ഏഷ്യാനെറ്റ് പഠിക്കു, പരിപാടിയുടെ റേറ്റിങ് കുറയും. അതോടെ ഈ ഇരട്ടത്താപ്പ് നയം അവസാനിക്കും. ഇനി ഈ പരിപാടിയുടെ അവതാരകനായി വരികയാണെങ്കിൽ മോഹൻലാലിന്റെ ഒരു സിനിമകളും കാണില്ല എന്നാണ് റോബിൻ ആർമി പറഞ്ഞിരിക്കുന്നത്.

Most Popular

To Top