മലയാള സിനിമയ്ക്ക് മികച്ച ഒരുപാട് ചിത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ നടനാണ് മോഹൻലാൽ. മോഹൻലാലിന്റെ പിറന്നാൾ എന്ന് പറയുന്നത് മലയാളികൾക്ക് എന്നും ഒരു പ്രത്യേക ആഘോഷം തന്നെയാണ്.

ഇപ്പോഴിതാ അദ്ദേഹത്തിനുവേണ്ടി ബിഗ് ബോസ് അണിയറപ്രവർത്തകർ ഒരു പിറന്നാൾ ആഘോഷം നടത്തുന്നതിന്റെ പ്രമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ മാനേജിങ് ഡയറക്ടർ കെ മാധവൻ അദ്ദേഹത്തെ പൊന്നാട അണിയിക്കുന്നതും അതോടൊപ്പം തന്നെ കേക്ക് മുറിച്ചു നൽകുന്നതും എല്ലാം വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഈ പരിപാടിയിൽ അവതാരികയായി ആര്യയും എത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ബിഗ് ബോസിൽ ആര്യ എത്തിയത്. വലിയ വാർത്തയായിരുന്നു ആര്യ മുബൈയിൽ എത്തിയത്. വൈൽഡ് കാർഡ് എൻട്രിയിൽ മത്സരാർത്ഥിയായ ആര്യ എത്തിയതെന്ന് വരെ ബിഗ് ബോസിന്റെ ഫാൻ പേജുകളിൽ പറഞ്ഞിരുന്നു. ഇത് ലാലേട്ടന്റെ പിറന്നാൾ ആഘോഷത്തിന് വേണ്ടിയുള്ള വരവ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രമോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പിറന്നാൾ ദിവസം കസവ് വസ്ത്രങ്ങളൊക്കെ അണിഞ്ഞ വളരെ നാടൻ ലുക്കിലാണ് ലാലേട്ടൻ ബിഗ് ബോസ് വേദിയിൽ എത്തിയത്.
മത്സരാർത്ഥികൾ അദ്ദേഹത്തിനുവേണ്ടി മനോഹരമായ പലതരത്തിലുള്ള പരിപാടികളും അവതരിപ്പിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. മോഹൻലാൽ ഗാനങ്ങളിൽ കൂട്ടിയുള്ള ഒരു ഓട്ടപ്രദക്ഷിണം തന്നെയാണ് നടന്നത്. എല്ലാം വളരെ സന്തോഷത്തോടെ സ്ഥായിയായി വിരിയുന്ന പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ലാലേട്ടനെ ആണ് കാണാൻ സാധിക്കുന്നത്.
അദ്ദേഹത്തിന് പിറന്നാൾ ദിവസം ബിഗ്ബോസ് മത്സരാർത്ഥികൾക്ക് വേണ്ടി എന്ത് സമ്മാനമാണ് കാത്തുവെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ആളുകൾക്ക് എന്നും ഒരു കൗതുകവും വിസ്മയവുമായി തീർന്ന മനുഷ്യനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പിറന്നാൾ മലയാളികൾക്ക് തന്നെ ഒരു വലിയ ആഘോഷമാണ്.
