Entertainment

ബിഗ്ബോസ്..! അതൊരു കോർപ്പറേറ്റ് ഷോയല്ലേ ?വിയോജിപ്പുകളേക്കാൾ പ്രധാനമാണ് അടിത്തട്ടു വരെ ക്ലാരിറ്റിയുള്ള നിലപാടുകൾ.|Bigg Boss..! Isn’t it a corporate show?Clarity to the bottom line is more important than disagreements.|

ബിഗ്ബോസ്..! അതൊരു കോർപ്പറേറ്റ് ഷോയല്ലേ ?വിയോജിപ്പുകളേക്കാൾ പ്രധാനമാണ് അടിത്തട്ടു വരെ ക്ലാരിറ്റിയുള്ള നിലപാടുകൾ.|Bigg Boss..! Isn’t it a corporate show?Clarity to the bottom line is more important than disagreements.|

മലയാളി പ്രേക്ഷകർ എന്നും ഹൃദയത്തോട് സ്വീകരിച്ച ബിഗ് ബോസ് മലയാളം സീസൺ ഫോറിന് തിരശീല വീഴുകയാണ്. ആവേശകരവും വ്യത്യസ്തവുമായ ഒരു സീസണാണ് അവസാനിച്ചത്. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ പ്രത്യേകതകൾ നിറഞ്ഞ സംഭവബഹുലമായ ഒരു സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നുവൈൽഡ് കാർഡ് എൻട്രി ആയി ആയിരുന്നില്ല റിയാസ് എത്തീരുന്നത് എങ്കിൽ തീർച്ചയായും ഫൈനലിലെത്താൻ സാധിക്കുന്ന ബിഗ് ബോസ് വീട്ടിലെ വിന്നർ ആയി മാറാൻ സാധിക്കുന്ന ഒരു വ്യക്തിയായിരുന്നു റിയാസ് എന്ന് പലരും അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട് വീടിനുള്ളിൽ വച്ച് റിയാസ് പറഞ്ഞ പല കാര്യങ്ങൾക്കും. ന്യൂ നോർമൽ എന്ന വാചകത്തെ അടക്കം പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ബിഗ്ഗ്ബോസ് വീട്ടിലേക്ക് കയറി വന്ന അന്നുമുതൽ തന്നെ ബിഗ്‌ബോസ് വീടിനെ മുന്നോട്ടു നയിച്ചത് റിയാസ് ആണ്. ഉറങ്ങി കിടന്ന ബിഗ്‌ബോസ് വീടിനെ അടിമുടി മാറ്റിമറിച്ചു. റോബിൻ പുറത്തായതോടെ പൂർണമായും നിശബ്ദമായ വീട് ശബ്ദമുഖരിതമാക്കാൻ ഉള്ള കാരണക്കാരനായി റിയാസ് മാറി. റോബിൻ പുറത്ത് പോയതിൽ വേദനിച്ച ആരാധകർ റിയാസിനെ ഒരു ശത്രുവായി കണ്ടു. വെറുത്തവരെ കൊണ്ടുപോലും ഇഷ്ടപ്പെടുന്നു എന്ന് പറയിപ്പിക്കാനും റിയാസിന് സാധിച്ചു.. ഇപ്പോൾ റിയാസിനെ കുറിച്ച് സോഷ്യൽ മീഡിയയിലെ ഒരു ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ഷിജു എന്ന വ്യക്തിയാണ് ഈ കുറിപ്പ് എഴുതിയത്. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ …

പ്രിയപ്പെട്ട റിയാസ്,
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ താങ്കൾ വിജയ കിരീടം ചൂടിയിരുന്നെങ്കിൽ ഒരു അഭിനന്ദനമെന്ന് മാത്രമെഴുതി തീരേണ്ടിയിരുന്ന കുറിപ്പാണ്. പക്ഷേ, ഹോമോഫോബിയ അടക്കം എല്ലാ പിന്തിരിപ്പൻ യാഥാസ്ഥിതികത്വങ്ങളും പുളച്ചു തിമിർക്കുന്ന ഒരു ജനപ്രിയ , കോർപ്പറേറ്റ് വിനോദ പരിപാടിയുടെ വിജയ കിരീടത്തിനടുത്തുവരെയുള്ള താങ്കളുടെ ചുവടു വയ്പ് LGBTQIA + കമ്മ്യൂണിറ്റിയിൽ മാത്രമല്ല ജനാധിപത്യത്തിലും ഭാവിയിലും വിശ്വാസമുള്ള സകല മനുഷ്യരിലും നിറയ്ക്കുന്ന ആഹ്ലാദവും ആത്മവിശ്വാസവും ഒട്ടുമേ ചെറുതല്ല.

താങ്കളുടെ ആരാധകനായതു കൊണ്ടല്ല, ഗെയിം വേളകളിൽ നിയന്ത്രണം വിട്ടു പോവുന്ന നിങ്ങളുടെ പലതരം പ്രകടനങ്ങളോടുണ്ടായിരുന്ന വിയോജിപ്പുകളേക്കാൾ പ്രധാനമാണ് അടിത്തട്ടു വരെ ക്ലാരിറ്റിയുള്ള നിലപാടുകൾ. ഹോ ! ബിഗ്ബോസോ ? അതൊരു കോർപ്പറേറ്റ് ഷോയല്ലേ ? കച്ചവടമല്ലേ എന്ന് മുഖം ചുളിക്കുന്നവരുണ്ട്. തീർച്ചയായും അതൊക്കെ സത്യമാണ്. പക്ഷേ രാഷ്ട്രീയ പ്രസംഗങ്ങളേക്കാൾ, സാംസ്കാരിക പ്രഭാഷണങ്ങളേക്കാൾ പൊതുബോധത്തെ സെറ്റ് ചെയ്യുന്നതിൽ പങ്കു വഹിക്കാൻ ശേഷിയുണ്ട് ചാനലുകളിലെ ജനപ്രിയ പരിപാടികൾക്ക്. അത്തരമൊരിടത്ത് ഉൾച്ചേർക്കലിന്റെയും വൈവിദ്ധ്യങ്ങളെ സ്വാംശീകരിക്കുന്നതിന്റെയും ഭാവി രാഷ്ട്രീയത്തിന് കിട്ടുന്ന ചെറിയ ഒരു പ്രാതിനിധ്യം പോലും വലിയ ഒരു ചുവടു വയ്പാണ്.

റിയാസ് നിങ്ങൾ ശരിക്കും ഒരു ഗെയിം ചെയിഞ്ചർ തന്നെയാണ്. അത് ബിഗ് ബോസ് ഹൗസിൽ മാത്രമല്ല, ആ കളിക്ക് മുന്നിൽ കണ്ണും കാതും നട്ടിരിക്കുന്ന ഭൂരിപക്ഷം മലയാളികളുടെ പൊതുബോധത്തിലും. സമയം കിട്ടുമ്പോൾ ബിഗ് ബോസും കാണാറുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ താല്പര്യമുള്ള, നിർദോഷമായ കുഞ്ഞു പരദൂഷണങ്ങൾ കൊണ്ട് ഒഴിവു വേളകൾ ആനന്ദകരമാക്കുന്ന ഒരു ശരാശരി മനുഷ്യൻ എന്ന നിലയ്ക്ക് അത് ആസ്വദിക്കാറുമുണ്ട്. ബിഗ് ബോസ് ഹൗസിൽ കണ്ണു പായിച്ചിരിക്കാനുള്ള അതേ ഹ്യൂമൺ ഇന്ററസ്റ്റിന്റെ ഉദാത്തമായ നീട്ടി വെയ്പാണ് പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ ജീവനുണ്ടോ എന്നുവരെ നീളുന്നത് എന്നതാണ് എന്റെ തോന്നൽ.

Story Highlights: Bigg Boss..! Isn’t it a corporate show?Clarity to the bottom line is more important than disagreements.

To Top