Entertainment

റിയാസ് റോബിന്റെ കാര്യത്തിൽ കാണിച്ചത് വളരെ മോശമാണ്, ഇത് ഫെയർ ഗെയിം അല്ല. സാബുമോൻ.

റിയാസിന് ശാരീരികമായി ഉപദ്രവിച്ചുവെന്ന് പേരിലാണ് ബിഗ്ബോസിൽ നിന്നും റോബിൻ കഴിഞ്ഞ ആഴ്ച എവിക്ട് ആയിപ്പോയത്.

കഴിഞ്ഞ സീസണിൽ രജിത് കുമാറിനെ സംഭവിച്ചതും സമാനമായ രീതിയായിരുന്നു. എന്നാൽ അതിലും വലിയൊരു അടി ഉണ്ടായിരുന്നു ഒന്നാമത്തെ സീസണിൽ. അതിനെപ്പറ്റി എന്താണ് സംസാരിക്കാത്തത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. സാബുമോനും ഹിമ ശങ്കറും തമ്മിലായിരുന്നു ശാരീരികമായ അടിപിടി നടന്നത്. സാബുവിന്റെ കയ്യിൽ ഹിമ അടച്ചതോടെ സാബു എഴുന്നേറ്റ് അവരുടെ കഴുത്തിൽ പിടിക്കുകയായിരുന്നു.

മത്സരാർത്ഥികൾ എല്ലാവരും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി. അങ്ങനെയാണ് അവിടെ പ്രശ്നങ്ങൾ അവസാനിച്ചത്. എന്തേലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു ബിഗ് ബോസ് വന്നെങ്കിലും രണ്ടാൾക്കും കുഴപ്പമില്ല എന്നാണ് പറഞ്ഞത്. ഒരു ഗെയിമിൽ കാണിക്കേണ്ട സാമാന്യ മര്യാദ ഇതെന്നാണ് സുനിത ദേവദാസിന് നൽകിയ അഭിമുഖത്തിൽ അതിനു മറുപടിയായി സാബു പറഞ്ഞത്. ഇപ്പോൾ അന്ന് സംഭവിച്ച കാര്യത്തെക്കുറിച്ച് സാബുമോൻ പറയുന്നത് ഇങ്ങനെയാണ്. തന്നെ അടിക്കാൻ വേണ്ടി അല്ലാതെ ഹിമ കൈ വീശി. അത് എന്റെ കയ്യിൽ കൊണ്ടു. നല്ല രീതിയിൽ തന്നെ കൊള്ളുകയും വേദന എടുക്കുകയും ചെയ്തു. ഇനി അടിക്കുമോടി എന്ന് ചോദിച്ചു ഞാൻ കഴുത്തിന് കയറിപ്പിടിച്ചു.

എല്ലാവരും കൂടെ പിടിച്ചു മാറ്റി. എന്നിട്ട് ബിഗ് ബോസ് വിളിച്ചു. എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു. ഒരു വിഷയവും ഇല്ല എന്ന് അവൾ പറഞ്ഞു. ഞങ്ങൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഇടിച്ചു പ്രശ്നം തീർത്തു. അന്തസ്സുള്ള സ്ത്രീയെന്നു പറയുന്നതെന്ന് അവതാരിക ചോദിച്ചപ്പോൾ അതെ എന്നും സാബു പറയുന്നുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ അടികൂടി നിലത്തുവീണാലും അവൾ അങ്ങനെ പറയു. അതൊരു ഫെയർ ഗെയിമാണ്. ആ ഗെയിം വേണം. ഞങ്ങൾ തമ്മിൽ അടി കൂടിയിരുന്നു പക്ഷേ പ്രശ്നമൊന്നുമില്ല. ഞാൻ ഹിമയും അങ്ങനെ പറയുന്നത് 100% ഉറപ്പാണെന്നും സാബു വ്യക്തമാക്കിയിരുന്നു. ചെറിയ രീതിയിലാണെങ്കിലും ദേഹം നൊന്താൽ എനിക്ക് സഹിക്കാൻ പറ്റില്ല. എന്റെ ശരീരം അങ്ങനെയാണ്.

കൂട്ടുകാരെല്ലാം അത് പറഞ്ഞു കളിയാക്കും. പിള്ളേരെ പോലും ശരീരം വേദനിപ്പിച്ച കളിക്കാറില്ല. തിരിച്ചും അങ്ങനെയാണ്. റിയാസ് റോബിന്റെ കാര്യത്തിൽ കാണിച്ചത് വളരെ മോശമാണെന്നും റോബിനും റിയാസും ബിഗ്ബോസിൽ വരാനായി ആഗ്രഹിച്ചവരാണ് എന്നും പക്ഷേ ഫെയർ ഗെയിം അല്ല ഈ കാണിച്ചത് എന്നുമാണ് സാബു പറയുന്നത്. അല്ലാതെ റോബിനെ പുറത്താക്കാൻ സാധിക്കില്ല. ടെക്നിക്കൽ ഉണ്ടാക്കിയാൽ ഗെയിമിൽ ഒരു രസം ഇല്ലല്ലോ.

ഒരു ഗെയിം മിനിമം മര്യാദ അങ്ങോട്ടുമിങ്ങോട്ടും കാണിക്കണം. അല്ലെങ്കിൽ ഞങ്ങൾ ഗെയിം ജയിക്കാൻ വേണ്ടി ചെയ്തതാണെങ്കിലും പറയണമെന്നും സാബു വ്യക്തമാക്കിയിരുന്നു . മൂന്നാം സീസണിലെ ടൈറ്റിൽ വിന്നർ ആയ മണിക്കുട്ടനും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.

Most Popular

To Top