Entertainment

നമ്മുടെ ഡോക്ടർ മച്ചാനെ സിനിമയിലെടുത്തെ, റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്.

ബിഗ് ബോസ് സീസൺ ഫോറിൽ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ.

നിരവധി ആരാധകരായിരുന്നു റോബിന് ഉണ്ടായിരുന്നത്. ഇപ്പോൾ റോബിനെ കുറിച്ചുള്ള പുതിയ ഒരു വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റോബിൻ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നതാണ് ആ വാർത്ത. റോബിൻ പുറത്തിറങ്ങിയ സമയത്ത് തന്നെ നിരവധി ആരാധകരായിരുന്നു റോബിന് ഉണ്ടായിരുന്നത്. എയർപോർട്ടിൽ റോബിനെ കാണാനെത്തിയവർ തന്നെ നിരവധി ആയിരുന്നു.

ഇപ്പോൾ റോബിൻ ഒരു ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത റോബിൻ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റോബിൻ ഈ വാർത്ത പുറത്ത് വിട്ടത്. ബിഗ്ബോസ് റിയാലിറ്റി ഷോയുടെ യഥാർത്ഥ വിജയി റോബിൻ രാധാകൃഷ്ണൻ തന്നെയാണ് എന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു. ബിഗ്ബോസ് വീട്ടിനുള്ളിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തി തന്നെയായിരുന്നു. വീട്ടിൽ ഉള്ളവർ തന്നെ റോബിനെ മാനസികമായി തളർത്തുന്ന രീതിയിലായിരുന്നു ഇടപെട്ടിരുന്നത്. എന്നാൽ ഒരു കാറ്റിലും ഉലയാതെ പിടിച്ചു നിൽക്കുകയായിരുന്നു റോബിൻ രാധാകൃഷ്ണൻ.

വൈൽഡ് കാർഡ് എൻട്രിയിലൂടെ റിയാസ് സലിം ബിഗ്ബോസ് വീട്ടിലേക്ക് വന്ന നിമിഷം മുതലാണ് കാര്യങ്ങൾ മാറി മറിയുന്നത്. റിയാസിന്റെ പ്രകോപനപരമായ ഇടപെടലിൽ റോബിൻ ഒന്ന് പതറി തുടങ്ങിയിരുന്നു. അങ്ങനെയാണ് റോബിൻ ബിഗ്ബോസ് വീടിനു പുറത്തേക്ക് എത്തുന്നത്. തന്റെ ആദ്യത്തെ സിനിമ ചർച്ച എന്നുപറഞ്ഞുകൊണ്ട് ജോജുജോർജ് അടക്കമുള്ള അണിയറപ്രവർത്തകർക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് റോബിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അതോടൊപ്പം പുതിയ സർപ്രൈസുകൾ പുറകെ വരുന്നുണ്ട് എന്നും റോബിൻ പറഞ്ഞിരുന്നു.

നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് റോബിൻ. റോബിൻ രാധാകൃഷ്ണൻ തന്നെയാണ് ബിഗ് ബോസ് സീസൺ ഫോറിന്റെ യഥാർത്ഥ വിജയ്യെന്നാണ് റോബിൻ ആരാധകർ പറയുന്നത്. ഇപ്പോൾ റോബിനെ തേടിയെത്തിയ ഈ പുതിയ വിശേഷത്തിന്റെ സന്തോഷത്തിലാണ് റോബിൻ ആരാധകരെല്ലാം. ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും റോബിന് വേണ്ടി നിരവധി ഫാൻസ് പേജുകൾ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിട്ടുണ്ടായിരുന്നു. റോബിൻ ബിഗ് ബോസിനുള്ളിൽ വച്ച് തന്നെ സിനിമയിൽ അഭിനയിക്കാൻ തനിക്ക് മോഹമുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും റോബിനുണ്ട്.

Story highlights: Bigg Boss Malayalam fame Robin Radhakrishnan From Bigg Boss to the movie

Most Popular

To Top