Entertainment

ബിഗ് ബോസ് വീടിന്റെ ഉളളിൽ സംഭവിച്ചത് എന്തായിരുന്നു.? ആദ്യമായി തുറന്നു പറഞ്ഞു ഫിറോസും സ്ജനയും!!

ബിഗ്ബോസ് സീസൺ ത്രീ വളരെയധികം പ്രേക്ഷകർക്ക് ഇഷ്ടം ഉണ്ടായിരുന്നു മത്സരാർത്ഥികൾ ആയിരുന്നു വൈൽഡ് കാർഡ് എൻട്രി വഴിയെത്തിയ ഫിറോസും സജ്‌ന ഫിറോസും. ഇവർ വന്ന സമയം മുതൽ തന്നെ ബിഗ്ബോസ് വീടിനുള്ളിൽ കലഹങ്ങൾ ആരംഭിച്ചിരുന്നെങ്കിലും പുറത്ത് ഇവർക്ക് ആരാധകരും ഉണ്ടായിരുന്നു. എന്നാൽ പരിപാടി പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ ഷോയിൽ നിന്നും ഇവർക്ക് പുറത്തു വരേണ്ടി വന്നിരുന്നു. ബിഗ് ബോസ് നിയമാവലി തെറ്റിച്ചു എന്നത് ചൂണ്ടികാണിച്ചു കൊണ്ടായിരുന്നു ഇരുവരെയും ബിഗ് ബോസ് പുറത്താക്കിയിരിക്കുന്നത്..

അവിടെ നിൽക്കാൻ സാധിക്കുകയായിരുന്നുവെങ്കിൽ താൻ വിജയിക്കുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. അതിനുള്ള ആത്മവിശ്വാസം തങ്ങൾക്ക് ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. ഗെയിമിന്റെ ഭാഗമായി പറയാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു. എഗ്രിമെന്റ് ഒക്കെ ഉള്ളതുകൊണ്ട് തന്നെ ചില കാര്യങ്ങൾ നമുക്ക് പുറത്തു പറയാൻ പറ്റില്ല. ഒരു ഷോ എന്നതിനപ്പുറം ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്. അപ്പോൾ ആ ഷോയ്ക്ക് നമ്മൾ കൊടുക്കുന്ന ഒരു കരാറുണ്ട്. അല്ലെങ്കിൽ പിന്നെ നമ്മൾ അത് ഒപ്പിട്ട് കൊടുക്കാൻ പാടില്ലല്ലോ.

അങ്ങനെ വാക്ക് കൊടുത്തതിനുശേഷം നമ്മള് അതിനെ കീറി മുറിക്കുമ്പോൾ കൊടുത്ത വാക്കിനാണ് മുറിവേൽപ്പിക്കുന്നത്. കേരളീയം എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഫിറോസും സജ്നയും ഇതിനെ കുറിച്ച് പറഞ്ഞത്. ലാലേട്ടൻ മുന്നിൽ വന്ന ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ നമ്മൾ ഔട്ട് ആക്കാൻ പോവുകയാണ് എന്ന് ഞാൻ സാജിനെയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു കാര്യത്തിന്റെ തുടക്കമെന്ന് കേൾക്കുമ്പോൾ തന്നെ ഇത് എവിടെ ചെന്ന് നിൽക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരു കാരണവശാലും ടെൻഷനടിക്കേണ്ട, ഇത്രയും ദിവസം നിന്നത് തന്നെ വലിയ കാര്യമാണ്.

ഇനി ഒരു തുള്ളി കണ്ണുനീർ വന്നാൽ അത് എന്നോട് ചെയ്യുന്ന ക്രൂരത ആയിരിക്കും എന്നും ഞാൻ സജിനയോട് പറഞ്ഞിരുന്നു എന്നാണ് ഫിറോസ് പറയുന്നത്. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് അവിടെ സംഭവിച്ചത്. ഞാൻ ഇറങ്ങിയതിനു ശേഷം അവിടെ എന്ത് നടക്കും എന്ന് പറഞ്ഞിരുന്നു അതും അവിടെ നടന്നു. ബിഗ് ബോസിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാൽ ആണ് ഊണിലും ഉറക്കത്തിലും ഒക്കെ അതിനെപ്പറ്റിയുള്ള പഠനമായിരുന്നു. എന്റെ 101% ആ ഷോയ്ക്ക് വേണ്ടി ഞാൻ സമർപ്പിച്ചിട്ടുണ്ടായിരുന്നു. നമുക്ക് നീതി കിട്ടിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണല്ലോ.

നമുക്ക് അതിൽ പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല. ഒന്നാമത്തെ കാര്യം നമുക്ക് എഗ്രിമെന്റ് ഉണ്ട്. ഞങ്ങൾ ബിഗ് ബോസിൽ നിന്ന് ലഭിച്ച ഗുണങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. നമ്മളെ ലോകം അറിയുന്ന ഒരു സ്ഥലത്തേക്ക് എത്തിച്ച ചാനലിനെ നിന്ദിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറയില്ല. അവിടെ നിന്നിരുന്നെങ്കിൽ എന്തായാലും മത്സരിക്കുമായായിരുന്നു. വിജയിക്കുമെന്ന കോൺഫിഡൻസ് ഉണ്ടായിരുന്നു എന്നും ഇവർ പറയുന്നുണ്ട്.

Most Popular

To Top