അയാളുടെ ഉദ്ദേശം എന്നത് വിവാഹം കഴിക്കാതെ താനുമായി മുൻപോട്ടു പോകുക എന്നതായിരുന്നു, ഞാൻ അങ്ങനെ ഒരാൾ ആണെന്ന് അയാൾക്ക് തോന്നിയിട്ട് ഉണ്ടാകും, | Arya talks about her love story

അയാളുടെ ഉദ്ദേശം എന്നത് വിവാഹം കഴിക്കാതെ താനുമായി മുൻപോട്ടു പോകുക എന്നതായിരുന്നു, ഞാൻ അങ്ങനെ ഒരാൾ ആണെന്ന് അയാൾക്ക് തോന്നിയിട്ട് ഉണ്ടാകും, | Arya talks about her love story

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ പിഷാരടിയുടെ ഭാര്യയുടെ കഥാപാത്രമായി ആയിരുന്നു ആര്യ എത്തിയിരുന്നത്. നിരവധി ആരാധകരെയും ഈയൊരു പരിപാടിയിലൂടെ ആര്യ സ്വന്തമാക്കി. എന്നാൽ ആരാധകരെ മുഴുവൻ ആര്യയ്ക്ക് നഷ്ടമായത് ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയതോടെ ആയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയ ആര്യ ആരാധകരെ മുഴുവൻ തന്റെ എതിരെ ആകുകയാണ് എന്നതാണ് സത്യം.

ബിഗ് ബോസിലെ ആര്യയുടെ പ്രകടനം പ്രേക്ഷകർക്ക് അംഗീകരിക്കാൻ സാധിക്കുന്നത് ആയിരുന്നില്ല. അതുകൊണ്ടു തന്നെ വലിയ തോതിലുള്ള ഹെറ്റർസ് ആണ് താരത്തിന് ഉണ്ടായിരുന്നത്. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വെച്ച് തന്നെയാണ് ആര്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. താൻ ഒരാളുമായി പ്രണയത്തിലാണെന്നും ലിവിങ് ടുഗദർ പോലെ തന്നെ ഉള്ള ഒരു ബന്ധമാണ് ഇത് എന്നുമായിരുന്നു പറഞ്ഞിരുന്നത്. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയതിനുശേഷം ആ പ്രണയം നഷ്ടമായി എന്ന് ആര്യ പറഞ്ഞു. എന്നാൽ ആ പ്രണയത്തെ കുറിച്ച് കൂടുതലൊന്നും തന്നെ പറയാൻ ആര്യ തയ്യാറായിരുന്നില്ല എന്നതാണ് സത്യം.

ഇപ്പോൾ ശ്രെദ്ധ നേടുന്നതും ആര്യയുടെ പുതിയ ചില വാർത്തകൾ തന്നെയാണ്. അധികം ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറയാതിരുന്ന ആര്യ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അയാൾ തനിക്ക് വലിയ പ്രതീക്ഷകളായിരുന്നു തന്നത്. അതുകൊണ്ടു തന്നെ തനിക്ക് പാനിക് അറ്റാക്ക് വരെ ഉണ്ടായിരുന്നു. വിവാഹം കഴിക്കില്ലന്ന് തീർത്തു പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ബിഗ്ബോസിലേക്ക് പോകുന്നതിനു മുൻപ് തന്നെ അയാൾ എന്നോട് പറഞ്ഞിരുന്നു. എന്തൊക്കെ കാര്യങ്ങളാണ് ബിഗ്ബോസിൽ പറയാൻ പോകുന്നത് എന്നും തന്നെ കുറിച്ച് ഒന്നും പറയരുത് എന്നും ഒരു കാരണവശാലും തന്നെ പേര് വെളിപ്പെടുത്തരുത് എന്നു പറഞ്ഞിരുന്നു എന്നും പറയുന്നു.

അപ്പോൾ തന്നെ തനിക്ക് സംശയം തോന്നിയിരുന്നു. അയാളുടെ ഉദ്ദേശം എന്നത് വിവാഹം കഴിക്കാതെ താനുമായി മുൻപോട്ടു പോകുക എന്നതായിരുന്നു. അതിന്റെ പേര് പ്രണയം എന്നല്ലല്ലോ എന്നും താരം പറയുന്നുണ്ടായിരുന്നു.
Story Highlights: Arya talks about her love story