Bigg Boss Malayalam

പ്രേക്ഷകർ കാത്തിരുന്ന ആ സുവർണ്ണനിമിഷം..! ബിഗ് ബോസ് വിന്നർ ഈ വ്യക്തിയാണ്|Bigg Boss Malayalam Season 4 Winner Dilsha Prasannan

താരരാജാവ് മോഹൻലാൽ നയിക്കുന്ന ബിഗ്ബോസ് മലയാളം റിയാലിറ്റിഷോ അതിന്റെ അവസാനഘട്ടത്തിൽ ആയിരുന്നു ഇന്ന്.

ബിഗ്ബോസ് ടൈറ്റിൽ വിന്നർ ആരാണെന്നറിയാൻ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. ഇതിനോടകം പല പേരുകളും ഉയർന്നു വന്നിരുന്നു.മലയാളത്തിൽ വളരെയധികം ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നടൻ മോഹൻലാലാണ് ബിഗ്ബോസ് മലയാളത്തിന്റെ അമരക്കാരനായ എത്തുന്നത്.

മോഹൻലാലിന്റെ അവതരണവും ആരാധകരെ ബിഗ്ബോസ് മലയാളത്തിലേക്ക് ആകർഷിക്കാനുള്ള കാരണങ്ങളിൽ ഒന്നുതന്നെയായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ബിഗ് ബോസ് ഉണ്ട്. സൂരജ്, ബ്ലെസ്സ്‌ലി,ദിൽഷ ലക്ഷ്മിപ്രിയ, ധന്യ മേരി വർഗീസ് തുടങ്ങിയവരാണ് ഫൈനലിൽ എത്തി നിന്നത്. ഇവർക്ക് ആറ് പേർക്കും വലിയ രീതിയിലുള്ള ഒരു സ്വീകാര്യത തന്നെ ആയിരുന്നു പ്രേക്ഷകരിൽ നിന്നു ലഭിച്ചത്.

ബിഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ ആകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച വ്യക്തി ആദ്യം മുതൽ തന്നെ ഡോക്ടർ റോബിൻ രാധാകൃഷ്ണനായിരുന്നു.ബിഗ്ബോസ് വീടിനുള്ളിൽ നടന്ന ചില നാടകീയരംഗങ്ങൾ തുടർന്നാണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് വീടിനോട് എന്നന്നേക്കുമായി വിട പറഞ്ഞത്.

അതോടൊപ്പം തന്നെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ.. ജാസ്മിൻ സ്വമേധയാ വീട്ടിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു ചെയ്തത്. ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ വളരെ വ്യത്യസ്തമായ രീതിയിൽ തന്നെയായിരുന്നു സംപ്രേഷണം ചെയ്തത്.

ചില ഹാസ്യ സ്കിറ്റുകളും അതോടൊപ്പം നൃത്തപരിപാടികളും ഒക്കെ ഗ്രാൻഡ് ഫിനാലെയിൽ കാണാൻ സാധിച്ചിരുന്നുനടൻ സുരാജ് വെഞ്ഞാറമൂട്,നോബി, വീണ നായർ, പ്രദീപ് പള്ളുരുത്തി, തുടങ്ങിയ താരങ്ങളും ഗ്രാൻഡ് ഫിനാലെയുടെ സാന്നിധ്യം തന്നെയായിരുന്നു.ഇതുവരെയുള്ള പ്രേക്ഷകരുടെ പ്രവചനങ്ങളെല്ലാം മാറ്റിമറിക്കുന്ന ഒരു പ്രേക്ഷക വിധിയാണ് പുറത്തുവന്നിരിക്കുന്നത്.

ബിഗ് ബോസ് വിജയി ആരാണെന്ന് മോഹൻലാൽ പ്രഖ്യാപിച്ച നിമിഷം പ്രേക്ഷകർ ഓരോരുത്തരും അമ്പരന്നുപോയി എന്നു പറയുന്നതാണ് സത്യം. അവരിൽ പലരും ആഗ്രഹിച്ച ഒരു വിധി ഇതുതന്നെയായിരുന്നു.സൂരജ് ആയിരുന്നു ബിഗ്ബോസിൽ നിന്നും ആദ്യമായി പുറത്തു പോയിരുന്നത്. പിന്നീട് ധന്യ ആയിരുന്നു പോയത്.

തുടർന്ന് ലക്ഷ്മി പ്രിയ,റിയാസ് എന്നിവർ ആയിരുന്നു. അവശേഷിച്ചത് ബ്ലസ്‌ലിയും ദിൽഷയും ആയിരുന്നു.എല്ലാ പ്രതിസന്ധികളും മറികടന്ന ഏകാന്തതയെ അതിജീവിച്ച് ബിഗ് ബോസിന്റെ വിന്നർ ആയിരിക്കുന്നത് ദിൽഷ ആണ്. ഇത് പ്രേക്ഷകർ വളരെയധികം ആഗ്രഹിച്ച് ഒരു വിധി തന്നെയാണ് വലിയ ആഘോഷമാണ് ഫാൻസ് പേജുകളിലും കാണാൻ സാധിക്കുന്നത്.

Story highlights: Bigg Boss Malayalam Season 4 Winner Dilsha Prasannan | Dilsha Prasannan | Dilsha

To Top
$(".comment-click-13796").on("click", function(){ $(".com-click-id-13796").show(); $(".disqus-thread-13796").show(); $(".com-but-13796").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });