
സൂരജിന്റെ ആ തീരുമാനത്തിൽ എനിക്ക് ഇടപെടാൻ സാധിക്കില്ല.! സൂരജുമായുള്ള ബന്ധത്തെക്കുറിച്ച് ദിൽഷ

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചുവെങ്കിലും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. എന്നതാണ് സത്യം. അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്കിടയിൽ നിറഞ്ഞുനിന്ന ഒരു വിവാദമായിരുന്നു ബിഗ്ബോസിൽ വച്ച് റോബിനും ദിൽഷയും തമ്മിലുണ്ടായിരുന്ന സൗഹൃദം എന്നത്. ഇരുവരും ജീവിതത്തിൽ ഒരുമിക്കണം എന്നുതന്നെയായിരുന്നു ഇവരെ സ്നേഹിച്ചവർ കരുതിയത്. എന്നാൽ റോബിന് ആയി ഇനി ഒരു സൗഹൃദത്തിന് താല്പര്യം ഇല്ല എന്ന് കഴിഞ്ഞദിവസം ഒരു വീഡിയോയിൽ ദിൽഷ പറഞ്ഞതിനെ തുടർന്ന് വലിയ സൈബർ ആക്രമണങ്ങൾ തന്നെയായിരുന്നു ദിൽഷയ്ക്ക് നേരിടേണ്ടിവന്നത്.

അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിൽ നിന്നും 28 ആയിരത്തിലധികം ഫോളോവേഴ്സാണ് ദിൽഷയെ അൺഫോള്ളോ ചെയ്തതും. ഇപ്പോഴിതാ വീണ്ടുമൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിൽഷ. ഈ വീഡിയോയിൽ കഴിഞ്ഞ വീഡിയോയിൽ താൻ പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ച് ആണ് ദിൽഷ പറയുന്നത്. ആ വീഡിയോയിൽ ഞാൻ ആരെയൊക്കെയോ വേദനിപ്പിച്ചു എന്ന് എനിക്ക് തന്നെ തോന്നി. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോയുമായി എത്തുന്നത്. ഇനി ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യേണ്ട എന്ന് തന്നെയാണ് കരുതിയിരുന്നത്. പക്ഷേ ഇത് പറയണമെന്ന് തോന്നി. എന്നെ ആദ്യം മുതൽ സപ്പോർട്ട് ചെയ്ത നിരവധി ആളുകൾ ഉണ്ട്.
അവരോട് കുറച്ചെങ്കിലും ഞാൻ പറയണ്ടേ. നിങ്ങളെല്ലാവരും എന്നോട് ചോദിച്ചു എന്താണ് റോബിനും ആയുള്ള സൗഹൃദം അവസാനിപ്പിക്കുന്നത് എന്ന്. അത് മുന്നോട്ട് കൊണ്ടുപോയി കൂടെ എന്ന്. എനിക്ക് ആഗ്രഹവും അത് തന്നെയായിരുന്നു. എനിക്ക് ലഭിച്ച ഓപ്ഷൻ എന്നാൽ ഒന്നുകിൽ വിവാഹം അല്ലെങ്കിൽ ഒന്നുമില്ല എന്ന രീതിയിലായിരുന്നു. അതിൽ സൗഹൃദം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിയത്. ഇനി സൗഹൃദം ഇല്ല എന്ന് പറഞ്ഞ് അതുകൊണ്ടാണ്. വിവാഹത്തെക്കുറിച്ച് ഈ സാഹചര്യത്തിൽ എനിക്ക് ഇപ്പോൾ ആലോചിക്കാൻ സാധിക്കില്ല. പിന്നെ ഞാൻ പണത്തെക്കുറിച്ച് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു.
അതിനെക്കുറിച്ച് എനിക്ക് പറയാനുണ്ട്. ഞാൻ പണത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് മോശമായി കമന്റുകൾ അയച്ച ആളുകളോട് ആണ്. ഞാൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വന്നപ്പോൾ ചില ആളുകൾ എനിക്ക് അയച്ച മെസ്സേജുകൾ ഇങ്ങനെയാണ്, നീ രണ്ടുപേരും പറ്റിച്ച് ഉണ്ടാക്കിയ പണം ആണ്. അങ്ങനെയൊക്കെ കേട്ടപ്പോൾ എനിക്ക് വല്ലാതെ ആയിപ്പോയി. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. എന്നെ സപ്പോർട്ട് ചെയ്യുന്നവരെ ഞാൻ ഒരിക്കലും മറക്കില്ല. ഇനിയുള്ള ജീവിതത്തിലും എന്നെ സപ്പോർട്ട് ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

സുഹൃത്തായ സൂരജിനെക്കുറിച്ചും വീഡിയോയിലൂടെ തന്നെയാണ് തുറന്നു പറയുന്നത്. സൂരജ് തന്റെ വർഷങ്ങളായുള്ള എന്റെ ഫ്രണ്ട് ആണ്. സൂരജിന്റെ ഒരു വോയിസ് ക്ലിപ്പ് പുറത്ത് വന്നിരുന്നു. അത് ഞാനും കേട്ടിരുന്നു. അതാണ് പ്രശ്നങ്ങളുടെ തുടക്കം. അത് ഒരു പ്രൈവറ്റ് ചാറ്റ് ആയിരുന്നു. അത് എങ്ങനെ എന്ന് എനിക്ക് അറിയില്ല. അതിനോട് എനിക്ക് യോജിപ്പില്ല. അതിന്റെ ക്ലാരിഫിക്കേഷൻ വീഡിയോ എന്താണെന്ന് സൂരജ് തന്നെ പങ്കുവച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ഒരാളെ കുറിച്ച് പറയുന്നത് ശരിയല്ല. അത് മറ്റൊരാൾക്ക് ഹേർട്ട് ആവും എന്ന് എനിക്കും തോന്നിയിട്ടുണ്ട് എന്നും ദിൽഷ പറയുന്നുണ്ടായിരുന്നു. ഞാനും അവനോട് ഇതിനെ കുറിച്ച് ചോദിച്ചു. പിന്നെ അവൻ അവന്റെതായ തീരുമാനം ഉണ്ടല്ലോ അതിൽ എനിക്ക് ഇടപെടാൻ സാധിക്കില്ലല്ലോ എന്നാണ് ദിൽഷ പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രെദ്ധ നേടി.
Story Highlights: I cannot interfere in Suraj’s decision. Dilsha about her relationship with Sooraj
