Bigg Boss Malayalam

സ്കാനിങ് കഴിഞ്ഞ് പൊട്ടിക്കരഞ്ഞ് മാഷുറ. കാരണം ചോദിച്ച സുഹാനയോടും ബഷീറിനോട് പറഞ്ഞതിങ്ങനെ..|Mashura burst into tears after scanning. Suhana and Basheer were told the reason.|

സ്കാനിങ് കഴിഞ്ഞ് പൊട്ടിക്കരഞ്ഞ് മാഷുറ. കാരണം ചോദിച്ച സുഹാനയോടും ബഷീറിനോട് പറഞ്ഞതിങ്ങനെ..|Mashura burst into tears after scanning. Suhana and Basheer were told the reason.|

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായ വ്യക്തിയാണ് ബഷീർ ബഷി. അതിന് കാരണം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ആയ ബിഗ്ബോസിൽ എത്തിയത് തന്നെയായിരുന്നു. ബിഗ്ബോസ് എത്തിയ ബഷിക്ക് നിരവധി ആരാധകരെ ലഭിക്കുകയും ചെയ്തു. ബഷിയെ കുറിച്ച് പറയുമ്പോൾ ഇന്നും ആരാധകർ ഓർമ്മിക്കുന്ന കാര്യം രണ്ടു ഭാര്യമാരുള്ള കാര്യം തന്നെയാണ്. രണ്ടുപേരെയും ഒരേപോലെ സ്നേഹിച്ച് ഒരേപോലെ മുന്നോട്ടു കൊണ്ടുപോവുകയാണ് ബഷീർ. ബഷീറിന്റെ ഭാര്യ ഗർഭിണിയാണെന്ന് അടുത്ത സമയത്തായിരുന്നു വാർത്ത വന്നിരുന്നത്.

യൂട്യൂബ് വിഡിയോയിൽ കൂടി തന്നെയാണ് ഈ സന്തോഷവാർത്ത അറിയിച്ചിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഈ വാർത്ത തന്നെയാണ്. കഴിഞ്ഞ ദിവസം ബഷീറിന്റെ രണ്ടാം ഭാര്യയായ മാഷുറയുടെ സ്കാനിങ്ങിന് എത്തിയതായിരുന്നു കുടുംബം. ഈ സമയത്ത് ബഷീറിനൊപ്പം സുഹാനയും മക്കളും ആണ് ഉണ്ടായിരുന്നത്. സ്കാനിങ് കഴിഞ്ഞ് തിരികെ ഇറങ്ങിയ സമയത്ത് കരഞ്ഞു കൊണ്ടാണ് മാഷുറ ഇറങ്ങിയത്. എന്താണ് സംഭവിച്ചത് എന്ന് മാറിമാറി സുഹാനയും ബഷീറും ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ ഒന്നും സംസാരിക്കാതെ ആയിരുന്നു മഷൂറ നിന്നത്. കരഞ്ഞു കൊണ്ടാണ് മറുപടി നൽകിയത്. ഉടൻതന്നെ എന്ത് സംഭവിച്ചു എന്ന് കാര്യമായി തന്നെ ഇവർ ചോദിച്ചപ്പോൾ സന്തോഷം കൊണ്ടാണ് താൻ കരഞ്ഞത് എന്നായിരുന്നു മറുപടി. കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കേട്ട് സംഭവിച്ചത് ആണ് എന്നുമായിരുന്നു പറഞ്ഞത്. സന്തോഷം കൊണ്ട് പറഞ്ഞു പോയതാണ് എന്നും അമ്മ ആകാൻ പോകുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന് പറയുന്നുണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ കൂടുതൽ ആളുകളും സംസാരിച്ചിരുന്നത് സുഹാനയെ കുറിച്ചായിരുന്നു. ഒരു ഭാര്യയ്ക്കും ഇതൊന്നും സഹിക്കാൻ സാധിക്കില്ല എന്നും ഇതൊക്കെ സുഹാനയുടെ അഭിനയമായിരുന്നു എന്നുമൊക്കെയാണ് കൂടുതൽ ആളുകളും പറയുന്നത്. സ്വന്തം ഭർത്താവിന്റെ രക്തത്തിൽ മറ്റൊരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നത് ഏതൊരു പെണ്ണിനാണ് സഹായിക്കാൻ പറ്റുന്നത്. ആർക്കും അത് സഹിക്കാൻ പറ്റുന്ന കാര്യമല്ല സുഹാന വെറുതെ അഭിനയിക്കുകയാണ്. സുഹാനയുടെയും കുട്ടികളുടെയും അവസ്ഥ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു എന്നൊക്കെ ആയിരുന്നു കമന്റ് ചെയ്തത്. ഇത്തരം കമന്റുകൾ ഒന്നും തന്നെ ഇവർ യാതൊരുവിധത്തിലുള്ള മറുപടികളും നൽകിയിട്ടില്ല.

മറ്റുചിലർ കമന്റ് ചെയ്യുന്നത് ആവട്ടെ കുഞ്ഞു ഉണ്ടായാലും ബഷീറിന്റെ ആദ്യ ബന്ധത്തിലുള്ള കുഞ്ഞിനോട് യാതൊരുവിധത്തിലുള്ള വ്യത്യാസവും കാണിക്കരുതെന്നും ഈ സ്നേഹം എന്നും നിലനിൽക്കണം എന്നതാണ്. ഇത്തരം കമന്റുകൾ ഒന്നും തന്നെ ഇവർ യാതൊരു വിധത്തിലുള്ള മറുപടി നൽകുന്നില്ല എന്നതും ശ്രദ്ധ നേടുന്നുണ്ട്.
Story Highlights:Mashura burst into tears after scanning. Suhana and Basheer were told the reason.

To Top
$(".comment-click-15005").on("click", function(){ $(".com-click-id-15005").show(); $(".disqus-thread-15005").show(); $(".com-but-15005").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });