Bigg Boss Malayalam

ശോഭനയും മോഹൻലാലും ഒരുമിക്കുന്നു..! സന്തോഷവാർത്ത ഏറ്റെടുത്തു പ്രേക്ഷകർ |Shobhana and Mohanlal are coming together..!

ശോഭനയും മോഹൻലാലും ഒരുമിക്കുന്നു..! സന്തോഷവാർത്ത ഏറ്റെടുത്തു പ്രേക്ഷകർ |Shobhana and Mohanlal are coming together..!

മലയാള സിനിമയിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു താര ജോഡി തന്നെയാണ് ശോഭനയും മോഹൻലാലും. ഇരുവരും ഒരുമിക്കുന്നു വീണ്ടും എന്ന വാർത്തയാണ് പുറത്തു വരുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുപരിചിതനായ സംവിധായകൻ അനൂപ് ഒരുക്കുന്ന സിനിമയിലായിരിക്കും മോഹൻലാലിന്റെ നായികയായി ശോഭന എത്തുക. ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നു. ബോളിവുഡ് നടനായ നസറുദ്ദീൻ ഷായും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ഇവരെ കൂടാതെ ഷെയിന് നിഗം മുകേഷ് തുടങ്ങിയവരും ചിത്രത്തിലണിനിരക്കുന്നു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

പുറത്തു വരുന്ന വാർത്തകൾ സത്യമാണ് എങ്കിൽ അത് മോഹൻലാൽ ശോഭന ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം നിറക്കുന്ന ഒരു വാർത്തയായിരിക്കും. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം ഇരുവരും ജോടികളായി അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ ശോഭന മോഹൻലാലിന്റെ ജോഡിയായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒരു ചിത്രത്തിൽ ഒരുമിക്കുകയാണ് എങ്കിൽ അത് പ്രേക്ഷകർക്ക് ഒരു വലിയ നൊസ്റ്റാൾജിയ തന്നെയായിരിക്കും പകരുക.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ ഹിറ്റ്ലിസ്റ്റിൽ ഇടം നേടിയവയുമാണ്. അതേസമയം മോഹൻലാലിന്റെതായി പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന മലക്കോട്ട വാലിബൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ആന്ധ്ര പ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയം ആകുന്ന സിനിമയാണ് ഇത്. ഒരു നാടൻ ഗുണ്ടയായി മോഹൻലാൽ ചിത്രത്തിൽ എത്തുന്നത് എന്നുമാണ് റിപ്പോർട്ടുകൾ പ്രകാരം അറിയുന്നത്. അത്തരം ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക എന്നും മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന ചിത്രം ആയിരിക്കും മലക്കോട്ട വാലിബനുമാണ് എന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഈ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ ഈയൊരു സന്തോഷ വാർത്തയും പ്രേക്ഷകരിൽ വലിയ സന്തോഷമാണ് നിറയ്ക്കുന്നത്.
Story Highlights: Shobhana and Mohanlal are coming together..! The audience accepted the good news

Most Popular

To Top