ഇനി മന്ത്രി മാമച്ചന്റെ കഥ വരുന്നു. ഇത്‌ പൊളിക്കും.

ബിജുമേനോന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും വെള്ളിമൂങ്ങ എന്ന ചിത്രവും അതിലെ മാമച്ചൻ എന്ന കഥാപാത്രവും. വളരെയധികം പ്രാധാന്യം നേടിയ ബിജുമേനോൻ ചിത്രം തന്നെയായിരുന്നു വെള്ളിമൂങ്ങ. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വളരെയധികം മികച്ചതായിരുന്നു.

അതുവരെ കാണാത്ത രീതിയിൽ ഒരു ഹാസ്യ രൂപത്തിലേക്ക് ബിജുമേനോൻ എത്തി ഒരു ചിത്രം കൂടി ആയിരുന്നു. അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ഒരു ചിത്രം. ഇപ്പോൾ വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗം വരുന്നു എന്ന് അറിയാൻ സാധിക്കുന്നത്. ഇനി മന്ത്രി മാമച്ചന്റെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോൻ നായകനായ ചിത്രതിൻറെ രണ്ടാം ഭാഗം 2022ലെ തന്നെ ചിത്രീകരണം തുടങ്ങാൻ ഉള്ള നീക്കങ്ങളാണ് നടക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നുണ്ട്. മാമച്ചൻ മന്ത്രിയായാണ് വെള്ളിമൂങ്ങ എന്ന ചിത്രം അവസാനിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ കാണിക്കുന്നുണ്ട്.

ആദ്യഭാഗം സൂപ്പർഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം ഭാഗത്തിലും ആരാധകർ ഏറെ ആയിരിക്കും എന്നാണ് ആളുകൾ വിചാരിക്കുന്നത്.. എന്താണ് ചിത്രത്തിലെ പ്രമേയം എന്നത് ഇതുവരെയും മനസ്സിലാക്കാൻ. സാധിച്ചിട്ടില്ല വർഗീസിനെ പോലുള്ള താരങ്ങൾ ഉണ്ടാകുമോ എന്നതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മന്ത്രി മാമച്ചൻ കഥയായിരിക്കും ചിത്രം പറയുന്നതെന്ന് മാത്രമാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. കെപിസിസി ലളിതയുടെ ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി നോക്കുമ്പോൾ താരം ചിത്രത്തിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ എന്ന് സംശയമുണ്ട് .ബിജു മേനോൻ ആരാധകരെല്ലാം വളരെയധികം കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് വെള്ളിമൂങ്ങയുടെ രണ്ടാംഭാഗം എന്നതിൽ ഒരു സംശയവുമില്ല.

Leave a Comment

Your email address will not be published.

Scroll to Top