സംയുക്ത വർമ്മ സിനിമയിലേക്ക് തിരികെ വരുമൊന്ന ചോദ്യത്തിന് കിടിലൻ മറുപടിയായി ബിജു മേനോൻ; വീഡിയോ

മലയാള സിനിമയിൽ നിരവധി ആരാധകരുണ്ടായിരുന്നു ഒരു നടിയായിരുന്നു സംയുക്ത വർമ്മ.

വളരെക്കുറച്ച് കാലം മാത്രമേ താരം സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ കാലഘട്ടം കൊണ്ട് വലിയ ഒരു ആരാധകനിരയെ തന്നെയായിരുന്നു സംയുക്ത വർമ്മ സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ തിരിച്ചുവരവ് എപ്പോഴും ആരാധകർ ചോദിക്കുന്ന ഒരു കാര്യമാണ് ലളിതം സുന്ദരം എന്ന ചിത്രത്തിൻറെ അഭിമുഖത്തിന് എത്തിയപ്പോൾ ബിജുമേനോട് സംയുക്തയുടെ തിരിച്ചുവരവിനെപ്പറ്റി ആളുകൾ ചോദിക്കുന്നത്.

അതിനു ബിജുമേനോൻ പറയുന്ന രസകരമായ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായി നിൽക്കുന്നത്. മഞ്ജുവാര്യരോട് ആയിരുന്നു ചോദ്യം, മഞ്ജുവിന്റെ അടുത്ത കൂട്ടുകാരിയായ സംയുക്ത സിനിമയിലേക്ക് വരുമോ എന്നായിരുന്നു ചോദിച്ചത്. ആ സമയത്ത് മഞ്ജു പറഞ്ഞ മറുപടി പറയുന്നതിനു മുൻപ് തന്നെ ബിജുമേനോൻ അതിന് മറുപടി പറഞ്ഞിരുന്നു,ഞാൻ ഒരു ചോദ്യം പ്രതീക്ഷിച്ചതായിരുന്നു എന്നാണ് ബിജുമേനോൻ പറഞ്ഞത്. ഇനിയും തിരികെ വരുമോ സംയുക്താവർമ്മ എന്ന് ചോദിച്ചപ്പോൾ ബിജുമേനോൻ പറഞ്ഞത് അതിന് അവൾ എവിടെ പോയി എന്നാണ്.അവൾ എങ്ങും പോയില്ല വീട്ടിൽതന്നെ ഉണ്ടായെന്നും ബിജു മേനോൻ പറഞ്ഞു.

തിരിച്ചു വരുമോ എന്ന് ചോദിച്ചാൽ ഒരുപാട് കുടുംബപ്രശ്നങ്ങൾ ഇല്ലേ, മോന്റെ കാര്യങ്ങളൊക്കെ നോക്കേണ്ടതല്ലേ, രണ്ടുപേരും കൂടി ജോലി ചെയ്താൽ മോന്റെ കാര്യങ്ങൾ ആരാണ് നോക്കുന്നത്.? ആ സമയത്ത് തന്നെ എടുത്ത തീരുമാനമാണെന്ന് മഞ്ജു പറയുന്നുണ്ടായിരുന്നു. അത്‌ തനിക്ക് നേരിട്ട് അറിയാമെന്നും മഞ്ജു പറയുന്നു. അതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതിൽ കൂടുതൽ എന്തു മറുപടിയാണ് ഞാൻ നിങ്ങളോട് പറയേണ്ടതെന്നും രസകരമായ രീതിയിൽ ബിജുമേനോൻ ചോദിക്കുന്നുണ്ട്.

എപ്പോഴും ബിജുമേനോൻ ഒരു അഭിമുഖത്തിൽ എത്തുകയാണെങ്കിൽ, ആദ്യം എല്ലാവരും ചോദിക്കുന്ന ചോദ്യം സംയുക്താ വർമ തിരികെ വരുമോ എന്ന് തന്നെയാണ്. പലപ്പോഴും ബിജു മേനോന്റെ മറുപടി തന്നെയാണ് പറയാറുള്ളത്. സംയുക്തയുടെ തീരുമാനം തന്നെയാണ് താൻ ഫോഴ്സ് ചെയ്തിട്ടില്ല എന്നുമായിരുന്നു ഇപ്പോഴും ബിജു പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top