മലയാള സിനിമയിൽ പുതിയൊരു ദൃശ്യാവിഷ്കാരം ഒരുക്കിയ ചിത്രമായിരുന്നു അമൽ നീരദ് ഒരുക്കിയ ബിഗ് ബി എന്ന ചിത്രം.

പുതിയ തരത്തിലുള്ള ഒരു വിഷ്വൽ എഫക്റ്റ് ആയിരുന്നു ആ ചിത്രത്തിൽ മലയാളി പ്രേക്ഷകർ കണ്ടത്. ഇതുവരെ ബോളിവുഡ് ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള അതിമനോഹരമായ പല വിഷ്വലൈസേഷനും ബിഗ്ബി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ നേരിട്ട് കണ്ടു. അങ്ങനെ ഒരു പ്രത്യേകതയും ഉണ്ടായിരുന്നു ചിത്രത്തിന്.

മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തീരുന്നത്. അതുപോലെ തന്നെ നമ്മൾ പല ചിത്രത്തിലും മനോഹരമായ പല വിഷ്വലൈസേഷൻ കണ്ടിട്ടുണ്ട്. അതിലൊന്നാണ് കെ ജി എഫ്. എന്നാൽ ഈ രണ്ട് ചിത്രങ്ങൾക്കും ഉള്ള ഒരു പ്രത്യേകതകളെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.അമ്മയ്ക്ക് വേണ്ടി തുനിഞ്ഞിറങ്ങിയ ആൺമക്കളാണ് രണ്ടുപേരും. ബിലാലും റോക്കി ഭായിയും. ഇരുവരും ഒരേപോലെ ആയിരുന്നു എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഈ കഥാപാത്രങ്ങളുടെ സാധ്യതകളെപ്പറ്റി ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.. ഈ രണ്ട് ആൺമക്കളും ഇറങ്ങിയത് അവരുടെ അമ്മയ്ക്ക് വേണ്ടിയാണ്. അമ്മയ്ക്ക് വേണ്ടിയുള്ള യുദ്ധങ്ങളെല്ലാം എന്നും പ്രേക്ഷകർ ഏറ്റെടുക്കും എന്നുള്ളത് ഉദാഹരണമായിരുന്നു കേജിഎഫും ബിഗ്ബിയും. അതെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മ തന്നെയാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഈ രണ്ടു കഥാപാത്രങ്ങളാണ് ഇവരുടെ സവിശേഷതകളാണ്.