Entertainment

ചെത്ത് ലുക്കിൽ ലണ്ടനിൽ നിന്ന് ബിന്ദു പണിക്കരും സായി കുമാറും. ചിത്രങ്ങൾ വൈറൽ |Bindhu Panikkar and Sai kumar pictures in London

ചെത്ത് ലുക്കിൽ ലണ്ടനിൽ നിന്ന് ബിന്ദു പണിക്കരും സായി കുമാറും. ചിത്രങ്ങൾ വൈറൽ |Bindhu Panikkar and Sai kumar pictures in London

മലയാള സിനിമയിൽ നായകനായി തുടങ്ങി പിന്നീട് തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാക്കി നടനാണ് സായി കുമാർ. വില്ലനായും സഹനടനായും ഒക്കെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ താരത്തിന് സാധിച്ചു എന്നതാണ് സത്യം. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണ് എങ്കിലും അത് നിമിഷനേരം കൊണ്ട് മനോഹരമാക്കാനുള്ള ഒരു കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും എപ്പോഴും വ്യത്യസ്തമാക്കിയിട്ടുള്ളത്. സായികുമാറിന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങൾ ഒക്കെ തന്നെ പ്രേക്ഷകർക്ക് സുപരിചിതമായതാണ്. ഭാര്യയുമായുള്ള വിവാഹമോചനവും പിന്നീട്നടി ബിന്ദു പണിക്കരെ വിവാഹം കഴിച്ചതും ഒക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു. ബിന്ദു പണിക്കറിനോടൊപ്പം ഉള്ള ചില ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിദേശയാത്രയിലാണ് അദ്ദേഹം ഇപ്പോൾ ഇരുവരും ലണ്ടനിൽ ആണ് ഉള്ളത്. ബിന്ദു പണിക്കരുടെ മകൾ കല്യാണി ലണ്ടനിൽ ആണ്. മകളെ കാണാനായി ആയിരിക്കാം ഒരുപക്ഷേ ഇരുവരും എത്തിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ടിക്‌ടോക്ക് വീഡിയോകളിലൂടെയും മറ്റുമായിരുന്നു മകൾ കല്യാണി ശ്രദ്ധ നേടിയിരുന്നത്. അതോടൊപ്പം തന്നെ നിരവധി ഇൻസ്റ്റഗ്രാം റീലുകളുടെ ഭാഗമായും കല്യാണി മാറി. ഇപ്പോൾ ലണ്ടനിലെ പ്രശസ്തമായ പാചക വിദ്യാലയത്തിൽ പഠിക്കുകയാണ് കല്യാണി. കല്യാണിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ നിമിഷം നേരം കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്. ബിന്ദു പണിക്കർക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് പലപ്പോഴും കല്യാണി പങ്കുവയ്ക്കുന്നത്. ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കാറുള്ളത്.. ഇപ്പോൾ കല്യാണിയുടെ പുതിയ ചിത്രവും ശ്രദ്ധ നേടിക്കഴിഞ്ഞു. അതിനൊപ്പം ആണ് ഇപ്പോൾ ബിന്ദു പണിക്കരും സായി കുമാറും ഒരുമിച്ച് വിദേശയാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്. നിങ്ങളുടെ പ്രണയം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നും, ഇരുവരെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ആണ് പ്രേക്ഷകർ പറയുന്നത്.Story Highlights: Bindhu Panikkar and Sai kumar pictures in London

ചെത്ത് ലുക്കിൽ ലണ്ടനിൽ നിന്ന് ബിന്ദു പണിക്കരും സായി കുമാറും. ചിത്രങ്ങൾ വൈറൽ |Bindhu Panikkar and Sai kumar pictures in London

Most Popular

To Top