ആദ്യഭർത്താവ് മരിക്കുന്നത് അങ്ങനെയാണ്..! ആദ്യഭർത്താവ് മരിച്ച കാരണത്തെ കുറിച്ച് പറഞ്ഞു ബിന്ദു പണിക്കർ |
Bindu Panicker talkes about the reason behind the death of her first husband

ആദ്യഭർത്താവ് മരിക്കുന്നത് അങ്ങനെയാണ്..! ആദ്യഭർത്താവ് മരിച്ച കാരണത്തെ കുറിച്ച് പറഞ്ഞു ബിന്ദു പണിക്കർ |
Bindu Panicker talkes about the reason behind the death of her first husband

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച കലാകാരിയാണ് ബിന്ദു പണിക്കർ. ഓരോ ചിത്രങ്ങളിലും തന്റേതായ കഴിവ് തെളിയിക്കുവാൻ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിച്ചു എന്നതാണ് സത്യം. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നത് എന്ന് വാൽസല്യം എന്ന ചിത്രത്തിലൂടെ താരം തെളിയിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ സ്വകാര്യ ജീവിതം വാർത്തകളിൽ ഇടം നേടിയ കാര്യം തന്നെയാണ്. സായ് കുമാറുമായുള്ള വിവാഹജീവിതം ആയിരുന്നു താരത്തെ വാർത്തകളിൽ നിറച്ചു നിർത്തിയത്. ബിജു ബി നായരെയാണ് ബിന്ദു പണിക്കർ ആദ്യമായി വിവാഹം കഴിക്കുന്നത്. 1997 ആയിരുന്നു ഇരുവരും വിവാഹിതരായത് എന്ന 2003 അദ്ദേഹം മരിച്ചു. ആദ്യ ഭർത്താവിന്റെ വേർപാടിന്റെ കാരണത്തെക്കുറിച്ച് ആണ് ഇപ്പോൾ ബിന്ദു പണിക്കർ ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ പറയുന്നത്. പ്രണയവും അറയ്ഞ്ചെഡും കൂടി ചേർന്ന ഒരു വിവാഹമായിരുന്നു തന്റേത്.

ആദ്യഭർത്താവു ബിജു മരിക്കുന്നത് എന്ത് കൊണ്ടാണ് എന്നാണ് താരം പറയുന്നത്. ഫിറ്റ്സ് ഉണ്ടായാണ് അദ്ദേഹം മരിക്കുന്നത്. ആദ്യം ഉണ്ടായപ്പോൾ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹം നാക്ക് കടിച്ച് മുറിച്ചിരുന്നു, ആ രക്തം ശ്വാസകോശത്തിൽ കട്ടപിടിച്ചു. ആശുപത്രിയിൽ എത്തിയതിനു ശേഷം രണ്ട് തവണ ഫിറ്റ്സ് ഉണ്ടായി. അങ്ങനെയാണ് മരണം നടന്നത് എന്നും ബിന്ദു പണിക്കർ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയത് താനായിരുന്നു. അവസാന സമയത്ത് ഒക്കെ തന്നെ താൻ കൂടെയുണ്ടായിരുന്നു. ചെറുപ്പത്തിലെ ഇത്തരം അസുഖം ഉണ്ടായിരുന്ന ആൾ ആയിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിരുന്നത്. നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. ആ സമയത്ത് എനിക്ക് പോകാനുള്ള വണ്ടി ഏർപ്പാടാക്കി തന്നതും പുള്ളി തന്നെയാണ് എന്നാണ് പറയുന്നത്.

വൈകുന്നേരത്തോടെ ആശുപത്രിയിൽ ആക്കി. അന്നുതന്നെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. 34 ദിവസം എങ്കിലും കിടന്നു. അവിടുന്ന് എഴുന്നേറ്റ് വന്നില്ല. ആ സമയത്ത് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല. എങ്കിലും അതിനേ തരണം ചെയ്തു പോകാവുന്ന ഒരു ശക്തി എവിടെ നിന്നോ ലഭിച്ചു. ഇപ്പോൾ ഞാൻ അങ്ങനെ കരയാറില്ല. ഓരോ ഘട്ടത്തിലൂടെയും കടന്നുപോയത് കൊണ്ടാവാം എന്നും ബിന്ദു പണിക്കർ ഓർമിച്ചു പറയുന്നു.
Story Highlights: Bindu Panicker talkes about the reason behind the death of her first husband