ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാതെ ഓടിനടന്ന് ഷോകൾ ചെയ്ത് പണം സമ്പാദിക്കുന്ന ഒരു കുട്ടിയാണ് അനു, അതൊരു പ്രയത്നം തന്നെയാണ് |Binu Adimali talkes about serial actress Anumol

ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാതെ ഓടിനടന്ന് ഷോകൾ ചെയ്ത് പണം സമ്പാദിക്കുന്ന ഒരു കുട്ടിയാണ് അനു, അതൊരു പ്രയത്നം തന്നെയാണ് |Binu Adimali talkes about serial actress Anumol

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അനുമോൾ. പ്രത്യേകമായ ഒരു പരിചയപ്പെടലിന്റെ ആവശ്യമില്ലാത്ത താരം തന്നെയാണ് അനുമോൾ. കാരണം സ്റ്റാർ മാജിക് റിയാലിറ്റി ഷോയിൽ അത്രത്തോളം ആരാധകരാണ് അനുമോൾക്ക് ഉള്ളത്. ഈ ഒരു പരിപാടിയിലൂടെ തന്നെയാണ് അനുമോൾ ശ്രദ്ധ നേടിയിരുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ ഗെയിമുകളിലും മറ്റും നിറഞ്ഞു നിൽക്കുന്ന അനുമോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. പലപ്പോഴും വേദിയിൽ വച്ച് അനുവിനെ സപ്പോർട്ട് ചെയ്തു നിൽക്കുന്നത് ബിനു അടിമാലിയാണ്. ബിനു അടിമാലിക്ക് അനു മോളോട് ഒരു പ്രത്യേക വാത്സല്യം തന്നെയുണ്ട്. ഇപ്പോൾ ഇതാ അനുവിനെ കുറിച്ച് ചില കാര്യങ്ങൾ പറയുകയാണ് ബിനു അടിമാലി. സ്റ്റാർ മാജിക്ക് ടീമിലുള്ളവർക്ക് അവർക്കിടയിൽ തന്നെ ആരായിട്ടു ജനിക്കാനാണ് ആഗ്രഹമേന്ന് ചോദിച്ചപ്പോൾ ആയിരുന്നു ബിനു അടിമാലിയും ഷിയാസും അനുവിന്റെ പേര് പറഞ്ഞത്. പേര് പറഞ്ഞപ്പോൾ മറ്റു ചിലർ ഇവരെ കളിയാക്കുകയും ചെയ്തു.

എന്നാൽ അല്പം സീരിയസ് ആയിട്ടാണ് പിന്നീട് ഇവർ സംസാരിച്ചിരുന്നത്. ആദ്യം മുതൽ അനുവിനെ എല്ലാവരും കളിയാക്കുന്നതും വിഷമിപ്പിക്കുന്നതും കാണുമ്പോൾ തോന്നിയൊരിഷ്ടമാണ് അനുവിനോട്. പിന്നീടനുവിനെ അടുത്ത് അറിഞ്ഞപ്പോൾ അതൊരു വാത്സല്യമായി മാറിയെന്നാണ് ബിനു അടിമാലി പറയുന്നത്. അനുവിന്റെ പ്രയത്നം അതൊരു പ്രയത്നം തന്നെയാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാതെ ഓടിനടന്ന് ഷോകൾ ചെയ്ത് പണം സമ്പാദിക്കുന്ന ഒരു കുട്ടിയാണ്. നന്നായി കഷ്ടപ്പെട്ടാണ് അവൾ പൈസ ഉണ്ടാക്കിയത്. ഇത് പറയുമ്പോൾ അനു തലതാഴ്ത്തി നിന്ന് കരയുന്നതും കാണാം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോൾ സ്വന്തമായി യൂട്യൂബ് ചാനൽ ഒക്കെ ഉണ്ട്. നിരവധി ആരാധകരാണ് ഈ യൂട്യൂബ് ചാനലിനും ഉള്ളത്. യൂട്യൂബ് ചാനലിലൂടെ അനു പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്.Story Highlights: Binu Adimali talkes about serial actress Anumol