Entertainment

താടി, മീശ, കാലൻ കുട; ജീൻസും ഷർട്ടും; വേറിട്ട ലുക്കിൽ ബോബി ചെമ്മണ്ണൂർ പൂരനഗരിയിൽ ; വിഡ‍ിയോ

തൃശ്ശൂരിലെ ആളുകൾക്ക് ഒരു പ്രത്യേക വികാരമാണ് ബോബി ചെമ്മണ്ണൂർ എന്നുപറയുന്നത്. അദ്ദേഹം ചെയ്യുന്ന നിരവധി നന്മ പ്രവർത്തികൾ അതിന് കാരണമാവാറുണ്ട്.

ബോച്ചേ എന്ന് വിളിക്കുന്ന അദ്ദേഹത്തിന് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ പോലും അദ്ദേഹം സ്റ്റാർ ആണെന്ന് പറയുന്നതാണ് സത്യം. തൃശ്ശൂർപൂരത്തിന്റെ സമയത്ത് ഇപ്പോൾ ബോച്ചേയുടെ പുതിയ ഒരു വീഡിയോയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വേഷംമാറി പൂരനഗരിയിൽ നടക്കുന്ന ബോച്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

താടിയും മുടിയുമോക്കെ വെച്ച് മറ്റൊരു രൂപത്തിലാണ് ബോച്ചെ തൃശ്ശൂർ പൂരത്തിന്റെ വേദിയിലെത്തിയത്. നിരവധി ആളുകൾ അദ്ദേഹത്തെ കണ്ട് അരികിലെത്തും എന്നുള്ളതു കൊണ്ടു തന്നെയാണ് അദ്ദേഹം വേഷപ്രച്ഛന്നനായി എത്തിയത്. പൂരം എന്നുപറയുന്നത് തൃശ്ശൂർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നാണ്. അതിൽ പങ്കെടുക്കാതെ ഇരിക്കുവാനും ഒരു തൃശൂരുകാരൻ സാധിക്കില്ല. അതിനുവേണ്ടി അദ്ദേഹം കണ്ടെത്തിയ മാർഗ്ഗം അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചയായി മാറിയിരിക്കുകയാണ്.

ഈ വിഷയത്തിൽ ബോച്ചേ മനസ്സിലായിട്ടില്ല എന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അദ്ദേഹം തന്നെയാണോ എന്നും ആളുകൾ ചോദിക്കുന്നു. അദ്ദേഹത്തിന്റെയും മേകോവറിന് വലിയ രീതിയിലുള്ള സ്വീകാര്യതയും സോഷ്യൽ മീഡിയയിലും മറ്റും ലഭിക്കുന്നുണ്ട്. ഓരോ വഴിയോരക്കച്ചവടക്കാർക്കിടയലൂടെയും വളരെ സാധാരണ രീതിയിൽ നടന്നു പോകുന്ന ബോച്ചേയാണ് കാണാൻ സാധിക്കുന്നത്.

Most Popular

To Top