ബോഡി ഷേമിങ്ങിന്റെ അങ്ങേയറ്റം ആണ് നടന്നുകൊണ്ടിരിക്കുന്നത്, പ്രതികരിക്കാതെ പറ്റുന്നില്ല – ഹണി റോസ് |Body shaming at its extreme is going on and can’t help but react – Honey Rose

ബോഡി ഷേമിങ്ങിന്റെ അങ്ങേയറ്റം ആണ് നടന്നുകൊണ്ടിരിക്കുന്നത്, പ്രതികരിക്കാതെ പറ്റുന്നില്ല – ഹണി റോസ് |Body shaming at its extreme is going on and can’t help but react – Honey Rose

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ഹണി റോസ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന വേഷത്തിൽ വളരെ മികച്ച പ്രകടനമായിരുന്നു ഹണി റോസ് കാഴ്ച വെച്ചിരുന്നത്. താരത്തിന്റെ അഭിനയത്തിൽ വലിയൊരു വഴിത്തിരിവ് കൊണ്ടുവന്ന ചിത്രവും ഇതുതന്നെയായിരുന്നു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ഭാഗമായി മാറുവാൻ ഹണി റോസിന് സാധിച്ചിരുന്നു. മോഹൻലാലിനും ജയറാമിനുമൊക്കെ ഒപ്പം മികച്ച കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തിലും ജയറാമിനൊപ്പം സർ സിപി എന്ന ചിത്രത്തിലും മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട് താരം.

ഏറ്റവും അടുത്ത് പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന ചിത്രമാണ് ഹണിയുടെ പുതിയ ചിത്രം. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റേതായ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം
. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയയിലെ ഒരു ഹോട്ട് ക്വീൻ എന്ന് തന്നെ താരത്തെ വിളിക്കാവുന്നതാണ്. കാരണം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം അല്പം ഗ്ലാമർസ് സ്റ്റൈൽ ഉള്ളതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നേരിടുന്ന ചില ട്രോളുകളെ കുറിച്ചും ബോഡി ഷേമിങ്ങിനെ കുറിച്ചും ഒക്കെ പങ്കുവെച്ചുകൊണ്ടാണ് നടി ഹണി റോസ് എത്തിയിരിക്കുന്നത്. തന്റെ വസ്ത്രധാരണ രീതിയെ കുറിച്ചുള്ള ട്രോളുകൾ താൻ കാണുന്നുണ്ട് എന്നും ബോഡി ഷേമിങ്ങിന്റെ ഭയാനകമായ ഒരു വേർഷൻ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നുമാണ് ഹണി റോസ് പറഞ്ഞത്. സേർച്ച്‌ ചെയ്തു നോക്കാറില്ല. പക്ഷേ നമ്മുടെ മുൻപിലേക്ക് ഇതൊക്കെ വരുമല്ലോ, തുടക്കത്തിൽ എനിക്കും ഇത് അത്ഭുതമായിരുന്നു. പിന്നീട് മനസ്സിലായി ഇക്കാര്യത്തിൽ എന്താണ് പ്രൂവ് ചെയ്യാൻ എന്ന്. ബോഡി ഷേമിങ്ങിന്റെ അങ്ങേയറ്റം ആണ് നടന്നു കൊണ്ടിരിക്കുന്നത് ഇതിന് എന്ത് ഓപ്ഷൻ ഉണ്ട് എന്ന് അറിയില്ല. ഇത് ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകൾ സ്വയം ചിന്തിക്കുകയാണ് വേണ്ടത് എന്നും താരം പറയുന്നു, പരാതി കൊടുക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്.
Story Highlights: Body shaming at its extreme is going on and can’t help but react – Honey Rose