Entertainment

രഞ്ജിത്ത് നേർപ്പിച്ചെഴുതിയ ടോക്സിക് രക്ഷകർത്താക്കളിൽ പ്രധാനിയാണ് നന്ദനത്തിലെ തങ്കം. കൂർപ്പിച്ചെഴുതിയ ടോക്സിക് അച്ഛനാണ് മാറഞ്ചേരി കരുണാകാരമേനോനാണ്.|About toxic parents in Narasimham and Nandanam|

രഞ്ജിത്ത് നേർപ്പിച്ചെഴുതിയ ടോക്സിക് രക്ഷകർത്താക്കളിൽ പ്രധാനിയാണ് നന്ദനത്തിലെ തങ്കം. കൂർപ്പിച്ചെഴുതിയ ടോക്സിക് അച്ഛനാണ് മാറഞ്ചേരി കരുണാകാരമേനോനാണ്.|About toxic parents in Narasimham and Nandanam|

ഇന്നത്തെ കാലത്ത് ഒരുപാട് കാര്യങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ഒക്കെ ഇറങ്ങി വരുന്നവരാണ് പലരും. ധൈര്യത്തോടെ പല ബന്ധങ്ങളിൽ നിന്നും പുറത്തേക്ക് വരാൻ ധൈര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ തലമുറ. ഒരുകാലത്ത് നമ്മൾ വളരെയധികം ആസ്വദിച്ച് കണ്ടിരുന്ന പല സിനിമകളും നമുക്ക് യാതൊരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്ത പ്രമേയങ്ങൾ ആയിരുന്നു എന്ന് മനസ്സിലാക്കുന്നത് ഒരുപക്ഷേ പിന്നീടായിരിക്കും. ഇന്ന് ടോക്സിക്ക് റിലേഷൻഷിപ്പുകളെ കൂടുതലായും പ്രമോട്ട് ചെയ്ത് ചില സിനിമകളെ കുറിച്ചുള്ള ഒരു കുറിപ്പാണ് മൂവി സ്ട്രീറ്റ് എന്ന ഒരു സിനിമ പേജിൽ എത്തിയിരിക്കുന്നത്. ഈ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നരസിംഹത്തെയും നന്ദനത്തെയും കുറിച്ചാണ് ഈ കുറിപ്പിൽ പറയുന്നത്. മക്കളുടെ താൽപര്യങ്ങൾ ഗൗനിക്കാതെ അവരുടെ ഇഷ്ടത്തിന് യാതൊരുവിധത്തിലുള്ള പ്രാധാന്യം നൽകാത്ത അച്ഛനമ്മമാരെ ആണ് ഈ രണ്ട് സിനിമകളിലും കാണുന്നത് എന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

രഞ്ജിത്ത് നേർപ്പിച്ചെഴുതിയ ടോക്സിക് രക്ഷകർത്താക്കളിൽ പ്രധാനിയാണ് നന്ദനത്തിലെ തങ്കം. ഒട്ടും ലൗഡ് ആയിട്ടല്ല ഈ അമ്മ മകനെ നിയന്ത്രിക്കുന്നത്. ഒരു ഷർട്ട് മേടിക്കണമെങ്കിൽ പോലും മനു അമ്മയോടാലോചിക്കും. അത്രയ്ക്ക് ശക്തമാണ്, എന്നാൽ കാണുന്നയാൾ ഒരുവേള സ്നേഹം എന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന തരത്തിലുള്ളതാണ് ടോക്സിസിറ്റി. ഇനി രഞ്ജിത്ത് കൂർപ്പിച്ചെഴുതിയ ടോക്സിക് അച്ഛൻ കഥാപാത്രങ്ങളെ എടുത്താൽ അതിൽ ഫസ്റ്റടിക്കുക മാറഞ്ചേരി കരുണാകാരമേനോനാണ്. മനുവിനെ പൂട്ടാൻ തങ്കമെടുത്ത് വീശുന്നത് ഒരു കാണാക്കടിഞ്ഞാൺ ആണെങ്കിൽ മാറഞ്ചേരിയുടെ കൈവശമുള്ളത് ഒരു തുടൽ ആണ്. താനൊരു ഹീറോ ആണെന്ന് കുതിരയെ കൊണ്ട് തോന്നിക്കുന്ന രീതിയിലുള്ള സമീപനമാണ് തങ്കം പ്രയോഗിക്കുന്നത്.

എന്നാൽ മേനോന് ആവശ്യം ചൊൽപ്പടി കടക്കാത്ത ഒരു പട്ടിയെയാണ്. വീറുണ്ടെങ്കിൽ കൂടിയും ഒരു നായ് ആവാൻ പക്ഷേ ഇന്ദുചൂടനെ കിട്ടില്ല. തുടൽ കെട്ടാൻ പോലും അയാൾ അച്ഛനെ സമ്മതിക്കില്ല. വേഗതയുണ്ടെങ്കിൽ പോലും പട്ടിയുടെ അത്ര ബുദ്ധിയില്ലാത്തത് കൊണ്ടാവാം മനുക്കുതിര, അമ്മയെ അനുസരിക്കുന്നതും അവരുടേത് അനാരോഗ്യകരമായ സ്നേഹമാണെന്ന് തിരിച്ചറിയാത്തതും. മേനോന്റേത് സ്നേഹമനുകമ്പാദയാവായ്പ്പുകൾ ഒന്നും കടക്കാത്തൊരു ഹൃദയമാണ്. കൂടാതെ തല നിറച്ച് ഈഗോയും. അതുകൊണ്ട് തന്നെ നിയന്ത്രിച്ച് നിർത്താനും ഭരിക്കാനുമുള്ള അയാളുടെ ത്വര വളരെ വിസിബിൾ ആണ്. ഈ ഒരു ട്രോപ്പ് ആണ് സത്യത്തിൽ നരസിംഹത്തിന്റെ റീവാച്ചബിളിറ്റിക്കുള്ള അനേകം കാരണങ്ങളിൽ ഒന്ന്.

വർഷാവർഷം നരസിംഹം ഫാൻസ് ഷോ കേരളാ യൂത്ത് കൊണ്ടാടുന്നത് ഇതുകൊണ്ട് കൂടിയാണ്. അവരുടെ അബോധത്തിൽ മോഹൻലാലിന്റെ ഹീറോയെ, റിബലിനെ ആദ്യമായി കേൾക്കാൻ അയാളുടെ അച്ഛൻ തയ്യാറാവുന്നു എന്നത് അവരുടെ കൂടി വിജയമാണ്. കാരണം പറ്റിപ്പോയ തെറ്റിന് മാപ്പ് നൽകാൻ കൂട്ടാക്കാത്ത, ഇഷ്ടങ്ങളെ മാനിക്കാത്ത, ചിരിക്കാത്ത, അച്ഛൻ സങ്കല്പം തന്നെയാണ് മലയാളി പൊതുബോധത്തിൽ ഇന്നും നിലനിൽക്കുന്നത്. അതിനെ ഏറ്റവും ഡോസ് കൂട്ടി അവതരിപ്പിച്ചത് കൊണ്ട് കൂടിയാണ് നരസിംഹത്തിലെ ഇമോഷൻ പാർട്ട് സുദൃഢമാകുന്നത്. പക്ഷേ മരിച്ചു കഴിഞ്ഞിട്ട് പോലും അച്ഛനെ പിടികിട്ടുന്നില്ല ഇന്ദുചൂടന്. അച്ഛന് തന്നെ പണ്ടും ഇഷ്ടം ആയിരുന്നു എന്നത് അമ്മാമ പറയുമ്പോൾ മാത്രമാണ് ഇന്ദുചൂടൻ തിരിച്ചറിയുന്നത്.

ഇത് കേൾക്കുമ്പോൾ എത്ര നിർഭാഗ്യവനായ മകൻ എന്ന് പറയാൻ ഇവിടെ നമ്മളെ പ്രേരിപ്പിക്കുന്ന മലയാളി സൈക്കിയില്ലേ.. അതാണ് കഴിഞ്ഞ പിതൃദിനത്തിലെ ഏറ്റവും വലിയ കോമഡി. കാരണം ഇവിടെ മകന്റെ ഭാഗത്ത് ഒരു തെറ്റുമില്ല.ജയിലിൽ പോയ തന്റെ നേർക്ക് അച്ഛൻ, അദ്ദേഹത്തിന്റെയുള്ളിലെ സ്നേഹവാതിൽ എന്നേക്കുമായി കൊട്ടിയടച്ചു എന്ന് മകൻ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായും ഒരു പിതാവ് എന്ന നിലയിൽ ആ മനുഷ്യൻ എത്ര വലിയ പരാജയം ആയിരുന്നു എന്നതിനുള്ള തെളിവാണ്. പ്രകടിപ്പിക്കാത്ത വികാരങ്ങൾക്ക് യാതൊരു മഹത്വവുമില്ല. അങ്ങനെയുള്ളതിനെ ഗണിച്ച് കണ്ടുപിടിച്ച് അതിലെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ ഇത് പ്രേമബന്ധമൊന്നുമല്ല.

ഒരു മനുഷ്യജീവൻ ഭൂമിയിൽ ഉരുവായിട്ടുണ്ടെങ്കിൽ അതിനെ സ്നേഹിക്കാനും പരിചരിക്കാനും അന്തസ്സോടെ ജീവിക്കുവാനുമാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടത് അച്ഛനമ്മമാരുടെ കടമയാണ്. അല്ലാതെ മിഴുങ്ങസ്യായെന്ന് ഞാനിരിക്കും ഉള്ളിലെ സ്നേഹവാത്സല്യങ്ങൾ മകനേ മകളേ നീ ഊഹിച്ചോണം എന്ന് പറയുന്നത് ആ കുഞ്ഞിനോട് കാണിക്കുന്ന അനീതിയാണ്.എന്നെ ഒന്ന് ജനിപ്പിക്കാമോ എന്നും ചോദിച്ച് അത് നിങ്ങളുടെ അടുത്തോട്ട് വന്നില്ല പകരം ആ ജീവനുടലെടുക്കാൻ കാരണക്കാരായത് ഇന്നലെ വരെ ആണും പെണ്ണും മാത്രമായിരുന്ന, ഇന്ന് മുതൽ അച്ഛനുമമ്മയും ആയി മാറിയ നിങ്ങൾ മാത്രമാണ്. “നാട്ടിൽ വേറെ മനുഷ്യപ്പറ്റുള്ള ആരെയും കിട്ടിയില്ലേ അമ്മാമേ പാവം എന്റെ അമ്മയ്ക്ക് കെട്ടിച്ചുകൊടുക്കാൻ” എന്ന അളിയനെക്കുറിച്ചുള്ള അനന്തിരവന്റെ സ്റ്റേറ്റ്മെന്റ് ശരിയാണെന്ന് ജഗതിയുടെ അമ്മാവൻ ഒരു ചിരിയോടെ ശരിവെച്ച സീനിൽ തന്നെ മേനോൻ, തോറ്റ് പോയൊരു അച്ഛൻ ആണെന്ന് മനസ്സിലായതായിരുന്നു.

എങ്കിലും അതിന്റെ തോത് വർദ്ധിച്ചത് തന്റെ അച്ഛന് താൻ പ്രാണനായിരുന്നു എന്ന് ഇന്ദുചൂഡൻ തിരിച്ചറിയുന്ന നിമിഷത്തിൽ ആയിരുന്നു. പാലേരിയിലെ അഹമ്മദ് ഹാജിയെപ്പോലെ മക്കളെയുണ്ടാക്കിയ ശേഷം കടന്ന് കളയുന്ന അതേ തെറ്റ് തന്നെ കരുണാകര മേനോൻ നരസിംഹത്തിലും ആവർത്തിക്കുന്നുണ്ട്. കുറച്ച് കാലത്തേക്കെങ്കിലും ഇന്ദുചൂഡന്റേയും ദീർഘകാലത്തേയ്ക്ക് മകൾ ഇന്ദുവിന്റെയും ജീവിതം അവരുടെ അച്ഛൻ കാരണം താറുമാറാകുന്നുണ്ട്. മൊറാലിറ്റി ഇല്ലാത്ത, കരുണയില്ലാത്ത അച്ഛന്മാരെ ലോകത്ത് ഒരു മക്കളും അർഹിക്കുന്നില്ല എന്ന് കൂടിയാണ് നരസിംഹം പ്രേക്ഷകനെ ഓർമ്മിപ്പിക്കുന്നത്. മാസിന്റെ അകമ്പടിയോട് കൂടി പാരന്റിങിലെ ചീത്ത വശങ്ങൾ കാണിച്ച് തരുന്ന ഒരു ജനപ്രിയ സിനിമയാണ് എഴുതിയത് എന്നോർത്ത് പ്രിയപ്പെട്ട എഴുത്തുകാരാ നിങ്ങൾ പുളകം കൊള്ളുക.
Story Highlights:About toxic parents in Narasimham and Nandanam

To Top
$(".comment-click-14999").on("click", function(){ $(".com-click-id-14999").show(); $(".disqus-thread-14999").show(); $(".com-but-14999").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });