ദൃശ്യത്തിൽ തുടങ്ങി ഭീഷ്മപർവത്തിൽ എത്തി നിൽക്കുന്ന ബോക്സ്ഓഫീസ് വിസ്മയങ്ങൾ.

ദൃശ്യത്തിൽ തുടങ്ങി ഭീഷ്മപർവത്തിൽ എത്തി നിൽക്കുന്ന ബോക്സ്ഓഫീസ് വിസ്മയങ്ങൾ.

ഒരുകാലത്ത് മലയാള സിനിമയ്ക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു നക്ഷത്ര നമ്പർ ആയി മാറിയത് ആയിരുന്നു 50 കോടി ക്ലബ് എന്നൊക്കെ പറയുന്നത്. ഇന്ന് ഒട്ടുമിക്ക ചിത്രങ്ങളും 50 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ 50- 100 കോടി കളക്ഷൻ നേടിയ ചിത്രമാണ് പുലിമുരുകൻ, ദൃശ്യം, പ്രേമം തുടങ്ങിയവയൊക്കെ. മറ്റു ചില ചിത്രങ്ങൾ കൂടി അതിൽ ഇടം നേടിയിട്ടുണ്ട്.

അത്തരം ചിത്രങ്ങളെ പറ്റിയാണ് പറയുന്നത്. അതിൽ ഒന്നാമതായി പറയുന്നത് ദൃശ്യം തന്നെയാണ്. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം. 150 പരം ദിവസങ്ങളിൽ ആയിരുന്നു തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. രണ്ടാമതായി കായംകുളം കൊച്ചുണ്ണി ആണ് ഈ ഒരു ലിസ്റ്റിലുള്ളത്. നിവിൻ പൊളിയും മോഹൻലാലും പ്രധാന കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം 45 കോടി മുടക്കി ഗോകുലം ഫിലിംസ് എന്ന ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചു. എങ്കിലും മുടക്കുമുതലിനോടൊപ്പം വലിയ ലാഭം തിരിച്ചു പിടിക്കാൻ സാധിച്ചു. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രമാണ് മൂന്നാമത് ഈ ഒരു ലിസ്റ്റിൽ ഉള്ളത്. മികച്ച ലാഭം തന്നെ ഈ ചിത്രവും നേടി.

നാലാമത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ്. അടുത്തത് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രമാണ്. കുടുംബത്തിൻറെ ഒരു മനോഹരമായ കഥയാണ് പറഞ്ഞുതന്നത്. ആറാമതായി കുറിപ്പാണ്. സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വലിയ വിജയമായിരുന്നു. ഏഴാമത്തെ ചിത്രം ഒപ്പമാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രവും വൻവിജയമായിരുന്നു നേടിയത്. ഏഴാമത്തെ ചിത്രം പ്രേമം ആണ്. നിവിൻ പോളി നായകനായ പ്രേമം വലിയ സ്വീകാര്യതയാണ് തീയേറ്ററുകൾ ഏറ്റെടുത്തത്. ഒൻപതാമത്തെ ചിത്രം ഭീഷ്മപർവ്വം ആണ്. മികച്ച വിജയം നേടിയ ചിത്രം തന്നെയായിരുന്നു ഭീഷ്മപർവ്വം.

Leave a Comment

Your email address will not be published.

Scroll to Top