Entertainment

അങ്ങനെ കാത്തിരുന്ന ഐറ്റം എത്തി മക്കളെ, ‘ബ്രോ ഡാഡി’ ട്രൈലെർ ജനുവരി 6 ന് ..!!

ഇപ്പോൾ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രം ഏതാണ് എന്ന് ചോദിക്കുകയാണ് എങ്കിൽ അതിനു ഒറ്റ പേരേയുള്ളൂ,പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ബ്രോ ഡാഡി എന്ന ചിത്രം. വളരെയധികം പ്രതീക്ഷയോടെ ഓരോ സിനിമ പ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് ആശിർവാദ് സിനിമാസ്. ആശിർവാദ് ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ജോൺ കാറ്റാടി എന്ന കഥാപാത്രത്തെയാണ് ലാലേട്ടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എന്നും, ലാലേട്ടൻറെ മകനായ ഈശോ ജോൺ കാറ്റാടി ആയി ആണ് പൃഥ്വിരാജ് എത്തുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ബ്രോ ഡാഡിയുടെ ട്രെയിലർ ജനുവരി ആറാം തീയതി ആറുമണിക്ക് ഡിസ്നി ഹോട്ട് സ്റ്റാറിൽ എത്തും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇത് മോഹൻലാൽ പൃഥ്വിരാജ് ആരാധകർക്ക് സന്തോഷ നിമിഷം തന്നെയാണ്. അത്രത്തോളം അവർ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോഡാഡി. പൃഥ്വിരാജും മോഹൻലാലും തമ്മിലുള്ള കോംബോ എങ്ങനെയായിരിക്കും എന്ന് അറിയാൻ എല്ലാവർക്കും ഒരു ആകാംക്ഷയുണ്ട്. ഇരുവരും ഒരുമിച്ച് ഒരു മുഴുനീള ചിത്രത്തിൽ ഇതുവരെ വേഷം ഇട്ടിട്ടില്ല. ലൂസിഫർ രണ്ടുപേരും ഉണ്ടായിരുന്നുവെങ്കിലും ചില രംഗങ്ങളിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് ചേർന്നിരുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ബ്രോഡാഡിക്ക് ഉണ്ട്.

പൃഥ്വിരാജിനെയും മോഹൻലാലിനെയും കൂടാതെ മീന, കനിഹ,ലാലു അലക്സ്,തുടങ്ങിയ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതുതന്നെയാണ് ചിത്രത്തിൻറെ പ്രത്യേകത. കുറെ കാലങ്ങൾക്ക് ശേഷം ആയിരിക്കും ലാലു അലക്സിന്റെ ഒരു വ്യത്യസ്തമായ കഥാപാത്രം കാണുവാൻ സാധിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് മോഹൻലാലിൻറെ പൃഥ്വിരാജിനെ നായികയായെത്തുന്നത്. മീനയാണ് മോഹൻലാലിൻറെ നായികയായി എത്തുന്നത്. വളരെയധികം പ്രത്യേകതകളുള്ള ചിത്രത്തിൽ ജഗദീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Most Popular

To Top