Entertainment

ഇരുപതാമത്തെ വയസ്സിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങിയപ്പോൾ എല്ലാവരും കുറ്റപ്പെടുത്തി,ഇന്ന് 22 ആം വയസ്സിൽ മാനേജ് ചെയ്യുന്നത് നാല് ബിസിനസ്സുകൾ| Business motivation story

ഇരുപതാമത്തെ വയസ്സിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങിയപ്പോൾ എല്ലാവരും കുറ്റപ്പെടുത്തി,ഇന്ന് 22 ആം വയസ്സിൽ മാനേജ് ചെയ്യുന്നത് നാല് ബിസിനസ്സുകൾ| Business motivation story

ഇരുപതാം വയസ്സിൽ സ്വന്തമായി ഒരു സംരംഭം. അതൊരുപക്ഷേ ആർക്കും ചിന്തിക്കാൻ സാധിക്കാത്ത കാര്യമായിരിക്കും. ഒരു പെൺകുട്ടിക്ക് ഇത് സാധിക്കുമോ എന്ന് ചോദിച്ചാൽ. ആ പെൺകുട്ടി ഒരു സംരംഭം തുടങ്ങുകയും ചെയ്തു. ആ സംരംഭം വിജയമാക്കുകയും ചെയ്തു. ഇരുപതാമത്തെ വയസ്സിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങിയപ്പോൾ എല്ലാവരും അവളെ ആദ്യം കുറ്റപ്പെടുത്തി. പിന്നെ കളിയാക്കി. എന്നാൽ ഇന്ന് അവൾക്ക് പ്രായം 22 വയസ്സ്. രണ്ടുവർഷംകൊണ്ട് സ്വന്തമായി നാല് ബിസിനസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. തൃശ്ശൂർ സ്വദേശിയായ റസീന. ആർക്കും അഭിമാനമായി തോന്നാവുന്ന ഒരു ജീവിതം തന്നെയാണ് റസീനയുടെ. ഓരോ വാക്കുകളും മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ സാധിക്കുന്നതും.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി റഫീന മെഹ്തബിന്റെ ആഗ്രഹം ഒരു ജേർണലിസ്റ്റ് ആവണം എന്നായിരുന്നു,എന്നാൽ സാഹചര്യം അതിനു അനുവദിച്ചില്ല.അങ്ങനെ ആണ് 19 ആം വയസ്സിൽ ബിസിനസ്സിലേക്ക് എത്തുന്നത്.ഇന്ന് 22 ആം വയസ്സിൽ മാനേജ് ചെയ്യുന്നത് നാല് ബിസിനസ്സുകൾ. MEHTAB ZEHRA എന്ന പേരിൽ – DESIGN സ്റ്റുഡിയോ , ഇവന്റ് മാനേജ്‌മെന്റ് , ബ്രൈഡൽ മേക്കപ്പ് ,ഓർഗാനിക് മെഹന്തി മേക്കിങ് ബിസിനസ്സുകൾ ചെയ്യുന്നു. റഫീന മെഹ്തബിന്റെ സ്റ്റോറി ഇങ്ങനെ ,

ഒരു ജേർണലിസ്റ്റ് ആവണം എന്നായിരുന്നു റഫീനയുടെ ആഗ്രഹം.എന്നാൽ വീട്ടിലെ സാമ്പത്തിക സ്ഥിതി അതിനു അനുവദിച്ചില്ല.അങ്ങനെ ഫാഷൻ ഡിസൈനിങ് കോഴ്‌സിന് ജോയിൻ ചെയ്തു.പിന്നീട് അത് ഇഷ്ടപ്പെട്ടു തുടങ്ങി.അപ്പോഴും ഫീസ് അടക്കാൻ ഒക്കെ ബുദ്ധിമുട്ട് വന്നപ്പോൾ പഠനത്തോടൊപ്പം 19 ആം വയസ്സിൽ ഫ്രീലാൻസ് ആയി വർക്ക് ചെയ്യുവാൻ തുടങ്ങി.വർക്ക് എടുത്തു ഡിസൈൻ ചെയ്തു സ്റ്റിച്ചിങ് ചെയ്യുന്നവരെ കൊണ്ട് സ്റ്റിച്ചു ചെയ്തു നൽകി.അങ്ങനെ ഫീസ് ഒക്കെ അടക്കുവാൻ സാധിച്ചു;പിന്നീട് പഠിച്ച സ്ഥാപനത്തിൽ തന്നെ ഇന്റേൺഷിപ്പ് ചെയ്തു.

സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം ഒരു ബിസിനസ്സ് വുമൺ ആവണം എന്ന ആഗ്രഹം ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അവർ അതിനുള്ള പണം കടമായി നൽകി സഹായിച്ചു സപ്പോർട്ട് ചെയ്തു.അങ്ങനെ 2020 മാർച്ച് 6 നു MEHTAB ZEHRA ഡിസൈനിങ് സ്റ്റുഡിയോ തുടങ്ങി.എന്നാൽ ഒരുമാസം തികയും മുൻപേ കൊറോണ വന്നു ലോക്ക് ഡൌൺ ആയി ഷോപ്പ് അടച്ചിടേണ്ടി വന്നു .അപ്പോൾ എല്ലാവരും കുറ്റപ്പെടുത്തലുകൾ തുടങ്ങി.

ഇത്ര ചെറിയ പ്രായത്തിൽ ഇത്ര വലിയ കാര്യങ്ങൾ ഒന്നും ചെയ്യണ്ട ,ഇത് മുന്നോട്ട് പോവില്ല ,കടബാധ്യത ആവും എന്നൊക്കെ.ഇതൊക്കെ കേട്ടപ്പോൾ അവരുടെ മുൻപിൽ വിജയിച്ചു നിൽക്കണം എന്ന വാശിയായി.എന്നാൽ വീട്ടുകാർ പൂർണ്ണ സപ്പോർട്ട് ആയിരുന്നു.കടം വാങ്ങിയും മറ്റും വാടക നൽകി.ആദ്യ ലോക്ക് ഡൌൺ കഴിഞ്ഞു ഒന്ന് ഓപ്പൺ ആയപ്പോൾ ഒരു ഇവന്റ് മാനേജ്‌മെന്റ് ഏറ്റെടുത്തു നടത്തി.അത് സക്സസ് ആയി.അങ്ങനെ ആണ് MEHTAB ZEHRA ഇവന്റ് മാനേജ്‌മെന്റ് തുടങ്ങുന്നത് .

ഇന്ന് ഒരു ഫങ്ഷന്റെ A to Z കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.നിരവധി ആളുകൾക്ക് അതിലൂടെ ജോലി നൽകുവാനും സാധിക്കുന്നു.ഇടക്ക് മേക്കപ്പ് കോഴ്സ് ചെയ്തു ബ്രൈഡൽ മേക്കപ്പ് സർവീസ് നൽകുവാൻ തുടങ്ങി.പിന്നീട് ഓർഗാനിക് മെഹന്തി ബിസിനസ്സും തുടങ്ങി. സ്വന്തം ഡിസൈനിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചു അറിയപ്പെടുന്ന ഒരു ഡിസൈനിങ് സ്റ്റുഡിയോ ആക്കി ബിസിനസിനെ വളർത്തുകയാണ് ലക്ഷ്യം.മുൻപ് ഒരു ജേർണലിസ്റ്റ് ആയി അറിയപ്പെടാൻ ആണ് ആഗ്രഹിച്ചത് എങ്കിൽ ഇപ്പോൾ ഒരു ബിസിനസ്സ് വുമൺ ആയി അറിയപ്പെടാൻ ആണ് റഫീന മെഹ്തബിന്റെ ആഗ്രഹം..
Story Highlights: Business motivation story

ഇരുപതാമത്തെ വയസ്സിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങിയപ്പോൾ എല്ലാവരും കുറ്റപ്പെടുത്തി,ഇന്ന് 22 ആം വയസ്സിൽ മാനേജ് ചെയ്യുന്നത് നാല് ബിസിനസ്സുകൾ| Business motivation story

Most Popular

To Top