നിരവധി ആരാധകരുള്ള ഒരു പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ എന്ന് പറയുന്നത്.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് ദുൽഖർ. പലപ്പോഴും സോഷ്യൽ മീഡിയയിൽ ദുൽഖറിന്റെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോൾ വീണ്ടും കഴിഞ്ഞ ദിവസം താരം എടുത്ത ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രമെടുത്ത വ്യക്തി ആരാണ് എന്നതാണ് ചിത്രം വൈറലായി മാറാനുള്ള കാരണമായി മാറിയിരിക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.ഈ ചിത്രം വൈറലായി മാറാനുള്ള കാരണവും അതുതന്നെയാണ്. ഇതിനോടൊപ്പം ഒരു കുറിപ്പും ദുൽഖർ സൽമാൻ പങ്കു വയ്ക്കുന്നുണ്ട്. ഫോട്ടോഗ്രാഫിൽ വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ക്യാമറ നോക്കെടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കാതെ തരമില്ല.. മമ്മൂട്ടി എടുക്കുന്ന മനോഹരമായ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയി മാറാറുണ്ട്.

അത്തരത്തിൽ തന്നെ ഈ ചിത്രവും ഇതിനോടകം തന്നെ വൈറൽ ആയി മാറി. അടുത്ത കാലത്തായിരുന്നു നടി ലെനയുടെ ഒരു ചിത്രം മമ്മൂക്ക എടുത്തതായി പറഞ്ഞത് താരം പങ്കുവെച്ചിരുന്നത്. തൻറെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനായി ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽഖർ സൽമാൻ ഇങ്ങനെ കുറിച്ചത്..
ക്യാമറയിലേക്ക് നോക്കെടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കാതെ താരമില്ല. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന അദ്ദേഹം ആയതുകൊണ്ട് തന്നെ മുട്ട് ഇടിക്കുന്നുണ്ട്.. ഏറെ രസകരമായ ചില കമൻറുകൾ ഒക്കെ ആണ് ഈ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.