ഒമർ ലുലുവിന് എതിരെ കേസ്..! കാരണം അറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ |Case against Omar Lulu..! The audience was surprised to know the reason

ഒമർ ലുലുവിന് എതിരെ കേസ്..! കാരണം അറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ |Case against Omar Lulu..! The audience was surprised to know the reason

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു സംവിധായകനാണ് ഒമർ ലുലു. മലയാളസിനിമയിലേക്ക് ഒരു പുതിയ തുടക്കം തന്നെയായിരുന്നു ഒമർ ലുലു കൊണ്ടുവന്നത് എന്നതാണ് സത്യം. ഇപ്പോൾ ഇത് ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വരികയാണ് ചെയ്തത്. ഈ ട്രെയിലർ കാരണം ഇപ്പോൾ കുടുക്കിൽ ആയിരിക്കുകയാണ് ഒമർ ലുലു എന്നതാണ് സത്യം. ട്രെയിലറിൽ ലഹരി മരുന്നിനെ കുറിച്ചുള്ള ചില പരാമർശങ്ങൾ കാണുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ എത്തിയപ്പോഴും ഇക്കാര്യത്തിൽ അല്പം ന്യായീകരിക്കുന്ന തരത്തിൽ തന്നെ ആയിരുന്നു സംസാരിച്ചിരുന്നതും.

ഇപ്പോൾ നല്ല സമയം അല്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. എക്സൈസ് കേസ് ആണ് ഒമര്‍ ലുലുവിന് എതിരെ വന്നിരിക്കുന്നത്. ട്രെയിലറിൽ ലഹരി മരുന്നായ എംഡിഎമ്മയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണിച്ചു എന്ന പരാതിയിൽ അബ്കാരി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വ്യത്യസ്തമായ ജോർണറിൽ നിന്ന് ചിത്രങ്ങൾ എടുക്കാൻ ശ്രദ്ധിക്കുന്ന ഒരു സംവിധായകനാണ് ഒമർ ലുലു. എന്നാൽ വലിയ തോതിൽ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ സൈബർ ആക്രമണം ചെയ്യപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഒമർ ലുലു. അതിന് കാരണം ഒമർ ലുലുവിന്റെ സിനിമകളിലുള്ള ചില ഡയലോഗുകൾ തന്നെയാണ്.

ലൈംഗികതയ്ക്ക് മറ്റും പ്രാധാന്യം നൽകുന്ന കോമഡികളാണ് സിനിമകളിൽ ഉൾപ്പെടുത്തുന്നത് എന്നതാണ് പൊതുവായി താരത്തിനെതിരെ നിൽക്കുന്ന ഒരു വസ്തുത. ചങ്ക്സ്, അഡാർ ലവ്, ധമാക്ക തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ ഒരേ തരത്തിൽ ഡബിൾ മീനിങ് വരുന്ന ഡയലോഗുകൾ ആണ് ഒമർ ലുലു ഉപയോഗിച്ചിട്ടുള്ളത്. ഇതെല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ ഏൽക്കേണ്ടതായി വന്നിട്ടുള്ളത്.
Story Highlights: Case against Omar Lulu..! The audience was surprised to know the reason