മകന് പുറകെ വാപ്പച്ചിയുടെ ചിത്രവും തെളിഞ്ഞു ബുർജ് ഖലീഫയിൽ, സാക്ഷിയായി മമ്മൂട്ടി;വീഡിയോ വൈറല്

മലയാള സിനിമ പ്രേക്ഷകർ എല്ലാം വലിയ വിസ്മയത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 എന്ന ചിത്രം.

ചിത്രം മെയ് അഞ്ചിനാണ് തീയറ്ററുകളിലെത്തുന്നത്. ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ തന്നെ വലിയ തോതിൽ ആരാധകർക്കിടയിൽ ഉണ്ടാക്കിയ തരംഗമായിരുന്നു. ട്രെയിലർ ആരാധകർ നിമിഷനേരം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഏറ്റെടുത്തത്. ഇപ്പോൾ ലോകത്തിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ചിത്രത്തിലെ ട്രെയിലർ പ്രദർശിപ്പിക്കുന്നു എന്നതാണ് അറിയാൻ സാധിച്ചത്.

ബുർജ് ഖലീഫയിൽ അടുത്ത കാലങ്ങളിലായി ചലചിത്രങ്ങളുടെ ട്രെയിലറുകൾ തെളിഞ്ഞിരുന്നു. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിലെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞത് വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ട്രെയിലർ പ്രദർശിപ്പിക്കുന്നത് കാണാൻ മമ്മൂട്ടി ബുർജ് ഖലീഫയിൽ എത്തിയിരിക്കുകയാണ് എന്നാണ് അറിയുന്നത്.

മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടിയും രഞ്ജി പണിക്കരും ആയിരുന്നു ഉണ്ടായിരുന്നത്. ട്രെയിലർ കാണുവാനും മെഗാസ്റ്റാറിനെ കാണുവാനും വേണ്ടി ബുർജ് ഖലീഫയുടെ പരിസരത്ത് നിരവധി ആളുകളാണ് രാത്രിയിലും എത്തിയത്.

ബുർജ് ഖലീഫയിൽ ട്രെയിലർ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം സിബിഐ 5 ബ്രെയിൻ ആണ്.ബുർജുഗലീഫയിൽ പ്രദർശിപ്പിച്ച രണ്ടു ചിത്രവും ഒരു കുടുംബത്തിൽ ഉള്ള ആളുകളുടെ ആണെന്ന് ഏറ്റവും പ്രേത്യേകത ഉള്ള കാര്യം. ദുൽഖർ സൽമാൻറെ കുറുപ്പ്, മമ്മൂട്ടിയുടെ സിബിഐ 5വുമാണ് ബുർജുഗലീഫ പ്രദർശിപ്പിക്കുന്ന ചിത്രം. ചിത്രത്തിൻറെ ട്രെയിലർ പ്രദർശിപ്പിക്കാൻ വേണ്ടി വരുന്ന തുക എന്ന് പറയുന്നത് കോടികൾ ആണ്. അതുകൊണ്ട് തന്നെ മികച്ച ചിത്രങ്ങളാണ് പലപ്പോഴും എത്താറുള്ളത്.

Leave a Comment

Your email address will not be published.

Scroll to Top