മമ്മൂട്ടി എസ് എൻ സ്വാമി കെ മധു കൂട്ടുകെട്ടിലിറങ്ങിയ സിബിഐ ഫൈവ് എന്ന ചിത്രം വലിയ വിജയത്തോടെയാണ് തീയേറ്ററുകളിൽ ജൈത്ര യാത്ര തുടരുന്നത്.

ചിത്രം കുടുംബപ്രേക്ഷകരെ ആണ് കൂടുതലായും ഏറ്റെടുത്തിരിക്കുന്നത്. പഴയകാല ചിത്രത്തിലെ ബാക്കി ആയതുകൊണ്ട് തന്നെ നിരവധി ആളുകളാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. സിബിഐ സീരിസിൽ മുന്നിട്ടുനിൽക്കുന്നത് ഈ ചിത്രം തന്നെയാണ് എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞുകഴിഞ്ഞു. മാറുന്ന കാലഘട്ടത്തിന് ഒപ്പം നിൽക്കാൻ സാധിക്കുന്ന രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നത്. ഒരു പ്രത്യേകമായ പ്രമേയമാണ് ചിത്രത്തിന്റെ ആധാരമായി വരുന്നത്.

ചിത്രം ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു ഇരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് കെ മധു. ജഗതി ശ്രീകുമാറും കേക്ക് മുറിക്കാൻ എത്തിയിരുന്നു. ഒരുപാട് നാളുകൾക്കു ശേഷം മാധ്യമങ്ങളോട് ജഗതി ശ്രീകുമാർ പ്രതികരിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. മാധ്യമങ്ങൾക്കായി കൈ പൊക്കി കാണിച്ച് ആയിരുന്നു അദ്ദേഹം മാധ്യമങ്ങളോട് തന്റെ സ്നേഹം അറിയിച്ചിരുന്നത്.

അതോടൊപ്പം കെ മധു തന്റെ ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി പറയുന്നുണ്ട്. കുടുംബപ്രേക്ഷകർ ആണ് ഈ ചിത്രം കൂടുതലായി വിജയിപ്പിച്ചത് എന്നത് തന്നെ വല്ലാത്ത സന്തോഷത്തിലാണ് കൊണ്ടുചെന്നെത്തിച്ചു ഇരിക്കുന്നത് എന്നും ഒരു വലിയ നിമിഷം തന്നെയാണ് ഇതൊന്നും ആയിരുന്നു കെ മധു പറഞ്ഞത്. ഇതെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ജഗതിശ്രീകുമാറിന് നൽകാൻ സാധിക്കുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിൽ നൽകിയിരിക്കുന്നത് എന്ന സിനിമ കണ്ടവർക്ക് എല്ലാം തന്നെ മനസ്സിലായിട്ടുണ്ട്.