അയ്യരുടെ അഞ്ചാം വരവ് , സി.ബി.ഐ 5 ദി ബ്രെയിൻ റിവ്യൂ വായിക്കാം.!

ആളുകൾ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സേതുരാമയ്യർ സി ബി ഐ യുടെ അഞ്ചാം ഭാഗം .

തീയേറ്ററുകളിൽ ആദ്യ ഷോ കഴിഞ്ഞു ഇരിക്കുകയാണ്. ഇതിനോടകംതന്നെ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. സ്വർഗ്ഗചിത്ര നിർമ്മാണകമ്പനി മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ആളുകൾ കാത്തിരിക്കുന്നത്. വീണ്ടും ആ പഴയ കൂട്ടുകെട്ട് 32 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുമ്പോൾ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കാതെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ഒരു മുഴുനീള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തന്നെയാണ് ചിത്രം. അതുകൊണ്ടുതന്നെ ചിത്രത്തിൻറെ അകകാമ്പുകൾ ഒന്നും വിശദീകരിക്കാൻ സാധിക്കില്ല.അത് ആസ്വാദനത്തെ മോശമായ രീതിയിൽ ബാധിക്കും. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാൻ ഒരിക്കൽ കൂടി സേതുരാമയ്യർ എത്തുന്നതാണ് കഥയായി വരുന്നത്. ബാസ്കറ്റ് കില്ലിംഗ് എന്നൊരു പ്രത്യേക കൊലപാതക രീതിയാണ് ഈ ചിത്രത്തിലേ കുറ്റാന്വേഷണത്തിനെ ഈ കാലത്തിനോട് അടുത്തുനിർത്തുന്നത്. പുതിയ കാലത്തിൻറെ എല്ലാം മേമ്പൊടികളും ചിത്രത്തിൽ ചേർത്തിട്ടുണ്ട്.

ജഗതിശ്രീകുമാറിൻറെ കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മുമ്പത്തേതിൽ നിന്ന് ഒട്ടും കുറവ് വരാതെ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വളരെ മികച്ച രീതിയിൽ ഈ ചിത്രം ഒരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട് .പ്രേക്ഷകർക്ക് പ്രതീക്ഷിക്കാവുന്ന എല്ലാതരം ട്വിസ്റ്റും ആകാംഷയും സസ്പെൻസും ആവേശവും എല്ലാം ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ മാസ്സ് സീനുകളും കൈയ്യടി നേടുന്നുണ്ട്.

പിന്നീട് പ്രധാനമായി എടുത്തു പറയേണ്ടത് മുകേഷ് എന്ന നടനെ കുറിച്ചാണ്. മുകേഷിൻറെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കുറച്ചുകൂടി സൗന്ദര്യം സേതുരാമയ്യർ വന്നതായാണ് തോന്നുന്നത്. വളരെ മികച്ച രീതിയിൽ തന്നെ ചിത്രം മുൻപിൽ എത്തുന്നുണ്ട്. എല്ലാത്തരം ആരാധകരെയും ചിത്രം തൃപ്തിപ്പെടുത്തും എന്നുള്ളത് നൂറ് ശതമാനം ഉറപ്പാണ്.

Leave a Comment

Your email address will not be published.

Scroll to Top