നാളെ മുതൽ അയ്യരുടെ വിളയാട്ടം..! കോടികളുടെ ക്ലബ്ബിലേക്ക് വീണ്ടും മമ്മുക്ക വരുമോ…?

മലയാളികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം നാളെയാണ്.

നാളെ മുതൽ തിയേറ്ററുകളിൽ സേതുരമ്മയ്യരുടെ ആറാട്ട് തുടങ്ങും. ഇത്രയും ദിവസമായി ആരാധകരുടെ പ്രതീക്ഷകൾക്ക് ആവേശം നിറച്ചു കൊണ്ട് നാളെ മുതൽ തിയേറ്ററുകളിൽ സേതുരാമയ്യരുടെ വിളയാട്ടം ആയിരിക്കും കാണാൻ പോകുന്നത്. 32 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്ക് വേണ്ടി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയാണ്.

ഇതാദ്യമായിരിക്കും ഒരു സിനിമയുടെ അഞ്ചാം ഭാഗം കൂടി റിലീസിനെത്തുന്നത്. ഒരേ നായകൻ തന്നെ ചിത്രത്തിൽ നായകനായി എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലറിലൂടെ ചിത്രത്തിൽ എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഒരു സൂചനയും നൽകാതെ രീതിയിലായിരുന്നു ട്രയിലർ എത്തിയത്. അതുകൊണ്ടു തന്നെ ആകാംക്ഷയിലാണ് ഓരോരുത്തരും.ഈ വരവിൽ ബുദ്ധിരാക്ഷസന് ലഭിക്കുന്നത് ഏത് കേസ് ആണ് എന്ന് മനസ്സിലാക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഓരോരുത്തരും. അതോടൊപ്പം തന്നെ ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാറിനെ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുമല്ലോ എന്ന പ്രതീക്ഷയും ആരാധകർക്ക് ഉണ്ട്.

ഒരുപാട് സസ്പെൻസുകളും അതിലുപരി പ്രത്യേകതകളുമായി ആണ് സിബിഐ ഫൈവ് തിയേറ്ററുകളിലെത്തുന്നത്. അതിന് ഇനി മണിക്കൂറുകൾ മാത്രം ആണ് ഉള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു ബുർജ് ഖലീഫയിൽ സിബിഐ ട്രെയിലർ തെളിഞ്ഞത്. മുകേഷ്, ജഗതി ശ്രീകുമാർ, ആശ ശരത്, അനൂപ് മേനോൻ, രഞ്ജി പണിക്കർ എന്നിവർ ആണ് ചിത്രത്തിൽ ഉള്ളത്.

Leave a Comment

Your email address will not be published.

Scroll to Top