സേതുരാമയ്യർ എത്തി മക്കളെ…! ഈ പ്രായത്തിലും എന്തൊരു എനർജി ലെവലാണ് ഇക്ക..! സോഷ്യൽ മീഡിയ മലർത്തിയടിച്ച കിടിലോസ്‌കി ടീസർ എത്തി..!

ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് 34 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയും അതിലെ കഥാപാത്രവും അതെ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

അതൊരു ചരിത്ര നിമിഷം തന്നെയാണ്. മലയാള സിനിമാപ്രേക്ഷകരുടെ അഭിമാനനിമിഷം ആയ ആ നിമിഷം ഇന്നാണു. സേതുരാമയ്യർ സിബിഐ ബ്രെയിൻ എന്ന ചിത്രത്തിൻറെ ടീസർ കുറച്ചു മുൻപായിരുന്നു പുറത്തുവന്നത്. ടീസർ കാണുന്ന ഏതൊരാൾക്കും മനസ്സിലാകും ഒന്നും ഒരുപാട് ട്വിസ്റ്റുകൾ ചിത്രത്തിലുണ്ടാകുമെന്ന്. ഒരു ഹിന്റും നൽകാതെയുള്ള മികച്ച ഒരു ടീസർ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്.

ഫാനിസം ഇല്ലാതെ കേരളത്തിലെ എല്ലാവരും അനുകരിച്ചു നോക്കിയിട്ടുള്ള ഒരേയൊരു കഥാപാത്രമാണ് സേതുരമയർ. ജഗതിശ്രീകുമാറിന്റെ സാന്നിധ്യം ടീസറില്ല. ജഗതിശ്രീകുമാറിന്റെ തിരിച്ചുവരവും ഈ ചിത്രത്തിലെ പ്രധാന ഘടകമാണ്.മലയാള സിനിമയിൽ വലിയ മാറ്റം കൊണ്ടുവന്നതായിരുന്നു സിബിഐ സീരിസ്. 2022 എന്തു മാജിക്കാണ് ഇതിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. വർഷങ്ങൾക്കുശേഷം വീണ്ടും സേതുരാമയ്യർ ആയി മമ്മൂട്ടി വേഷപ്പകർച്ച നടത്തിയപ്പോൾ ആരാധകരെല്ലാം അത് സ്വീകരിച്ചിരിക്കുകയാണ്.

കിടിലൻ ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. ഈ പ്രായത്തിലും മമ്മൂക്കയുടെ എനർജി വേറെ ലെവൽ ആണ് എന്ന് ആളുകൾ പറയുന്നത്. മലയാള സിനിമയുടെ ഒരു ബ്രഹ്മാണ്ഡ മുഹൂർത്തമാണിത് എന്ന് പറഞ്ഞാലും തെറ്റില്ല. വല്ലാത്ത ആകാംക്ഷയാണ് ഈ ഒരു പടത്തിന് വേണ്ടി ആളുകൾക്ക്. പഴയ അതേ കൂട്ടുകെട്ടുമായി വീണ്ടും സേതുരാമയ്യർ സിബിഐ.

Leave a Comment

Your email address will not be published.

Scroll to Top