മലയാളസിനിമയിൽ വലിയതോതിൽ തന്നെ ഒരു അത്ഭുതം സൃഷ്ടിച്ച സിനിമകളായിരുന്നു സിബിഐ സീരീസ് എന്ന് പറയുന്നത്.

സേതുരാമയ്യർ സിബിഐ എന്ന് കഥാപാത്രത്തെ ആരാധകരെല്ലാം ഹൃദയത്തിലേക്ക് ആയിരുന്നു സ്വീകരിച്ചത്. നെറ്റിയിലെ ചന്ദനക്കുറിയും കൈ പുറകിൽ കെട്ടി ഉള്ള നടത്തവും ഒക്കെയുള്ള സേതുരാമയ്യർ എല്ലാവരുടെയും ഹൃദയത്തിലേക്ക് ആയിരുന്നു ചേക്കേറിയത്. സേതുരമായ്യരുടെ ഇടവും വലവും നിന്നിരുന്ന ചാക്കോയും വിക്രമും അവർ കൂടെയുണ്ടെങ്കിൽ സിബിഐ സീരീസ് പൂർണ്ണമാവുകയുള്ളു സിബിഐ സീരീസിലെ അഞ്ചാം ഭാഗം ഇപ്പോൾ എത്തുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിലെ ട്രെയിലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

സിബിഐ സീരീസിലെ ആദ്യ ചിത്രമിറങ്ങി മുപ്പതു വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാഗം പുറത്തുവരുന്നത്. ഇത്തവണയും എസ്.എൻ. സ്വാമി – കെ മധു കൂട്ടുകെട്ടിൽ തന്നെയാണ് ചിത്രമെത്തുന്നത്. സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് 1988 ലാണ് റിലീസായത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയും പുറത്തിറങ്ങി.

നടി ആശാ ശരത്താണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. മുകേഷ്, രഞ്ജി പണിക്കർ, ജഗതി, സായ് കുമാർ, സൗബിൻ ഷാഹിർ എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സ്വർഗചിത്രയാണ് നിർമ്മാണം. ജേക്‌സ് ബിജോയാണ് സംഗീതം. ചിത്രം തിയേറ്റർ റിലീസായാകും എത്തുക.
അല്ലെങ്കിലും മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ് സേതുരാമയ്യർ സിബിഐ പരമ്പര. സിബിഐയുടെ 5 ഭാഗം ചരിത്രത്തിലെ ഏടുകളിൽ എഴുതിച്ചേർക്കാൻ പറ്റുന്ന ഒരു മികച്ച ചിത്രമായി മാറുകയും ചെയ്യും എന്നത് ഉറപ്പ്.