കർണാടകയിൽ ഗവൺമെൻറ് ജോലി കിട്ടിയ വിവരം അറിയിച്ചു ചക്കൊച്ചൻ.

റൊമാൻറിക് ചിത്രങ്ങളുടെ അമരക്കാരനായിരുന്നു ഒരു കാലത്ത് കുഞ്ചാക്കോ ബോബൻ. അക്കാലത്തെ കുഞ്ചാക്കോ ബോബൻ നിരവധി ആരാധികമാർ ഉണ്ടായിരുന്നു. അത്രത്തോളം ആരാധകർ മലയാള സിനിമയിൽ ആർക്കും ഉണ്ടാവില്ല എന്ന് പറയുന്നതായിരിക്കും സത്യം. ഇന്നും കുഞ്ചാക്കോ ബോബൻ നേടിയ ആരാധകരെ തകർക്കുവാൻ ഇപ്പോഴത്തെ യുവതാരങ്ങൾക്ക് ഒന്നും സാധിച്ചിട്ടില്ല എന്നതാണ് സത്യം.

അന്നത്തെ കാലത്ത് കുഞ്ചാക്കോ ബോബൻ ലഭിക്കുന്ന പ്രണയലേഖനങ്ങളുടെ എണ്ണം ഒരു ദിവസം നൂറിൽ കൂടുതൽ ആയിരുന്നു എന്ന് പല അഭിമുഖങ്ങളിലും ചാക്കോച്ചൻ തുറന്നു പറഞ്ഞിട്ടുണ്ട്. അത്രത്തോളം കരുത്തുള്ള ഒരു നടനായിരുന്നു ചാക്കോച്ചൻ. സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നും വന്നതും ചാക്കോച്ചൻ ആരാധകരെ വരാൻ കാരണം ആയിരുന്നു.

ഇപ്പോൾ രസകരമായ ഒരു കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് ചാക്കോച്ചൻ എത്തിയിരിക്കുന്നത്.. കുറച്ചു സമയം ആയി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കർണാടകയിലെ പാഠപുസ്തകത്തിലെ ചില വാക്കുകൾ ആണ്.. കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി നേഴ്സ്, പോസ്റ്റ്മാൻ, ടീച്ചർ, പോലീസ്, പോസ്റ്റുമാൻ, ഡ്രൈവർ തുടങ്ങിയ ആളുകളുടെ ചിത്രം പങ്കു വെച്ചിട്ട് ഉള്ള ഒരു ചിത്രമായിരുന്നു വൈറലായി മാറിയിരുന്നത്. ഇതിൽ കൊടുത്തിരിക്കുന്നത് ചാക്കോച്ചൻറെ ചിത്രമാണ്.
ഒരിടത്തൊരു പോസ്റ്റുമാൻ എന്ന ചിത്രത്തിലെ ചാക്കോച്ചൻറെ ഒരു ചിത്രം ആണ് ഇതിൽ കൊടുത്തിരിക്കുന്നത്..

അതിനു രസകരമായ രീതിയിൽ ഒരു ക്യാപ്ഷനും ആയാണ് ചാക്കോച്ചൻ എത്തിയിരിക്കുന്നത്.. അങ്ങനെ കർണാടകയിൽ ഗവൺമെൻറ് ജോലിയും സെറ്റായി പണ്ട് ലെറ്റേഴ്സ് കൊണ്ടെന്ന് പോസ്റ്റുമാനെ പ്രാർത്ഥന എന്ന ക്യാപ്ഷനിൽ ആണ് ചാക്കോച്ചൻ ഇങ്ങനെയൊരു പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. പലരും രസകരമായ അഭിപ്രായങ്ങളുമായി വരുന്നുണ്ട്. ഇത്രയും ലക്ഷണമൊത്തൊരു പോസ്റ്റുമാനെ അടുത്തെങ്ങും കണ്ടിട്ടില്ലെന്നാണ് മിഥുൻ രമേശ് ഇതിന് മറുപടിയായി പറഞ്ഞിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top