Entertainment

ഞാൻ മദ്യപിച്ചിരുന്ന വ്യക്തിയാണ്..!അവസരത്തിന് വേണ്ടി ഇന്നേവരെ ആർക്കൊപ്പം കിടന്നു കൊടുത്തിട്ടില്ല.|Charmila on personal life and acting career|

ഞാൻ മദ്യപിച്ചിരുന്ന വ്യക്തിയാണ്..!അവസരത്തിന് വേണ്ടി ഇന്നേവരെ ആർക്കൊപ്പം കിടന്നു കൊടുത്തിട്ടില്ല.|Charmila on personal life and acting career|

1990- 2000 കാലഘട്ടങ്ങളിൽ തമിഴിലും മലയാളത്തിലുമൊക്കെ ശോഭിച്ച ഒരു നടിയായിരുന്നു ചാർമിള. ധനം കാബൂളിവാല തുടങ്ങിയ ചിത്രങ്ങൾ തന്നെ ചാർമിളയെ ഓർമ്മിക്കാൻ ധാരാളമാണ്. വളരെ താരമൂല്യമുള്ള നടിയായി ചാർമിള മാറിക്കഴിഞ്ഞിരുന്നു. തന്റെ കഴിവും സൗന്ദര്യവും കൊണ്ട് സിനിമയിൽ വിജയിക്കാൻ സാധിക്കാതെ പോയിരുന്ന് നടി കൂടിയായിരുന്നു ചാർമിള. സിനിമയിൽ മാത്രമല്ല ജീവിതത്തിലും വിജയിക്കുവാനുള്ള സാഹചര്യം ചാർമിളയ്ക്ക് ഇല്ല എന്നതാണ് സത്യം. ചിത്രങ്ങൾ നിരവധിയുണ്ടെങ്കിലും എവിടെയൊക്കെയോ താളപ്പിഴകൾ ഉണ്ടാവുകയായിരുന്നു ചാർമിള ചെയ്തത്.

Charmila Hot Saree Stills

ആദ്യ സിനിമ തന്നെ ഏതൊരു പുതുമുഖ നായികയെയും കൊതിക്കുന്ന തുടക്കത്തിലായിരുന്നു ചാർമിള ലഭിച്ചത്. ആദ്യചിത്രത്തിൽ തന്നെ നടനവിസ്മയം മോഹൻലാലിന്റെ നായികയായാണ് ചാർമിള എത്തിയത്. പിന്നീടങ്ങോട്ട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തന്നെ ചാർമിള മാറുകയും ചെയ്തിരുന്നു. ഇതിനിടയിൽ വിവാഹങ്ങളും വിവാഹ മോചനങ്ങളും ഒക്കെയായിരുന്നു ചാർമിളയുടെ കരിയറിനെ പൂർണമായും ബാധിച്ചു. തിരിച്ചുവരാൻ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും സിനിമകളുടെ തുടർച്ചയായ പരാജയം ചാർമിള എന്ന നടിയെ വീട്ടിൽ ഇരുത്തുകയായിരുന്നു. ദൈവം എനിക്ക് അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാൻ സാധിച്ചില്ല എന്നാണ് ചാർമിള ഒരിക്കൽ പറഞ്ഞിരുന്നത്.

വിവാഹജീവിതത്തിന് പിറകേ പോയത് തെറ്റായ തീരുമാനമായിരുന്നു എന്ന് തോന്നുന്നുണ്ട്. ദൈവമാണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. കുറച്ചുപേർക്ക് നല്ലത് സംഭവിക്കും. മറ്റു കുറച്ചുപേർക്ക് ചീത്ത കാര്യങ്ങൾ എന്നും ചാർമിള പറഞ്ഞിരുന്നു. എനിക്ക് വിവാഹജീവിതത്തിൽ രാശിയില്ല. അതാണ് യാഥാർഥ്യം. എനിക്ക് അത് വിധിച്ചിട്ടില്ല എന്നതാണ് സത്യം. വിവാഹ ജീവിതത്തിൽ ഒരു തവണ ചുവടുപിഴച്ചു. അതു മനസ്സിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു അതാണ് തെറ്റായിപ്പോയതെന്നും ചാർമിള പറയുന്നുണ്ട്. ആദ്യത്തെ ദുരന്തത്തിൽ നിന്ന് തന്നെ പാഠമുൾക്കൊണ്ടില്ല. എന്തായാലും ഇനി ആ തെറ്റ് ആവർത്തിക്കില്ല. അഭിനയിക്കാനുള്ള കഴിവും മികച്ച ചിത്രങ്ങളും ഉണ്ടായിട്ടും കുടുംബജീവിതം തേടി പോയതാണ് തെറ്റായിപ്പോയത്. രണ്ടുതവണ വിവാഹിതയായി.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകൻ ആണുള്ളത്. ഇപ്പോൾ തന്റെ ലോകമെന്നത് മകൻ മാത്രമാണ്. അമിതമായി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കും. കാരവാനിനു വേണ്ടി അണിയറ പ്രവർത്തകരോട് വഴക്കിടുന്നു തുടങ്ങി നിരവധി ആരോപണങ്ങളായിരുന്നു ചാർമിളക്കെതിരെ പലരും പറഞ്ഞിരുന്നത്. അവയോക്കെ സത്യമാണോ എന്ന് ചോദിച്ചപ്പോൾ അതിനു മറുപടി ഉണ്ട് ചാർമിളയ്ക്ക്. ഞാൻ മദ്യപിച്ചിരുന്ന വ്യക്തിയാണ് ഇപ്പോഴല്ല എന്റെ ജീവിത പങ്കാളി ഒപ്പം ഉണ്ടായിരുന്ന കാലത്ത്. ഭർത്താവിനൊപ്പമോ കാമുകനൊപ്പമോ മദ്യപിക്കുമ്പോൾ ആണ് എനിക്ക് സന്തോഷം. അതിനാൽ തന്നെ അവർക്കൊപ്പം ഇരുന്ന് മദ്യപിച്ചിട്ടുണ്ട്.

ലൊക്കേഷൻ എനിക്ക് ആര് കമ്പനി തരും. കമ്പനി ഇല്ലാതെ ഞാൻ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന വ്യക്തിയല്ല. അതിനാൽ തന്നെ വാർത്തകളിൽ സത്യമില്ല. മകൻ പിറന്നതിനുശേഷം ഞാൻ പൂർണ്ണമായും മദ്യപാനം നിർത്തുകയും ചെയ്തു. പിന്നെ എന്തിന് വേണ്ടി ഞാൻ വഴക്ക് ഉണ്ടാക്കണം. ഞാൻ നായികയായി അഭിനയിക്കുമ്പോൾ മലയാളത്തിലെ താരങ്ങൾക്ക് കാരവാനില്ല. ഞങ്ങൾ ബോളിവുഡ് ഹോളിവുഡ് താരങ്ങളുടെ കാരവാനെ കുറിച്ചുള്ള വാർത്തകൾ വായിച്ച് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് മാത്രം. ഇത്തരം വാർത്തകളും റൂമറുകളും ഒക്കെ പലരും എനിക്കെതിരെ ഇറക്കുന്നുണ്ട്. അതിന് കാരണം എന്റെ അവസരങ്ങൾ ഇല്ലാതാക്കുക എന്നത് മാത്രമാണ്.

അഭിനയിക്കാൻ ചെന്നപ്പോൾ അഡ്ജസ്റ്റ്മെന്റ് ചെയ്ത് കൂടെ കിടക്കാമോ എന്ന് ചോദിച്ച് അവരാണ് ഈ വാർത്ത പടച്ച് വിടുന്നത്. അന്നു തന്റെ മുഖത്തുനോക്കി പറഞ്ഞതുമാണ്. ആ കഥാപാത്രവും ഞാൻ വേണ്ടെന്നു വെച്ചിരുന്നു. അവസരത്തിന് വേണ്ടി ഇന്നേവരെ ആർക്കൊപ്പം കിടന്നു കൊടുത്തിട്ടില്ല എന്നു ചാർമ്മിള പറയുന്നുണ്ട്.
Story Highlights:Charmila on personal life and acting career

To Top
$(".comment-click-14412").on("click", function(){ $(".com-click-id-14412").show(); $(".disqus-thread-14412").show(); $(".com-but-14412").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });