ഈ കിടപ്പ് ശരിക്കും കബിയാണ്. കളി തുടങ്ങുന്നു..!സ്വാസികയുടെയും റോഷന്റെയും ചൂടൻ സീനുമായി ചതുരം പോസ്റ്റർ വൈറൽ.|Chaturam movie’s motion poster viral|

റോഷൻ മാത്യുവും ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി സ്വാസികയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ചതുരം എന്ന ചിത്രം. വർണ്യത്തിലാശങ്ക എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചതുരത്തിലെ പുതിയ മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ കിടപ്പ് ശരിക്കും കബിയാണ്. കളി തുടങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഈ പോസ്റ്റർ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ റോഷൻ മാത്യു സ്വാസിക വിജയിക്കും പുറമേ ശാന്തി ബാലചന്ദ്രൻ അലൻസിയർ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട് എന്നതും ചിത്രത്തിലെ ഒരു പ്രത്യേകതയാണ്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സിദ്ധാർഥ് ഭരതനും വിനയ് തോമസും ചേർന്നാണ്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീഷ് വർമയാണ്. സംഗീത സംവിധാനം പ്രശാന്ത് പിള്ള നിർവഹിക്കുമ്പോൾ യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ഗ്രീൻവിച്ച് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ആവട്ടെ സിദ്ധാർഥും വിനയും കൂടിയാണ്. വ്യത്യസ്തമായ ഒരു പ്രമേയം ആയിരിക്കും ചിത്രം മുന്നോട്ടു വയ്ക്കുന്നത് എന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. സിദ്ധാർദ്ധ് ഇതുവരെ ഒരുക്കിയ ചിത്രങ്ങളിലെല്ലാം തന്നെ ഒരു വ്യത്യസ്തത കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു ആ വ്യത്യസ്ത ഈ സിനിമയിലും തുടരുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
അതുകൊണ്ടു തന്നെ വലിയ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. സ്വാസിക ആദ്യമായി നായിക വേഷത്തിലെത്തുന്ന ഒരു മലയാള ചിത്രം കൂടിയാണ് ഇത് എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ എന്തൊക്കെയാണ് മറ്റു പ്രത്യേകതകൾ എന്നത് പുറത്തു വന്നിട്ടില്ല. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights:Chaturam movie’s motion poster viral
