Entertainment

ഒരു ലേഡി ഓറിയന്റെഡ് ചിത്രം എന്ന് നിലയിൽ ഏറെ വെറുപ്പ് തോന്നിയ ചിത്രം.. സത്യത്തിൽ പെൺകുട്ടികൾ ഇങ്ങനെ ഒന്നുമല്ല….|comparison by Jaya jaya he and 22 Female kottayam

ഒരു ലേഡി ഓറിയന്റെഡ് ചിത്രം എന്ന് നിലയിൽ ഏറെ വെറുപ്പ് തോന്നിയ ചിത്രം.. സത്യത്തിൽ പെൺകുട്ടികൾ ഇങ്ങനെ ഒന്നുമല്ല….|comparison by Jaya jaya he and 22 Female kottayam

ആഷിക അബു ഒരുക്കി റിമ കല്ലിങ്കൽ ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 22 ഫീമെയിൽ കോട്ടയം. ഒരുകാലത്ത് പ്രേക്ഷകരെല്ലാം വളരെയധികം ആഘോഷിച്ച ഒരു ചിത്രം തന്നെയായിരുന്നു 22 ഫീമെയിൽ കോട്ടയം. പ്രണയം നടിച്ച് പെൺകുട്ടികളെ പൂർണമായും വിഡ്ഢിയാക്കുന്നവർക്ക് ഉള്ള ഒരു മറുപടി എന്ന നിലയിലായിരുന്നു ഈ ചിത്രം ശ്രെദ്ധ നേടിയിരുന്നത്. ഇതുവരെ ചിത്രത്തെ കുറിച്ച് ഒരു മോശമാഭിപ്രായങ്ങളും വന്നിട്ടില്ല എന്നതാണ് ശ്രദ്ധ നേടുന്ന കാര്യം. ഇപ്പോൾ ഒരു സിനിമാ ഗ്രൂപ്പിൽ ഈ ചിത്രത്തെക്കുറിച്ചും ജയ ജയ ജയ ഹേ എന്ന ചിത്രത്തെ കുറിച്ചും ഉള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ..

പുരുഷനെ പാമ്പിനെ കൊണ്ട് കൊത്തിക്കുക, തുടർന്നു പുരുഷാധിപത്യത്തിന്റെ അടയാളമായ ലിംഗം മുറിച്ചു മാറ്റുക എന്നിങ്ങനെ ഏറെ കുസൃതികൾ ആണ് ആഷിക് അബു 22 Fk എന്ന ചിത്രത്തിലൂടെ പ്രോത്സാഹിപ്പിച്ചത്. ശേഷം ഇദ്ദേഹം അതിലെ നായികയെ വിവാഹം ചെയ്യുകയും ചെയ്തു ആ കഥാപാത്രത്തിൽ നിന്നും മോചിത ആവാൻ കഴിയാത്തതാണോ എന്തോ പിൽക്കാലത്ത് സിനിമയിൽ അറിയപ്പെട്ടില്ലെങ്കിലും സ്ത്രീപക്ഷ എന്നൊരു പേര് എല്ലായിടങ്ങളിലും അലയടിച്ചു . സ്ത്രീക്ക് സത്യത്തിൽ വേണ്ടത് എന്താണ് ???

‘ സമത്വം ‘ നീതി ‘ സ്വാതന്ത്ര്യം ‘ഈ അടുത്തിറങ്ങിയ ഒരു സിനിമയിൽ ഇവ മൂന്നുമാണ് കുടുംബ ജീവിതത്തിൽ പ്രാധാന്യമായി ഒരു സ്ത്രീക്ക് ലഭ്യമാവേണ്ടത് എന്നാണ് പറഞ്ഞുവെച്ചിട്ടുള്ളത് .. യഥാർത്ഥത്തിൽ പുരുഷനേക്കാൾ ഇവിടുത്തെ നിയമങ്ങൾ ഉൾപ്പെടെ ഏതു മേഖലയിലും സ്ത്രീയാണ് പ്രധാനമായി എല്ലാം explore ചെയ്യുന്നത്. സ്നേഹവും, സ്വകാര്യ നിമിഷങ്ങളിൽ ശരീരവും പ്രതീക്ഷിക്കുന്ന പുരുഷന്റെ ജീവൻ ഇല്ലാതാക്കാൻ വരെ സ്ത്രീ തയ്യാറാകുന്നു … സത്യത്തിൽ സിനിമകൾ ഉൾപ്പെടെ സ്ത്രീക്ക് പ്രോത്സാഹനം ഒരുക്കി കൊണ്ടിരിക്കുന്നു..

ചിരിക്കാൻ ഉണ്ടെന്ന് ചിന്തയിലാണ് Jay jay… Heh എന്ന ചിത്രം കാണുന്നത് പക്ഷേ ഏറെ ചിന്തിക്കുന്നതിനപ്പുറം വെറുപ്പ് തോന്നി.. ദേശീയ ഗാനത്തെ വരെ ചിത്രത്തിൽ ഹാസ്യവൽക്കരിക്കുന്നു എന്നത് തികച്ചും അസഹനീയം , കൊല്ലത്തെ പെണ്ണുങ്ങൾക്ക് ——- eee ഉണ്ടെന്നുള്ള പഴമൊഴി കേട്ടിരുന്നു ഇപ്പോൾ അത് സത്യമാകുന്ന തരത്തിൽ ഒരു സിനിമയും. അച്ഛൻ, സഹോദരൻ , ഭർത്താവ് മുതൽ ഒരു വേർതിരിവില്ലാതെ ആൺ വർഗ്ഗത്തിന് തന്നെ ഒരു അപമാനകരമായി മാറുന്നചിത്രം.

ഇക്കാലത്തും ഇങ്ങനെ ഭാര്യയെ തല്ലുന്ന ഭർത്താവ് ഉണ്ടോ?? ഇങ്ങനെ തല്ലുകൊണ്ട് സഹിച്ചു നിൽക്കുന്നതിനപ്പുറം മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഭാര്യക്ക് സ്വീകരിക്കാം നിയമം വരെ അനുകൂലമാണ് , പോരാ അവനെ തിരിച്ചു തല്ലിയാൽ നീ ഒരു തീയായി മാറുകയുള്ളൂ എന്ന് തോന്നലിലാണ് സിനിമയുടെ സഞ്ചാരം..ആറുമാസം കൊണ്ട് 21 അടി അടിച്ചെന്ന് പറയുന്ന ഭാര്യ വാരി ഭർത്താവിനെ തിരിച്ചടിക്കുന്നത് അവസാനത്തെ ഒരടിക്ക് ശേഷമാണ്, സിനിമയിൽ അതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീയുടെ കുടുംബസ്നേഹവും, സഹനശക്തി ആണെങ്കിൽ അത് വല്ലാത്തൊരു നന്മ തന്നെ..

ഭാര്യയുടെ Periods വല്യച്ഛന്റെ മകനോട് ഡിസ്കസ് ചെയ്യുന്നു അതിൽപ്രാബല്യമുള്ള ആൾ അതിനുശേഷം ബന്ധപ്പെടാൻ പറയുകയും അതിലൂടെ ഗർഭം ധരിപ്പിക്കാൻ കഴിയുമെന്ന് ഉപദേശിക്കുകയും, അത് പ്രത്യക്ഷത്തിൽ ആക്കുകയും ചെയ്യുന്നു..ഇതിലൂടെ ഗർഭം സ്ത്രീയെ വീട്ടുതടങ്കലിൽ ആക്കാൻ പ്രയോഗിക്കുന്ന ആണിന്റെ വെറും അടവായി മാറുന്നു..ഭർത്താവിനെ മാത്രമല്ല ഭർത്താവിന്റെ ജോലിക്കാരെ വരെ തല്ലുന്നു മാസ്സ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടുകൂടി. വിവാഹമോചനം ഓക്കേ ഇത്ര bgm ഇട്ട് കാണിക്കാൻ കാണിച്ച മനസ്…ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തെ വെറുതെ സിനിമയിൽ വലിച്ചിഴക്കുന്നുണ്ട്, അതിൽ നിന്ന് കിട്ടുന്ന ആനന്ദം ഒരു ലഹരിയായി മാറുന്നുണ്ട് ഇപ്പൊ പല സിനിമ സംവിധായകർക്ക്.ഒരു ലേഡി ഓറിയന്റെഡ് ചിത്രം എന്ന് നിലയിൽ ഏറെ വെറുപ്പ് തോന്നിയ ചിത്രം.. സത്യത്തിൽ പെൺകുട്ടികൾ ഇങ്ങനെ ഒന്നുമല്ല….
Story Highlights: comparison by Jaya jaya he and 22 Female kottayam

ഒരു ലേഡി ഓറിയന്റെഡ് ചിത്രം എന്ന് നിലയിൽ ഏറെ വെറുപ്പ് തോന്നിയ ചിത്രം.. സത്യത്തിൽ പെൺകുട്ടികൾ ഇങ്ങനെ ഒന്നുമല്ല….|comparison by Jaya jaya he and 22 Female kottayam

Most Popular

To Top