ഇത്രയൊക്കെ ഹൈപ്പ് സ്വയം ഉണ്ടാക്കി വെച്ചിട്ട് ജനങ്ങളെ പൊട്ടൻമാരാക്കിയാൽ അവർ പ്രതികരിക്കും… അപ്പോൾ കരഞ്ഞിട്ട് കാര്യമില്ല…|Criticism against Alphonse Puthran

ഇത്രയൊക്കെ ഹൈപ്പ് സ്വയം ഉണ്ടാക്കി വെച്ചിട്ട് ജനങ്ങളെ പൊട്ടൻമാരാക്കിയാൽ അവർ പ്രതികരിക്കും… അപ്പോൾ കരഞ്ഞിട്ട് കാര്യമില്ല…|Criticism against Alphonse Puthran

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകനായ അൽഫോൻസ് പുത്രൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിമർശനത്തിനെ നേരിട്ടത് എന്ന് പറയേണ്ടിയിരിക്കുന്നു. പ്രേമം എന്ന ചിത്രത്തിനു ശേഷം വലിയൊരു സ്വീകാര്യത തന്നെയായിരുന്നു അൽഫോൻസ് പുത്രനെ കാത്തിരുന്നത്. എന്നാൽ ഇപ്പോൾ അൽഫോൻസ് പുത്രന് വലിയ വിമർശനമേൽക്കേണ്ടിവന്ന സമയം കൂടിയാണ്. ഗോൾഡ് എന്ന ചിത്രത്തിന് ശേഷം പലരും വലിയ തോതിൽ തന്നെ അൽഫോൺസിനെ വിമർശിച്ചിരിക്കുകയായിരുന്നു ചെയ്തത്. പലരും അൽഫോൺസിന്റെ സംവിധാനത്തെ വരെ വിമർശിക്കുകയായിരുന്നു. ഇപ്പോൾ ഇതിനൊക്കെ മറുപടിയായി സോഷ്യൽ മീഡിയയിൽ അൽഫോൻസ് എത്തിയിരുന്നു.

ഞാൻ നിങ്ങളുടെ അടിമയല്ല എന്നും എന്റെ സിനിമ കാണണമെന്ന് ഞാൻ ആരോടും ആവശ്യപ്പെടുന്നില്ല എന്നും എന്നെ നിങ്ങൾ ട്രോളുകയും വിമർശിക്കുകയും ആണെങ്കിൽ ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ അപ്രത്യക്ഷമാകും എന്നുമൊക്കെ പറഞ്ഞുകൊണ്ടായിരുന്നു ഇതിനു മറുപടിയായി അൽഫോൻസ് പുത്രൻ എത്തിയിരുന്നത്. എന്നാൽ പലരും ഈ ഒരു മറുപടിയും വിമർശിക്കുകയായിരുന്നു ചെയ്തത്. സിനിമ പോലൊരു മാധ്യമത്തിലൂടെ പ്രേക്ഷകരോട് സംവദിക്കുമ്പോൾ പ്രശംസകളേ പോലെ തന്നെ വിമർശനങ്ങളും ഉണ്ടാകും. അത് നിങ്ങൾ മനസ്സിലാക്കണം. അതിന് സാധിക്കില്ലെങ്കിൽ നിങ്ങൾ മറ്റേതെങ്കിലും ജോലി ചെയ്യുന്നതായിരുന്നില്ല നല്ലത് എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ ഇതിനെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പ് ആണ് ശ്രേദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
രതീഷ് മാവേലിക്കരക്കാരൻ എന്ന വ്യക്തിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

ഗോൾഡ് എന്ന ബോംബ് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ദിവസം വരെ 8 വർഷം പ്രേമത്തിന്റെ പേരിൽ കിട്ടിയിരുന്ന പുകഴ്ത്തൽ ആസ്വദിച്ചു സോഷ്യൽ മീഡിയയിൽ ആറാടി നടന്ന മനുഷ്യൻ…. ഗോൾഡിന്റെ ഓരോ അപ്ഡേറ്റിലും അഹങ്കാരത്തോടെ പോസ്റ്റിട്ട മനുഷ്യൻ…തന്റെ നായകനും നിർമ്മാതാവിനും പോലും ഗോൾഡിൽ സ്പേസ് കൊടുക്കാതെ അമിത ആത്മവിശ്വാസത്താൽ റിലീസ് പോലും മാറ്റി മാറ്റി ഹൈപ്പ് കൂട്ടിയ അൽഫോൻസ് പുത്രൻ… ഇത്രയൊക്കെ ഹൈപ്പ് സ്വയം ഉണ്ടാക്കി വെച്ചിട്ട് ജനങ്ങളെ പൊട്ടൻമാരാക്കിയാൽ അവർ പ്രതികരിക്കും… അപ്പോൾ കരഞ്ഞിട്ട് കാര്യമില്ല…
Story Highlights: Criticism against Alphonse Puthran