സ്വയം ഒരു അടൂർ ലെവൽ ബുദ്ധിജീവി ആകുന്നു . കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ചിലർ ബ്രില്ലിയൻസ് ആയി പറയുന്നു. ലിജോ ജോസ് പല്ലിശ്ശേരിയ്ക്കെതിരെ വിമർശനം |Criticism against Lijo Jose Pallissery

സ്വയം ഒരു അടൂർ ലെവൽ ബുദ്ധിജീവി ആകുന്നു . കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ചിലർ ബ്രില്ലിയൻസ് ആയി പറയുന്നു. ലിജോ ജോസ് പല്ലിശ്ശേരിയ്ക്കെതിരെ വിമർശനം |Criticism against Lijo Jose Pallissery

വ്യത്യസ്തമായ കഥാസന്ദർഭങ്ങളിലൂടെ ഇപ്പോൾ മലയാള സിനിമയിൽ വ്യത്യസ്ത കഥാരീതിയിലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. മലയാളം സിനിമയ്ക്ക് വളരെയധികം വിശ്വാസമുള്ള ഒരു ബ്രാൻഡ് ആയി ജോജോസ് പല്ലിശ്ശേരി മാറിക്കഴിഞ്ഞു. എന്നാൽ ലിജോ ചിത്രങ്ങളെ അത്രത്തോളം ഇഷ്ടപ്പെടാത്ത ചിലര് ഇപ്പോഴും ഉണ്ടായിരുന്നതാണ് സത്യം. മമ്മൂട്ടി നായകൻ ആയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി ഏറ്റവും പുതുതായി റിലീസ് ചെയ്തത്. ഈ ചിത്രം ആയിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ ലിജോ ജോസ് പല്ലിശ്ശേരിയെ കുറിച്ചുള്ള ഒരു വിമർശനമാണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറിയിരിക്കുന്നത്. എല്ലാവരും പറയുന്നതുപോലെ അത്രയും വലിയ ബ്രാൻഡ് ഒന്നുമല്ല ലിജോ ജോസ് പല്ലിശ്ശേരി എന്ന് പറഞ്ഞുകൊണ്ടാണ് ഒരാൾ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

LJP: An Overrated, Overhyped and Over-valued director of Mollywood. അദ്ദേഹത്തിന്റെ നായകൻ എന്ന സിനിമ മുതൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ പടങ്ങളും കണ്ട ഒരാളാണ് ഞാൻ. നായകൻ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. സിറ്റി ഓഫ് ഗോഡ് അത്ര കണ്ട് ബോധിച്ചില്ല. എൽജിപിയുടെ പടങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്കൊരു കാര്യം മനസ്സിലാവും. അയാൾ കൃത്യമായി ഇടവേളകളിൽ കൊമേർഷ്യൽ പടവും ഓഫ്‌ ബീറ്റ് പടവും ചെയ്യുന്നുണ്ട്… ഒരു ഓഫ് ബീറ്റ് പടം ഇറങ്ങി പൊട്ടിക്കഴിയുമ്പോൾ അതിന്റെ ക്ഷീണം തീർക്കാൻ നല്ലൊരു കൊമേർഷ്യൽ സക്സസ് ഉണ്ടാകുന്ന ഒരു പടം അയാൾ ചെയ്യാറുണ്ട്. സിറ്റി ഓഫ് ഗോഡിന്റെ ക്ഷീണം തീർത്തത് ആമേനിലൂടെയാണ്.

അതുകഴിഞ്ഞ് വീണ്ടും ഒരു എക്സ്പിരിമെന്റൽ സിനിമയായി ഡബിൾ ബാരൽ ചെയ്തു. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ ഭൂരിഭാഗം പേർക്കും ആ സിനിമ അത്ര ദഹിച്ചില്ല. അതിനുശേഷം അങ്കമാലി ഡയറീസ് എന്ന സിനിമ അദ്ദേഹത്തിന് വീണ്ടും ഒരു വിജയം സമ്മാനിച്ചു. ഇതുവരെ അദ്ദേഹം വ്യക്തമായ പ്ലാനിങ്ങോടുകൂടിയായിരുന്നു മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. അതിനുശേഷം അദ്ദേഹം ഈ മാ യൗ എന്ന സിനിമ സംവിധാനം ചെയ്തു. ശവം എന്ന പേരിൽ പുറത്തിറങ്ങിയ ഒരു സ്വതന്ത്ര സിനിമയുടെ 90% സീൻ ബൈ സീൻ കോപ്പിയാണ് ഈ സിനിമ. ഈ പടം ഫിലിം ഫെസ്റ്റിവലിൽ കയറി കൊളുത്തിയത് കൂടി അയാൾ സ്വയം ഒരു അടൂർ ലെവൽ ബുദ്ധിജീവി ആകുവാൻ തീരുമാനിച്ചു. തനിക്ക് ഇന്റർവ്യൂവിൽ പറഞ്ഞു നടക്കാൻ ഒരു ക്യാപ്ഷൻ കണ്ടുപിടിച്ചു നോ പ്ലാൻസ് ടു ചേഞ്ച്‌ ആൻഡ് നോ പ്ലാൻസ് ടു ഇമ്പ്രസ്.

നമ്മുടെ മലയാളികൾക്ക് ഒരു പ്രത്യേകതയുണ്ട്. ഒരിക്കൽ ഒരാൾക്ക് ബുദ്ധിജീവിപട്ടം ചാർത്തി കൊടുത്തുകഴിഞ്ഞാൽ അയാൾ പിന്നെ ആ മറവിൽ നിന്ന് ഒരിക്കലും പുറത്തു വരില്ല. അതിനുശേഷം അദ്ദേഹം ചെയ്ത എല്ലാ സിനിമയും ഓഫ്‌ ബീറ്റ് പടങ്ങൾ ആയിരുന്നു. ഒരിടയ്ക്ക് കമൽ സാറിനും ഈ ഒരു അസുഖം ഉണ്ടായിരുന്നു. കൊമേർഷ്യൽ പടങ്ങൾ ചെയ്ത് ക്ലച്ച് പിടിച്ച ശേഷം, താനൊരു വലിയ സംഭവമാണെന്ന് കാണിക്കാൻ അവസാനം കുറെ ആർട്ട് സിനിമകൾ എടുത്ത് പൊട്ടിച്ച് പണ്ടാരടങ്ങി ഫീൽഡ് ഔട്ട്‌ ആയി. കുറെ ലാഗ് അടിപ്പിക്കുന്ന ആർക്കും മനസ്സിലാവാത്ത സിനിമകൾ ചെയ്തു കഴിഞ്ഞാൽ താൻ ഏതോ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധായകനാണ് എന്ന് സ്വയം തോന്നുന്ന ഇയാളെപ്പോലുള്ളവരാണ് മലയാള സിനിമയുടെ ശാപം. ഒരു സിനിമ എന്നാൽ ആളുകളെ എന്റർടൈൻ ചെയ്യിക്കേണ്ട ഒരു ഉപാധി മാത്രമാണ്. അതല്ലാതെ താൻ ബ്രാൻഡ് ആണ് ബ്രാൻഡ് ഡയറക്ടർ ആണ് എന്നൊക്കെ പറഞ്ഞ് എന്ത് കോപ്രായം കാണിച്ചാലും താങ്ങി നടക്കാൻ കുറെ പേരുള്ളടത്തോളം കാലം ഇയാളെ ഒക്കെ നമ്മൾ സഹിച്ചേ പറ്റൂ.

നന്പകൽ നേരത്ത് മയക്കമെന്ന് സിനിമയെക്കുറിച്ച് നിരവധി പോസ്റ്റുകൾ ഗ്രൂപ്പിൽ വന്നു. അതിൽ ഒരു പോസ്റ്റ് മാത്രമാണ് കുറച്ച് നെഗറ്റീവ് ആയി വന്നത്. അയാളുടെ പക്ഷത്ത് നിന്ന് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രിയ സുഹൃത്തേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക. എൽജിപി ഇപ്പോൾ പടം ചെയ്യുന്നത് മലയാളി ഓഡിയൻസിന് വേണ്ടിയല്ല. ആയിരം പേരു മാത്രം പങ്കെടുക്കുന്ന, അതിൽ തന്നെ 500- 600 പേർക്ക് മാത്രം ഇഷ്ടപ്പെടുന്ന ഒരു കോർ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്. അങ്ങനെയുള്ളവർക്ക് മനസ്സിലാകും എന്ന് മാത്രം വിചാരിച്ച് അയാൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അവർക്ക് ബ്രില്ലിയൻസ് ആയി തോന്നും.

പിന്നെ ഇവരൊക്കെ കാണിച്ചുകൂട്ടുന്ന സിനിമകൾക്ക് സാധാരണ പ്രേക്ഷകർ എന്തെങ്കിലും കുറ്റം പറഞ്ഞു കഴിഞ്ഞാൽ പ്രേക്ഷകർക്ക് നിലവാരമില്ല. ഈ പറയുന്ന ബുദ്ധിജീവികൾക്ക് കൊമേർഷ്യൽ പടങ്ങളെ വിമർശിക്കാം. അതിന് ആരെങ്കിലും ചോദ്യം ചെയ്താൽ പറയും ടിക്കറ്റ് കൊടുത്ത് പടം കാണുന്ന പ്രേക്ഷകന് സിനിമയെ വിമർശിക്കാനുള്ള അവകാശമുണ്ട്. അതേ അവകാശത്തിന് പുറത്തു തന്നെ തിരിച്ചു പറയുന്നു. ഇതുപോലെയുള്ള സിനിമകൾ കാരണമാണ് ഇൻഡസ്ട്രി നന്നാവാത്തത്. മോഹൻലാലിന്റെ കൂടെയുള്ള സിനിമയും ഇതുതന്നെയായിരിക്കും അവസ്ഥ. 500- 600 പേർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു സിനിമ. ഇതിന്റെ വാല് പിടിച്ച് നടക്കാൻ വേറെ ഒരായിരം 1500 പേരും കൂടി ഉണ്ടാവും. അവർക്ക് സിനിമയൊന്നും മനസ്സിലായിട്ടില്ല , ഇഷ്ടപ്പെട്ടിട്ടുമില്ല. പക്ഷേ അത് തുറന്നു പറയാൻ പേടിയാണ്. ഇവർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടിട്ടില്ല അല്ലെങ്കിൽ മനസ്സിലായിട്ടില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ ബാക്കി ഈ സോ-ക്കോൾഡ്ഡ് സിനിമാ നിരൂപകരുടെ ഗ്രൂപ്പിൽ അവർ അടിയാളരായി പോകുമെന്ന് ചിന്തയാണ്. അതുകൊണ്ട് അവരും ഇതിനെയൊക്കെ തലയിൽ വച്ചുകൊണ്ട് നടക്കുന്നു.

മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് എന്ന സിനിമയെ ഒരുപാട് പ്രകീർത്തിച്ച് പോസ്റ്റിട്ട ഒരാളാണ് ഞാൻ. ആർട്ട് സിനിമകൾ ഞാനും കാണാറുണ്ട്. പക്ഷേ പ്രേക്ഷകരെ അതിൽ എൻഗേജ്ഡ് ആയിട്ട് ഇരിത്തുക എന്നുള്ളത് ഒരു ഡയറക്ടറിന്റെ കടമയാണ്. അതിനാ ഡയറക്ടർക്ക് പറ്റുന്നില്ലെങ്കിൽ അയാൾ എത്ര വലിയ ബ്രാൻഡ് ആയാലും ഒരു കാര്യവുമില്ല. കുറെ അവാർഡുകൾ കിട്ടും അംഗീകാരങ്ങൾ കിട്ടും പക്ഷേ പ്രേക്ഷകരുടെ മുമ്പിൽ അയാൾ ഒന്നുമല്ലാതെ ആവും ….