അന്ന് ഉറങ്ങി പോയതല്ല..! വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു. വിശദീകരണം പറഞ്ഞു കളക്ടർ രേണു രാജ്.|Criticism is always welcome. Collector Renu Raj gave the explanation.

അന്ന് ഉറങ്ങി പോയതല്ല..! വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു. വിശദീകരണം പറഞ്ഞു കളക്ടർ രേണു രാജ്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് എറണാകുളം ജില്ലാ കളക്ടർ ആയിരുന്നു. വലിയൊരു വിമർശന പെയ്ത്ത് തന്നെയായിരുന്നു കളക്ടർക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ കളക്ടർ തന്റെ അവസ്ഥകളെക്കുറിച്ച് വിശദീകരിക്കുകയാണ്. ഒരു മീറ്റിങ്ങിൽ ആയിരുന്നു കളക്ടർ ഇതിനെ കുറിച്ച് വിശദീകരണം പറഞ്ഞത്. തീരുമാനത്തിൽ തെറ്റുപറ്റിയിട്ടില്ലെന്ന് 100% ബോധ്യമുണ്ട്. ഈ വിഷയത്തിൽ എല്ലാവരും പലതരത്തിലുള്ള കാരണങ്ങൾ കണ്ടെത്തുകയാണ് ചെയ്തത്. ഇനി എന്റെ ഭാഗം പറയുന്നതിൽ കാര്യമുണ്ടോ എന്ന് അറിയില്ല. എങ്കിലും പറയാൻ ഉണ്ടായിരുന്നില്ല.

അതുകൊണ്ടു തന്നെ നിയമപ്രകാരം ആയി അവധി നൽകണമെന്ന യാതൊരു സാഹചര്യവും മുൻപിൽ ഉണ്ടായിരുന്നുമില്ല. പുലർച്ചെയാണ് മഴ തീവ്രം ആകുമെന്നും കാറ്റുണ്ടാകുമെന്നും അറിഞ്ഞത്. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തിരുന്നു. പെട്ടെന്നു അവധി പ്രഖ്യാപിക്കുമ്പോൾ പലർക്കും അസൗകര്യം ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. അത് മനസ്സിലാക്കാൻ സാധിക്കും. പരാതി പറയുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല.വിഷമവുമില്ല ഞാനാണ് ആ സ്ഥാനത്താണെങ്കിൽ എനിക്കും അസൗകര്യം ഉണ്ടാകും. അസൗകര്യത്തിനും സുരക്ഷയ്ക്കും ആ സമയം ഇങ്ങനെ ഒരു തീരുമാനം എടുക്കാതെ ആ സമയത്ത് നിർവാഹം ഉണ്ടായിരുന്നില്ല. മുന്നറിയിപ്പ് എന്നു പറയുന്നത് ഒരു വിവരം മാത്രമാണ്. യഥാർത്ഥ വസ്തുത നോക്കിയാണ് തീരുമാനമെടുക്കേണ്ടത്. അവധി പ്രഖ്യാപിക്കാതെ കുട്ടികൾ സ്കൂളിൽ ഇരുന്നോട്ടെ എന്ന് വിചാരിക്കുക ആണെങ്കിൽ ഉച്ച കഴിഞ്ഞ് തിരികെ പോകുന്ന സമയത്ത് കുട്ടികൾ വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും വഴി അപകടങ്ങളും ഒക്കെ നേരിടേണ്ടതായി വരും. അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഈ പറയുന്നവർ തന്നെ തിരികെ പറഞ്ഞേനേ, അല്പം വൈകിയാണെങ്കിലും അവധി കൊടുക്കേണ്ടതായിരുന്നു എന്ന്.

എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാം. തീർച്ചയായും അങ്ങനെ ഉണ്ടാകാതിരിക്കാൻ ഇനി ശ്രദ്ധിക്കാം. വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുകയാണ്. അങ്ങനെയാണല്ലോ ഓരോ കാര്യങ്ങൾ പഠിച്ച് മുന്നോട്ട് പോകുന്നത്. ആ സമയം എടുക്കേണ്ടി വന്ന തീരുമാനത്തിൽ 100% ബോധ്യമുണ്ട്. തെറ്റുപറ്റിയെന്ന് ചിന്തിക്കുന്നില്ല. ഭാഗ്യവശലോ നിർഭാഗ്യവശാലോ ഒന്നര മണിക്കൂർ കഴിഞ്ഞ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വരികയും ചെയ്യുമായിരുന്നു എന്നാണ് കളക്ടർ പറയുന്നത്. ഈ വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.
Story Highlights:Criticism is always welcome. Collector Renu Raj gave the explanation.