പുതിയ വീടിന്റെ പാലുകാച്ചൽ സന്തോഷം പങ്കുവച്ചു ദിൽഷ. കള്ളം പറഞ്ഞ് റോബിൻ രാധാകൃഷ്ണന്റെ വോട്ട് പിടിച്ച് ഉണ്ടാക്കിയ പണമെന്ന് പ്രേക്ഷകർ |Cyber attack faced by Dilsha Prasanna

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ചേക്കേറിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ആദ്യത്തെ ടൈറ്റിൽ വിന്നർ കൂടിയായിരുന്നു. നിരവധി ആരാധകരെ ആയിരുന്നു വളരെ ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയിരുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വന്നതിനു ശേഷം വലിയ തോതിൽ ആയിരുന്നു പരിപാടിയിലെ തന്നെ സഹമത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദം ദിൽഷ പൂർണമായും അവസാനിപ്പിച്ചതായിരുന്നു ഇതിന് കാരണമായി ആളുകൾ പറഞ്ഞിരുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ ദിൽഷ പറയുമായിരുന്നു സ്വന്തമായി ഒരു വീട് വെച്ച് സൈറ്റിൽ ആവണമെന്നത് തന്റെ വലിയ ആഗ്രഹമാണ്. ഇപ്പോൾ സ്വന്തമായി ഒരു വീട് വച്ചിരിക്കുകയാണ്. അതിന്റെ പാലു കാച്ചൽ ദിനത്തിലെ സന്തോഷങ്ങൾ ഒക്കെ തന്നെ ദിൽഷയും ചെയ്തിരുന്നു. ഞങ്ങൾ മൂന്ന് പെൺകുട്ടികളും വളരെ പ്രൗഢമായി ആണ് ഇവിടെ നിൽക്കുന്നത്. ഇപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകളിൽ നിന്നുമാണ് ഞങ്ങൾ ഇവിടെ എത്തിയത് എന്ന് പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഞാൻ ഒരുപാട് വലിയ പൊസിഷനിൽ എത്തിയെന്നല്ല പറയുന്നത്. ഇപ്പോൾ ഏത് പൊസിഷനിൽ നിൽക്കുന്നു ആ ഒരു പൊസിഷനിൽ നിൽക്കുന്നത് ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ശേഷമാണ് എന്നും പറയുന്നു.
ദിൽഷയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ വൈറലായി മാറിയിരുന്നു. എന്നാൽ ഈ ഒരു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ആണ് ഏറെ ഞെട്ടിപ്പിക്കുന്നത്. ദിൽഷ ഒരു സന്തോഷം പങ്കുവെച്ചപ്പോൾ അതിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്, വളരെ മോശമായ രീതിയിലാണ്. മറ്റൊരാളെ മോഹിപ്പിച്ച് പറ്റിച്ചുണ്ടാക്കിയ പണം കൊണ്ട് നീയൊരു വീട് വച്ചു. അത് ഇത്ര വലിയ സംഭവമായി പറയുന്നത് എന്തിനാണ്.? മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കിയ പണം അല്ലേ കള്ളം പറഞ്ഞ് റോബിൻ രാധാകൃഷ്ണന്റെ വോട്ട് പിടിച്ച് ഉണ്ടാക്കിയ പണം. അതിന് കൂടുതൽ ഡെക്കറേഷൻ ഒന്നും ആവശ്യമില്ല എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
Story Highlights: Cyber attack faced by Dilsha Prasanna
