ന്നാ താൻ കേസ് കൊട് 25 കോടി ക്ലബ്ബിൽ എത്തിയ സന്തോഷം അറിയിച്ച് ചാക്കോച്ചൻ; ഇത്രയും തള്ള് വേണോന്ന ട്രോളുമായി സോഷ്യൽ മീഡിയ|Cyber ​​attack on social media under Kunchako Boban’s post

ന്നാ താൻ കേസ് കൊട് 25 കോടി ക്ലബ്ബിൽ എത്തിയ സന്തോഷം അറിയിച്ച് ചാക്കോച്ചൻ; ഇത്രയും തള്ള് വേണോന്ന ട്രോളുമായി സോഷ്യൽ മീഡിയ|Cyber ​​attack on social media under Kunchako Boban’s post

കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസുകൊടു എന്ന ചിത്രം. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവിസ്മരണീയമാക്കിരിക്കുന്നത്. ഈ കഥാപാത്രമായി ചാക്കോച്ചൻ ജീവിക്കുകയായിരുന്നു എന്ന സിനിമ കണ്ട് എല്ലാവരും പറഞ്ഞിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. നടന്റെ ഡാൻസ് ആയിരുന്നു ട്രെന്റിങ്ങിൽ എത്തിരുന്നത്. അതുകൊണ്ടു തന്നെ ചിത്രം കാണാനുള്ള ആവേശമായിരുന്നു പ്രേക്ഷകരിൽ നിറഞ്ഞു നിന്നിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത് ചിത്രം 25 കോടി ക്ലബ്ബിൽ എത്തി എന്ന സന്തോഷ വാർത്തയാണ്. ഔദ്യോഗികമായി തന്നെ ഈ ഒരു വാർത്ത പുറത്തു വരുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും വലിയ തോതിലുള്ള ട്രോളുകൾ ആണ് ഉയർന്നു കൊണ്ടിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ തള്ളുന്നത്, 25 കോടി ക്ലബ്ബിലെത്തിയെന്നത് വിശ്വസിച്ചിട്ട് ഉണ്ട് കേട്ടോ എന്നു തുടങ്ങി നിരവധി ആളുകളാണ് ഇത്തരത്തിലുള്ള ട്രോളുകളും ആയി എത്തിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് സമയം മുതൽ തന്നെ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. അതിനുകാരണം ചിത്രത്തിന്റെ പോസ്റ്ററിൽ ഉള്ള വാക്കായിരുന്നു. അതുകൊണ്ടുതന്നെ ചിത്രം ശ്രദ്ധനേടിയിരുന്നു. ഒരുപാട് പ്രേത്യേകതകൾ ഉണ്ടായിരുന്നു ചിത്രത്തിന്. ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു മികച്ച അധ്യായം ആയിരിക്കും ഈ ചിത്രം സമ്മാനിക്കുന്നത് എന്നാണ് പ്രേക്ഷകരും വിശ്വസിച്ചിരുന്നത്.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഒക്കെ ഒരുപാട് വേറിട്ടൊരു കഥാപാത്രമാണ് ഈ ചിത്രത്തിൽ ചാക്കോച്ചൻ അവിസ്മരണീയമാക്കിയത്. ഒരേ പാറ്റേണിലുള്ള ചിത്രങ്ങളിൽ നിന്നും ഒരുപാട് മാറി വ്യത്യസ്തതകൾ തേടുകയാണ് ഇപ്പോൾ ചാക്കോച്ചൻ. അതിൽ ഒരു പരിധിയിലധികം ചാക്കോച്ചൻ വിജയിക്കുകയും ചെയ്തിരുന്നു. ഒരു റൊമാന്റിക് പരിവേഷത്തിൽ നിന്നും ഇത്തരം ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ സിനിമകളുടേയും ഒക്കെ നായകനായി ചാക്കോച്ചൻ മാറിക്കഴിഞ്ഞു എന്നതാണ് സത്യം. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം ട്രോളുകൾ ഉയരുന്നുണ്ടെങ്കിലും അണിയറ പ്രവർത്തകർ യാതൊരു വിധത്തിലും ഈ കാര്യത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. ചിത്രം 25 കോടി ക്ലബ്ബിൽ എത്തിയ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.
Story Highlights:Cyber ​​attack on social media under Kunchako Boban’s post