ഡെയ്‌സി ഫിലോമിനയുടെ കൊച്ചുമകളെന്ന് മോഹൻലാൽ,അത്‌ ആരാണെന്ന് ഫിലോമിനയുടെ മകൻ.

ഡെയ്‌സി ഫിലോമിനയുടെ കൊച്ചുമകളെന്ന് മോഹൻലാൽ,അത്‌ ആരാണെന്ന് ഫിലോമിനയുടെ മകൻ.

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് നാലാം സീസണിന്റെ ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മത്സരാർത്ഥികളെ മലയാളി പ്രേക്ഷകർ അടുത്തറിയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളും വന്നിരുന്നു. അതിനിടയിലായിരുന്നു അന്തരിച്ച പ്രമുഖ നടിയായ ഫിലോമിനയുടെ കൊച്ചുമക്കളായ ഡെയ്സി സീസണിൽ എത്തിയത്.

മോഹൻലാൽ ഫിലോമിന ചേച്ചിയുടെ കൊച്ചുമകളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തെ പരിചയപെടുത്തിയത്. മത്സരാർത്ഥിയായ ഡേയ്സിക്കെതിരെ ഇപ്പോൾ നടി ഫിലോമനയുടെ മകനാണ് രംഗത്തുവന്നിരിക്കുന്നത്. സെലിബ്രേറ്റി ഫോട്ടോഗ്രാഫർ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ഡേയ്സി ഫിലോമിനയുടെ പേരക്കുട്ടി എന്ന പേരിൽ തന്നെയായിരുന്നു മോഹൻലാൽ ബിഗ്ബോസ് വീട്ടിലേക്ക് എത്തിച്ചത്. ഇതിനിടയിലാണ് ഫിലോമിനയുടെ മകൻ ജോസഫ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഡെയ്സി ആരാണെന്നും ഇവരുമായുള്ള ബന്ധവും എനിക്ക് അറിയില്ലെന്നാണ് ജോസഫ് പറയുന്നത്. ഇവരുടെ മറ്റു വീഡിയോകൾ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയ്ക്ക് ഒരേയൊരു പേരക്കുട്ടി മാത്രമാണ് ഉള്ളത്. അത്‌ എൻറെ മകളാണ്. ഡെയ്സി അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണ്. അവരുടെ കുടുംബവുമായി ഇപ്പോൾ ഞങ്ങൾക്ക് ഒരു ബന്ധവും ഇല്ല എന്നും ജോസഫ് കൂട്ടു ചേർക്കുന്നുണ്ട്. ഈ വാക്കുകളാണ് ശ്രെദ്ധ നേടുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ സോഷ്യൽ മാധ്യമങ്ങൾ മുഴുവൻ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top