Entertainment

ഇതുപോലൊരു ബർത്ത് ഡേ കേക്ക് സ്വപ്നങ്ങളിൽ മാത്രം..! ദർശനയെ ഞെട്ടിച്ച കേക്ക് സോഷ്യൽ മീഡിയയിൽ വൈറൽ| Darshana Rajendran celebrates her birthday

ഹൃദയം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് ദർശന രാജേന്ദ്രൻ. താരത്തിന്റെ ആദ്യചിത്രം ഹൃദയമായിരുന്നില്ലെങ്കിലും ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന ഗാനത്തിലൂടെയാണ് താരം ശ്രദ്ധനേടിയത്. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. പുതിയ ചിത്രമായ ജയ ജയ ജയഹേയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ആഘോഷം. വ്യത്യസ്തമായൊരു കേക്ക് ആണ് ദർശനയ്ക്ക് വേണ്ടിയാണ് അണിയറ പ്രവർത്തകർ കേക്ക് രൂപത്തിൽ വലിയൊരു പണിയായിരുന്നു ദർശനയ്ക്ക് വേണ്ടി അണിയറപ്രവർത്തകർ നൽകിയതെന്ന് പറയുന്നതാണ് സത്യം.

ജയ ജയ ഹേയുടെ സെറ്റിൽവച്ച് എനിക്ക് മനോഹരമായ ഒരു ജന്മദിനം ലഭിച്ചു. എനിക്കിഷ്ടമുള്ളത് കൃത്യമായി ചെയ്യുന്ന മികച്ച ഒരുകൂട്ടം ആളുകളോടൊപ്പം ജന്മദിനം ഞാൻ ആഘോഷിക്കുന്നു. എന്റെ ജന്മദിനം ഞാൻ നൽകുന്ന ഹൈപ്പിന് അനുസരിച്ച് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. എല്ലാ സ്നേഹത്തിനും നന്ദി. ഇതിലും മികച്ച കേക്ക് വേറെ ഇല്ല. ദർശന ഇങ്ങനെയാണ് സോഷ്യൽ മാധ്യമങ്ങളിൽ കുറിച്ചത്. ഒരിക്കലും മറക്കാത്ത ഒരു പിറന്നാൾ സമ്മാനം ആണ് താരത്തിനായി അണിയറപ്രവർത്തകർ കാത്തുവച്ചത്. മലയാളത്തിൽ ഏറ്റവും ഒടുവിൽ താരം വേഷമിട്ടത് ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിന് വേണ്ടിയാണ്. സംവിധായകനായ ബേസിലിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ ജയ ജയ ഹേ എന്ന ചിത്രം.

2014 ഇൽ പുറത്തിറങ്ങിയ ജോൺപോൾ വാതിൽ തുറക്കുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു ദർശനയുടെ അരങ്ങേറ്റം. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. വൈറസ്, വിജയ് സൂപ്പറും പൗർണമിയും, അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് താരം. രണ്ടു തമിഴ് ചിത്രങ്ങളിലും ദർശന അഭിനയിച്ചിട്ടുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 2020 ആമസോൺ പ്രൈം റിലീസ് ചെയ്ത സീ യു സൂൺ എന്ന ചിത്രത്തിലാണ് നായികയായെത്തിയത്. ഏറ്റവും അടുത്തായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹൃദയം എന്ന ഒറ്റ ചിത്രത്തിലൂടെ നടിയുടെ ആരാധകവൃന്ദം വർദ്ധിക്കുകയായിരുന്നു ചെയ്തത്. പ്രണവ് മോഹൻലാലിന്റെ നായികയായി ആയിരുന്നു താരം എത്തിയിരുന്നത്. കല്യാണി പ്രിയദർശൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെ എത്തിയിരുന്നു. ഈ വർഷത്തെ സംസ്ഥാന അവാർഡിന് ചിത്രം ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .

Story Highlights: Darshana Rajendran celebrates her birthday on the sets of ‘Jaya Jaya Jaya Jaya Hey’

Most Popular

To Top