Entertainment

അമൃത കുറിച്ച് മകളുടെ അഭിപ്രായം ഇതാണ്. അമ്മയെ കുറിച്ച് സംസാരിച്ച് അവന്തിക|Daughter Avantika about Amrita Suresh

അമൃത കുറിച്ച് മകളുടെ അഭിപ്രായം ഇതാണ്. അമ്മയെ കുറിച്ച് സംസാരിച്ച് അവന്തിക.||Daughter Avantika about Amrita Suresh ||

സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾക്ക് ഇരയായ താരങ്ങളാണ് ഗോപി സുന്ദറും അമൃത സുരേഷും. കഴിഞ്ഞ ദിവസമായിരുന്നു ഇവർ സോഷ്യൽ മീഡിയയുടെ ആക്രമണങ്ങൾക്ക് ഇരയായത്. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് കാരണമായി തീർന്നത്. ഇരുവരും ഒരുമിച്ചു ജീവിക്കുന്നു എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചതിനു ശേഷം ആണ് ഇവരെ തേടി ഒരു വലിയ വിമർശന പരമ്പര തന്നെ എത്തിയത്. രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് ഇത്രയും വിമർശനങ്ങൾ ആവിശ്യമുണ്ടോന്ന് ഇവരെ അനുകൂലിച്ചുകൊണ്ട് പലരും ചോദിച്ചുവെങ്കിലും, വലിയൊരു വിമർശന പെരുമഴ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചിരുന്നത്.

ഈ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞിരുന്നത് ഗോപി സുന്ദറുമായുള്ള വിവാഹ ജീവിതത്തിലേക്ക് കടന്ന അമൃത മകളെ പൂർണമായും മറന്നു എന്നായിരുന്നു കൂടുതൽ എത്തിയ വിമർശനം. മകളുടെ ചില വീഡിയോകളും ഈ പേരിൽ പ്രചരിച്ചിരുന്നു. മകൾ ആദ്യദിവസം സ്കൂളിൽ പോയതിന്റെ അടക്കം വിശേഷങ്ങൾ അടക്കം താരം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ മകൾ അവന്തിക നൽകിയ സമ്മാനത്തെ കുറിച്ച് ആണ് താരം വാചാലമാകുന്നത്. അമ്മയ്ക്ക് ഒരു മികച്ച കാർഡ് ആണ് അവന്തിക നൽകിയിരിക്കുന്നത്. ഈ ലോകത്തിൽ വച്ച് ഏറ്റവും മികച്ച അമ്മ തന്റെ അമ്മയാണ് എന്നാണ് അവന്തിക പറയുന്നത്. ഈ ലോകത്തിലെ ഏറ്റവും മികച്ച അമ്മ,ഏറ്റവും മനോഹരിയായ പാട്ടുകാരി ,ഏറ്റവും മനസാക്ഷിയുള്ള മനുഷ്യസ്ത്രീ, ശക്തയായ സ്ത്രീ ഇങ്ങനെ വിശേഷണങ്ങളേറെയാണ് അമ്മയ്ക്ക് മകൾ നൽകിയിരിക്കുന്നത്.

ഇതിലും വലുതായി താൻ ഇനി എന്താണ് വേണ്ടത് എന്നാണ് അമൃത ചോദിച്ചിരിക്കുന്നത്. ഒരു മകളിൽനിന്നും അമ്മയ്ക്ക് ഇതിൽ കൂടുതലൊന്നും ലഭിക്കാനില്ല. ഇതിൽ തനിക്ക് സന്തോഷം ആണെന്നും അറിയിക്കുന്നുണ്ട് അമൃത. ഈ ഒരു പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ അമൃത തന്നെയാണ് പങ്കുവെച്ചത്. വിമർശിക്കുന്നവർക്ക് ഉള്ള ഒരു മറുപടി എന്നപോലെയാണ് താരത്തിന്റെ ഈ പോസ്റ്റിന് ആരാധകർ കാണുന്നത്. വിമർശകർക്കുള്ള കിടിലൻ മറുപടി തന്നെയാണ് അമൃത നൽകിയിരിക്കുന്നത് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്.

അതേസമയം ഗോപിസുന്ദറിനോടൊപ്പം ഉള്ള ചില കുസൃതിനിറഞ്ഞ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അമൃത ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുന്നുണ്ട്. നിമിഷ നേരംകൊണ്ട് ഈ ചിത്രങ്ങളും വീഡിയോകളും ഒക്കെ വൈറൽ ആയി മാറുകയും ചെയ്യുന്നു.
Story Highlights:Daughter Avantika about Amrita Suresh

Most Popular

To Top