Entertainment

അമ്മയുടെ പാഷൻ പ്രൊഫഷൻ ആക്കിയ മക്കൾ, ഇന്ന് ഇന്ത്യക്ക് പുറത്തേക്കും ബിസിനസ് വ്യാപനം,|Daughter ‘s who made mother’s passion profession, today business expansion outside India,

അമ്മയുടെ പാഷൻ പ്രൊഫഷൻ ആക്കിയ മക്കൾ, ഇന്ന് ഇന്ത്യക്ക് പുറത്തേക്കും ബിസിനസ് വ്യാപനം,|Daughter ‘s who made mother’s passion profession, today business expansion outside India,

നമ്മുടെ ഇഷ്ടപ്പെട്ട പാഷൻ പ്രൊഫഷൻ ആക്കുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. എല്ലാവർക്കും അത് ചെയ്യാൻ സാധിക്കില്ല. ഓരോരുത്തരുടെയും പാഷനുകൾ വ്യത്യസ്തമായിരിക്കും. എന്നാൽ ഇവിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു അമ്മയും മക്കളും തുടങ്ങിയ പുതിയ പ്രൊഫഷനാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട പാഷനെയാണ് ഇവർ പ്രൊഫഷൻ ആക്കിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഇത് ശ്രദ്ധ നേടുകയും ചെയ്തു. കുഞ്ഞുടുപ്പുകൾ തുന്നുന്നതിലൂടെ നല്ലൊരു വരുമാനം നേടിയെടുക്കുന്ന അമ്മയും മക്കളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരങ്ങൾ. ഇവരുടെ വിജയകഥ ഇങ്ങനെ…

തൃശൂർ മാള സ്വദേശിയായ സൈമൺ പെരേപ്പാടന്റെ ഭാര്യ ജെസ്സി സൈമണും മക്കളായ വിനുവും ടിനുവും ചേർന്നാണ് 2018 ൽ BaeBee Wings എന്ന ഓൺലൈൻ സംരംഭം ആരംഭിച്ചത്.ചെറുപ്പത്തിൽ അമ്മ മക്കളായ വിനുവിനും ,ടിനുവിനും വേണ്ടി വസ്ത്രം തുന്നിയിരുന്നു…പിന്നെ കൊച്ചുമക്കൾക്ക് വേണ്ടി വസ്ത്രം തുന്നി നൽകുവാനായി തുടങ്ങി.അമ്മക്ക് അത് സന്തോഷം നൽകുന്ന കാര്യം ആയിരുന്നു .അമ്മയുടെ തുന്നൽ വൈദഗ്ധ്യവും ഹാൻഡ് എംബ്രോയ്ഡറിയിൽ മക്കളായ വിനുവിന്റെയും ,ടിനുവിന്റെയും വൈദഗ്ധ്യവും ഉപയോഗിക്കാൻ കഴിയുന്ന എന്തെങ്കിലും ബിസിനസ്സ് വീട്ടിൽ നിന്നും സ്റ്റാർട്ട് ചെയ്യാൻ തീരുമാനിച്ചു.അങ്ങനെ അമ്മയുടെ ജന്മദിനമായ ഫെബ്രുവരി 28 ന് BaeBee Wings എന്ന പേരിൽ ഒരു Fb പേജ് തുടങ്ങി.

തുടക്കത്തിൽ ഒരു ബിസിനസ്സ് നടത്തുന്നതിനെക്കുറിച്ചോ ഓർഡറുകൾ ലഭിക്കുന്നതിനെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. കുടുംബം എല്ലാ പിന്തുണയും നൽകി. തുടക്കത്തിൽ നവജാത ശിശു വസ്ത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സൗജന്യമായി നൽകി. അങ്ങനെ അതിലൂടെ ഒന്നോ രണ്ടോ ഓർഡറുകൾ കിട്ടി.ഏകദേശം മൂന്നു മാസത്തോളം അങ്ങനെ കുറച്ചു ഓർഡറുകൾ ലഭിച്ചു കൊണ്ടിരുന്നു.

ലണ്ടനിലുള്ള കസിൻ ഉദ്യമത്തെക്കുറിച്ച് അറിയുകയും നല്ലൊരു ഓർഡർ നൽകുകയും ചെയ്തത് വഴിത്തിരിവായി. മൂന്നുപേരും വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇപ്പോൾ ഉള്ളത്.എന്നാൽ സ്റ്റാർട്ട് ചെയ്ത ബിസിനസ്സിനോടുള്ള അഭിനിവേശം കൊണ്ട് എല്ലാ തടസ്സങ്ങളെയും മറികടന്ന് ഓർഡറുകൾ കൃത്യസമയത്ത് എത്തിച്ചു നൽകുന്നു.ബിരുദാനന്തര ബിരുദം ഉണ്ടായിരുന്നിട്ടും സാധാരണ ജോലിക്ക് പോകാതെ ആണ് വിനുവും ടിനുവു ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ചത്. ആദ്യമൊക്കെ തീരുമാനത്തെ പലരും സപ്പോർട്ട് ചെയ്തിരുന്നില്ല.ഇപ്പോൾ BaeBee Wings ഇന്ത്യക്ക് പുറത്തേക്കും ബേബി പ്രൊഡറ്റ്സ് ഷിപ്പിംഗ് ചെയ്യുന്നുണ്ട്.. ഇൻസ്റ്റഗ്രാമിലെ ഒരു പേജിലാണ് ഇവരുടെ വിജയഗാഥയുടെ കൂടുതൽ വിവരങ്ങൾ എത്തിയിരിക്കുന്നത്.
Story Highlights: Daughter ‘s who made mother’s passion profession, today business expansion outside India,

അമ്മയുടെ പാഷൻ പ്രൊഫഷൻ ആക്കിയ മക്കൾ, ഇന്ന് ഇന്ത്യക്ക് പുറത്തേക്കും ബിസിനസ് വ്യാപനം,|Daughter ‘s who made mother’s passion profession, today business expansion outside India,

Most Popular

To Top