ഒന്നിൽ തുടങ്ങിയത് മൂന്നിൽ എങ്കിലും നിങ്ങൾ അവസാനിപ്പിക്കുമോ.? ഗോപി സുന്ദറിന്റെ വായടപ്പിച്ച മറുപടിയായി ദയ അശ്വതി.|Daya Aswathi in reply against Gopi Sundar.

ഒന്നിൽ തുടങ്ങിയത് മൂന്നിൽ എങ്കിലും നിങ്ങൾ അവസാനിപ്പിക്കുമോ.? ഗോപി സുന്ദറിന്റെ വായടപ്പിച്ച മറുപടിയായി ദയ അശ്വതി.|Daya Aswathi in reply against Gopi Sundar.

ഇന്ന് സോഷ്യൽ മീഡിയ വളരെയധികം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതിനെ കുറിച്ചുള്ള കാര്യങ്ങൾ. വലിയ തോതിൽ തന്നെയാണ് ഇവർ സോഷ്യൽ മാധ്യമങ്ങളിൽ ശ്രെദ്ധ നേടിയത്. മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമായി അമൃത സുരേഷ് നേരത്തെ മാറിക്കഴിഞ്ഞിരുന്നു. എന്നാൽ പെട്ടെന്ന് അമൃത ജീവിതത്തിൽ ഒരു തീരുമാനം എടുത്തപ്പോൾ പ്രേക്ഷകരും വിയോജിപ്പ് അറിയിക്കുക ആയിരുന്നു. താരത്തിന്റെ സ്വകാര്യ ജീവിതത്തിലേ കാര്യങ്ങളിൽ പ്രേക്ഷകർ ഇടപെടേണ്ടത് ഉണ്ടോ എന്നായിരുന്നു ഒരു കൂട്ടർ ചോദിച്ചിരുന്നത്.

ഇരുവരും ഒരുമിച്ച് ഒരു സംഗീത ആൽബം പുറത്ത് വിട്ടിരുന്നു. ആൽബത്തിന്റെ ഭാഗമായി ഇവർ നിരവധി അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ഇവരുടെ അഭിമുഖങ്ങളെ കുറിച്ചും താരങ്ങളെ വിമർശിച്ചു കൊണ്ട് ഒക്കെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കിസ്സിങ് സീൻ ഇരുവരും ആൽബത്തിന്റെ ഭാഗമായി പുറത്തുവിട്ടിരുന്നു. ഇതിനെ സംബന്ധിച്ച് അഭിമുഖത്തിൽ വന്നപ്പോൾ ഗോപിസുന്ദർ പറഞ്ഞത് കേരളത്തിലെ ആളുകളുടെ ലൈം ഗി ക ദാരിദ്ര്യം എത്രത്തോളമുണ്ടെന്ന്. ഈ ഒരു കാര്യത്തിലൂടെ തന്നെ തനിക്ക് മനസ്സിലായി എന്നതായിരുന്നു ഗോപി സുന്ദർ പറഞ്ഞത്.ഇതിനെ വിമർശിച്ചു കൊണ്ടാണ് ഇപ്പോൾ ദയ അശ്വതി എത്തിയിരിക്കുന്നത്. നിങ്ങളുടെ കാര്യം വലിയൊരു കോമഡി തന്നെയാണ്. എങ്കിലും എന്റെ ഒരു അഭിപ്രായം പറയാം എന്നു കരുതി. നിങ്ങളുടെ കാര്യം തന്നെ കോമഡി ആണ്.

നിങ്ങൾക്ക് പാട്ടിനെക്കുറിച്ച് പറയാം കാരണം അതിനുള്ള കഴിവ് നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ട്. അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും നിങ്ങൾക്ക് നൽകാം. അതെല്ലാം വളരെ നല്ല കാര്യമാണ്. എന്നാൽ മലയാളികളുടെ നെഞ്ചത്തോട്ട് മെക്കിട്ട് കയറാൻ വരണ്ട കാര്യമെന്താണ് അതിന് നിങ്ങൾ ആയിട്ടില്ല എന്നാണ് ദയ അശ്വതി ചോദിച്ചത്. അത്ര പെർഫെക്ട് ആയിട്ടുള്ള വ്യക്തി ഒന്നുമല്ല ഗോപി സുന്ദർ എന്നും പറയുന്നു. മലയാളികൾക്ക് ലൈം ഗി ക ദാരിദ്ര്യം ആണത്രേ. അങ്ങനെയാണെങ്കിൽ നിങ്ങൾ എത്ര പേരെ കിട്ടി. ലൈം ഗി ക ദാരിദ്ര്യം അനുഭവിക്കാത്ത എത്ര പേരെ കൂടെ കൊണ്ടു നടക്കുന്നു. മൊത്തത്തിൽ മൂന്നാമത്തെതല്ലേ. അണ്ണൻ ഒട്ടും ദാരിദ്രം ഇല്ല. ആദ്യം ഒരെണ്ണം കെട്ടി. പിന്നെ ലിവിങ് ടുഗദർ, മൂന്നാമത്തേത് കെട്ടിയോ ഇല്ലയോ എന്ന് പറയാനുള്ള ധൈര്യം പോലും ഇല്ല. ആദ്യം സ്വയം തിരുത്താൻ ശ്രമിച്ചു. എന്നിട്ട് മറ്റുള്ളവരുടെ കാര്യം നോക്കൂ, നിങ്ങളുടെ ജീവിതം ആരും ഇവിടെ ശ്രദ്ധിക്കാൻ വരുന്നില്ല. അതുപോലെ തന്നെ നാട്ടുകാരുടെ കാര്യവും നിങ്ങൾ നോക്കാൻ വരേണ്ട. ഒന്നിൽ തുടങ്ങിയത് മൂന്നിൽ എങ്കിലും നിങ്ങൾ അവസാനിപ്പിക്കുമോ എന്നും ചോദിക്കുന്നുണ്ടായിരുന്നു
Story Highlights:Daya Aswathi in reply against Gopi Sundar.